അതിവേഗം വളരുന്ന സന്പദ്ഘടനാ പദവി ഇന്ത്യ തിരിച്ചുപിടിക്കും: യുഎൻ
അതിവേഗം വളരുന്ന സന്പദ്ഘടനാ പദവി ഇന്ത്യ തിരിച്ചുപിടിക്കും: യുഎൻ
Tuesday, December 12, 2017 12:37 PM IST
ന്യൂ​ഡ​ൽ​ഹി: മാ​ന്ദ്യ കാ​ല​ഘ​ട്ടം ക​ഴി​ഞ്ഞു. ഇ​നി കു​തി​പ്പി​ന്‍റെ കാ​ലം. ലോ​ക​ത്തി​ലെ അ​തി​വേ​ഗം വ​ള​രു​ന്ന സ​ന്പ​ദ്ഘ​ട​ന​യു​ള്ള രാ​ജ്യം എ​ന്ന പ​ദ​വി ഇ​ന്ത്യ തി​രി​ച്ചു​പി​ടി​ക്കു​മെ​ന്ന് യു​ണൈ​റ്റ​ഡ് നേ​ഷ​ൻ​സ്.

ക​ഴ​ിഞ്ഞ ദി​വ​സം യു​എ​ൻ പു​റ​ത്തു​വി​ട്ട റി​പ്പോ​ർ​ട്ടി​ൽ ഇ​ന്ത്യ​യു​ടെ സാ​ന്പ​ത്തി​കവ​ള​ർ​ച്ചാ പ്ര​തീ​ക്ഷ 2018ൽ 7.2 ​ശ​ത​മാ​ന​മാ​കു​മെ​ന്നും 2019ൽ 7.4 ​ശ​ത​മാ​ന​മാ​കു​മെ​ന്നും പ​റ​യു​ന്നു. വ​ള​ർ​ച്ചാ​നി​ര​ക്ക് കേ​ന്ദ്ര​സ​ർ​ക്കാ​ർ പ്ര​തീ​ക്ഷി​ച്ച എ​ട്ടു ശ​ത​മാ​ന​ത്തി​ലും താ​ഴെ​യാ​ണെ​ങ്കി​ലും ചൈ​ന​യെ മ​റ​ിക​ട​ന്ന് അ​തി​വേ​ഗം വ​ള​രു​ന്ന രാ​ജ്യ​മെ​ന്ന പ​ദ​വി നേ​ടാ​ൻ ഇ​ന്ത്യ​ക്കു ക​ഴി​യു​മെ​ന്നും യു​എ​ൻ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.


ഈ ​വ​ർ​ഷം ആ​ദ്യ​മാ​ണ് അ​തി​വേ​ഗം വ​ള​രു​ന്ന രാ​ജ്യ​മെ​ന്ന പ​ദ​വി ഇ​ന്ത്യ​ക്കു ന​ഷ്ട​മാ​യ​ത്. പ്ര​ചാ​ര​ത്തി​ലു​ണ്ടാ​യി​രു​ന്ന 500 രൂ​പ, 1000 രൂ​പ ക​റ​ൻ​സി​ക​ൾ പി​ൻ​വ​ലി​ച്ച​താ​ണ് ഈ ​തി​രി​ച്ച​ടി​ക്കു കാ​ര​ണം. ക​റ​ൻ​സി റ​ദ്ദാ​ക്ക​ലി​നെ​ത്തു​ട​ർ​ന്നു​ള്ള പ്ര​തി​സ​ന്ധി​ക​ളി​ൽ​നി​ന്ന് ഇ​ന്ത്യ​ൻ സാ​ന്പ​ത്തി​ക​മേ​ഖ​ല ക​ര​ക​യ​റി​വ​ന്ന​പ്പോ​ൾ അ​ടു​ത്ത തി​രി​ച്ച​ടി​യാ​യി ച​ര​ക്കു-​സേ​വ​ന നി​കു​തി (ജി​എ​സ്ടി) ന​ട​പ്പി​ലാ​യി. 13 ത്രൈ​മാ​സ​ത്തി​നി​ടെ ആ​ദ്യ​മാ​യി സാ​ന്പ​ത്തി​ക​വ​ള​ർ​ച്ച 5.7 ശ​ത​മാ​ന​ത്തി​ലേ​ക്കു കൂ​പ്പു​കു​ത്തിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.