വില കുതിച്ചു; വ്യവസായവളർച്ചയിൽ ഇടിവ്
വില കുതിച്ചു; വ്യവസായവളർച്ചയിൽ ഇടിവ്
Tuesday, December 12, 2017 12:37 PM IST
ന്യൂ​​​ഡ​​​ൽ​​​ഹി: വി​​​ല​​​ക്ക​​​യ​​​റ്റം കൂ​​​ടി, വ്യ​​​വ​​​സാ​​​യ ഉ​​ത്പാ​​​ദ​​​നം കു​​​റ​​​ഞ്ഞു. ന​​​വം​​​ബ​​​റി​​​ലെ ചി​​​ല്ല​​​റ വി​​​ല​​​ക്ക​​​യ​​​റ്റം (സി​​​പി​​​ഐ) 4.88 ശ​​​ത​​​മാ​​​ന​​​ത്തി​​​ലേ​​​ക്കു കു​​​തി​​​ച്ചു. ത​​​ലേ ​വ​​​ർ​​​ഷം ന​​​വം​​​ബ​​​റി​​​ൽ 3.63 ശ​​​ത​​​മാ​​​ന​​​മേ ഉ​​​ണ്ടാ​​​യി​​​രു​​​ന്നു​​​ള്ളൂ, ഈ ​​​ഒ​​​ക്‌​​​ടോ​​​ബ​​​റി​​​ലാ​​​ക​​​ട്ടെ 3.58 ശ​​​ത​​​മാ​​​നം മാ​​​ത്ര​​​വും.

അ​​​തേ​​​സ​​​മ​​​യം, ഒ​​​ക്‌​​​ടോ​​​ബ​​​റി​​​ലെ വ്യ​​​വ​​​സാ​​​യ ഉ​​​ത്​​​പാ​​​ദ​​​ന​​​സൂ​​​ചി​​​ക (ഐ​​​ഐ​​​പി) 2.2 ശ​​​ത​​​മാ​​​ന​​​മേ വ​​​ള​​​ർ​​​ന്നു​​​ള്ളൂ. ത​​​ലേ ഒ​​​ക്‌​​​ടോ​​​ബ​​​റി​​​ൽ 4.2 ശ​​​ത​​​മാ​​​നം വ​​​ള​​​ർ​​​ന്ന സ്ഥാ​​​ന​​​ത്താ​​​ണി​​​ത്.

സാ​​​ന്പ​​​ത്തി​​​കവ​​​ള​​​ർ​​​ച്ച തി​​​രി​​​ച്ചു ക​​​യ​​​റു​​​ന്നു​​​ണ്ട് എ​​​ന്ന അ​​​വ​​​കാ​​​ശ​​​വാ​​​ദ​​​ങ്ങ​​​ൾ ത​​​ള്ളി​​​ക്ക​​​ള​​​യു​​​ന്ന​​​താ​​​ണു കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ ഇ​​​ന്ന​​​ലെ പു​​​റ​​​ത്തു​​​വി​​​ട്ട ക​​​ണ​​​ക്കു​​​ക​​​ൾ. ഖ​​​ന​​​ന​​മേ​​​ഖ​​​ല ത​​​ലേ ഒ​​​ക്‌​​​ടോ​​​ബ​​​റി​​​ൽ ഒ​​​രു ശ​​​ത​​​മാ​​​നം വ​​​ള​​​ർ​​​ന്ന​​​പ്പോ​​​ൾ ഇ​​​ത്ത​​​വ​​​ണ വെ​​​റും 0.2 ശ​​​ത​​​മാ​​​ന​​​മാ​​​ണു വ​​​ള​​​ർ​​​ച്ച. ഫാ​​​ക്‌​​​ട​​​റി ഉ​​​ത്പാ​​​ദ​​​ന​​​വ​​​ള​​​ർ​​​ച്ച 4.8 ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ​​​നി​​​ന്ന് 2.5 ശ​​​ത​​​മാ​​​ന​​​മാ​​​യി ഇ​​​ടി​​​ഞ്ഞു.


ഏ​​​പ്രി​​​ൽ - ഒ​​​ക്‌​​​ടോ​​​ബ​​​റി​​​ലെ വ​​​ള​​​ർ​​​ച്ച 5.5 ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ​​​നി​​​ന്ന്​ 2.5 ശ​​​ത​​​മാ​​​ന​​​മാ​​​യി താ​​​ണു. ഒ​​​ക്‌​​​ടോ​​​ബ​​​റി​​​ലെ വ​​​ള​​​ർ​​​ച്ച വി​​​വി​​​ധ ഏ​​​ജ​​ൻ​​​സി​​​ക​​​ളു​​​ടെ സ​​​ർ​​​വേ​​​യി​​​ൽ പ്ര​​​തീ​​​ക്ഷി​​​ച്ച​​​ത്ര പോ​​​ലും ഇ​​​ല്ലാ​​​യി​​​രു​​​ന്നു.

വി​​​ല​​​ക്ക​​​യ​​​റ്റം സം​​​ബ​​​ന്ധി​​​ച്ച റി​​​സ​​​ർ​​​വ് ബാ​​​ങ്കി​​​ന്‍റെ നി​​​ഗ​​​മ​​​ന​​​ങ്ങ​​​ൾ ശ​​​രി​​​വ​​​യ്ക്കു​​​ന്ന​​​താ​​​ണു ക​​​ണ​​​ക്ക്. ഭ​​​ക്ഷ്യ​​​വി​​​ല​​​ക്ക​​​യ​​​റ്റം ന​​​വം​​​ബ​​​റി​​​ൽ 2.03 ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ​​​നി​​​ന്ന് 4.42 ശ​​​ത​​​മാ​​​ന​​​മാ​​​യി. സെ​​​പ്റ്റം​​​ബ​​​റി​​​ൽ 1.25ഉം ​​​ഒ​​​ക്‌​​​ടോ​​​ബ​​​റി​​​ൽ 1.9ഉം ​​​ശ​​​ത​​​മാ​​​ന​​​മാ​​​യി​​​രു​​​ന്നു ഭ​​​ക്ഷ്യ​​​വി​​​ല​​​ക്ക​​​യ​​​റ്റം. മു​​​ട്ട, പ​​​ച്ച​​​ക്ക​​​റി എ​​​ന്നി​​​വ​​​യു​​​ടെ വി​​​ല​​​യി​​​ലാ​​​ണു വ​​​ലി​​​യ ക​​​യ​​​റ്റം ഉ​​​ണ്ടാ​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.