പ​വ​ന് 440 രൂ​പ ഇ​ടി​ഞ്ഞു
Tuesday, December 12, 2017 12:37 PM IST
കൊ​​ച്ചി/​​മും​​ബൈ: സ്വ​​ർ​​ണ​​വി​​ല പ​​വ​​ന് 440 രൂ​​പ താ​​ണ് 20,800 രൂ​​പ​​യി​​ലെ​​ത്തി. വി​​ദേ​​ശവി​​പ​​ണി​​യി​​ലെ താ​​ഴ്ച​​യു​​ടെ ചു​​വ​​ടു​​പി​​ടി​​ച്ചാ​​ണ് ഇ​​ടി​​വ്. അ​​മേ​​രി​​ക്ക​​ൻ കേ​​ന്ദ്രബാ​​ങ്ക് ഫെ​​ഡ് ഇ​​ന്നു പ​​ലി​​ശ വ​​ർ​​ധി​​പ്പി​​ക്കുമെ​​ന്ന ധാ​​ര​​ണ​​യി​​ൽ സ്വ​​ർ​​ണ​​വി​​ല കു​​റ​​ഞ്ഞു. ഡോ​​ള​​റി​​ന്‍റെ വി​​ല കൂ​​ടി​​യും വ​​രി​​ക​​യാ​​ണ്.

കേ​​ര​​ള​​ത്തി​​ൽ എ​​ട്ടു വ്യാ​​പാ​​ര​​ദി​​നം​കൊ​​ണ്ടു ​പ​​വ​​ന് 1120 രൂ​​പ കു​​റ​​ഞ്ഞു. വി​​ദേ​​ശ​​ത്തു ര​​ണ്ടാ​​ഴ്ച​​കൊ​​ണ്ട് ഒ​​രൗ​​ൺ​​സ് (31.1 ഗ്രാം) ​​സ്വ​​ർ​​ണ​​ത്തി​​ന് 52 ഡോ​​ള​​ർ കു​​റ​​ഞ്ഞു. 1295ൽ​​നി​​ന്ന് 1243 ഡോ​​ള​​റി​​ലേ​​ക്ക്.


ഇ​​തോ​​ടൊ​​പ്പം വെ​​ള്ളി​​ക്കും വി​​ല ഇ​​ടി​​ഞ്ഞു. ഫെ​​ഡ് തീ​​രു​​മാ​​ന​​ത്തെ​​പ്പ​​റ്റി​​യു​​ള്ള ആ​​ശ​​ങ്ക​​യി​​ൽ ഇ​​ന്ന​​ലെ ഇ​​ന്ത്യ​​യി​​ലെ ഓ​​ഹ​​രി​​ക​​ന്പോ​​ള​​ങ്ങ​​ളും താ​​ഴോ​​ട്ടാ​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...