ഇന്ത്യൻ വിമാനങ്ങളിൽ വൈ-ഫൈ ഉടൻ
ഇന്ത്യൻ വിമാനങ്ങളിൽ വൈ-ഫൈ ഉടൻ
Wednesday, December 13, 2017 1:04 PM IST
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ വി​മാ​ന​ങ്ങ​ളി​ലെ യാ​ത്ര​ക്കാ​ർ​ക്ക് ഇ​നി യാ​ത്ര​യ്ക്കി​ടെ വൈ-​ഫൈ ഉ​പ​യോ​ഗി​ക്കാം. ഇ​തു സം​ബ​ന്ധി​ച്ചു​ള്ള വി​ജ്ഞാ​പ​നം 15 ദി​വ​സ​ത്തി​നു​ള്ളി​ൽ പു​റ​ത്തി​റ​ക്കു​മെ​ന്ന് ടെ​ലി​കോം റെ​ഗു​ലേ​റ്റ​റി അ​ഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ (ട്രാ​യി) ചെ​യ​ർ​മാ​ൻ ആ​ർ.​എ​സ്. ശ​ർ​മ അ​റി​യി​ച്ചു. വി​മാ​ന​ങ്ങ​ളി​ൽ വൈ-​ഫൈ അ​നു​വ​ദ​നീ​യ​മാ​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ഈ ​മാ​സം അ​വ​സാ​ന​ത്തോ​ടെ അ​റി​യി​ക്കാ​മെ​ന്നാ​ണ് ശ​ർ​മ പ​റ​ഞ്ഞ​ത്. ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ട്രാ​യി ഇ​പ്പോ​ൾ.

ര​ണ്ടു വ​ർ​ഷം മു​ന്പ് ഇ​ന്ത്യ​ൻ വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം വി​മാ​ന​ങ്ങ​ളി​ൽ വൈ-​ഫൈ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി മു​ന്നോ​ട്ടു​വ​ച്ചി​രു​ന്നു. എ​ന്നാ​ൽ, ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം, ടെ​ലി​കോം മ​ന്ത്രാ​ല​യം എ​ന്നി​വ​യു​ടെ ക്ലി​യ​റ​ൻ​സു​ക​ൾ ല​ഭി​ക്കാ​ത്ത​തി​നാ​ൽ പ​ദ്ധ​തി നീ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു.

ഇ​ൻ​ഫ്ലൈ​റ്റ് ക​ണ​ക്ടി​വി​റ്റി (ഐ​എ​ഫ്സി) നി​യ​മം ട്രാ​യി മു​ന്നോ​ട്ടു​വ​ച്ചാ​ൽ ഇ​ന്ത്യ​ൻ വാ​നത്ത് യാ​ത്ര​ചെ​യ്യു​ന്ന യാ​ത്ര​ക്കാ​ർ​ക്ക് ഇ​ന്‍റ​ർ​നെ​റ്റ് ഉ​പ​യോ​ഗി​ക്കാ​നും മെ​യി​ലു​ക​ൾ സ്വീ​ക​രി​ക്കാ​നും അ​യ​യ്ക്കാ​നു​മു​ള്ള സം​വി​ധാ​ന​ങ്ങ​ൾ ഓ​രോ വി​മാ​ന​ത്തി​ലും ക്ര​മീ​ക​രി​ച്ചി​രി​ക്ക​ണം.

ഐ​എ​ഫ്സി​യു​ടെ ഡി​മാ​ൻ​ഡ് ഉ​യ​രു​ന്ന​ത​നു​സ​രി​ച്ച് വോ​യ്സ്, ഡാ​റ്റ, വീ​ഡി​യോ സേ​വ​ന​ങ്ങ​ൾ ഇ​ന്ത്യ​ൻ വ്യോ​മാ​ർ​തി​ർ​ത്തി​ക്കു​ള്ളി​ലു​ള്ള ആ​ഭ്യ​ന്ത​ര, അ​ന്താ​രാ​ഷ്‌​ട്ര, മ​റ്റു രാ​ജ്യ​ങ്ങ​ളു​ടെ വി​മാ​ന​ങ്ങ​ൾ എ​ന്നി​വ യാ​ത്ര​ക്കാ​ർ​ക്ക് ന​ല്കി​യി​രി​ക്ക​ണം. ഇ​പ്പോ​ൾ വി​ദേ​ശ വി​മാ​ന​ക്ക​മ്പ​നി​ക​ൾ ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​നം ന​ല്കു​ന്നു​ണ്ടെ​ങ്കി​ലും ഇ​ന്ത്യ​ൻ വ്യോ​മാ​ർ​തി​ർ​ത്തി​യി​ൽ പ്ര​വേ​ശി​ച്ചാ​ൽ സ്വി​ച്ച് ഓ​ഫ് ചെ​യ്യു​ക​യാ​ണ് പ​തി​വ്.


ഇ​ൻ​ഫ്ലൈ​റ്റ് ക​ണ​ക്ടി​വി​റ്റി ര​ണ്ടു ത​രം

1. വൈ-​ഫൈ ഉ​പ​യോ​ഗി​ച്ചു​ള്ള ഇ​ന്‍റ​ർ​നെ​റ്റ് സ​ർ​വീ​സ്
2. മൊ​ബൈ​ൽ ക​മ്യൂ​ണി​ക്കേ​ഷ​ൻ സ​ർ​വീ​സ​സ് ഓ​ൺ ബോ​ർ​ഡ് എ​യ​ർ​ക്രാ​ഫ്റ്റ് (എം​സി​എ)

ഭൂമിയിൽ​നി​ന്നു​ള്ള മൊ​ബൈ​ൽ സി​ഗ്ന​ലു​ക​ൾ ത​ട​സം സൃ​ഷ്ടി​ക്കാ​തി​രി​ക്കാ​ൻ ത​റ​നി​ര​പ്പി​ൽ​നി​ന്ന് 3000 മീ​റ്റ​ർ ഉ​യ​ര​ത്തി​ൽ മാ​ത്ര​മേ ജി​എ​സ്എം അ​ധി​ഷ്ഠി​ത എം​സി​എ ഉ​പ​യോ​ഗി​ക്കൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.