ആധാർ-ബാങ്ക് അക്കൗണ്ട് ബന്ധനം: 82.47 കോ​​ടി അ​​ക്കൗ​​ണ്ടു​​ക​​ൾ ബ​​ന്ധി​​പ്പി​​ച്ചു
Friday, December 29, 2017 5:24 PM IST
ന്യൂ​​ഡ​​ൽ​​ഹി: ഇ​​തു​​വ​​രെ 82.47 കോ​​ടി ബാ​​ങ്ക് അ​​ക്കൗ​​ണ്ടു​​ക​​ൾ ആ​​ധാ​​റു​​മാ​​യി ബ​​ന്ധി​​പ്പി​​ച്ചി​​ട്ടു​​ണ്ടെ​​ന്ന് കേ​​ന്ദ്ര ആ​​ഭ്യ​​ന്ത​​ര സ​​ഹ​​മ​​ന്ത്രി ശി​​വ് പ്ര​​താ​​പ് ശു​​ക്ല ലോ​​ക്സ​​ഭ​​യെ അ​​റി​​യി​​ച്ചു. 106.41 കോ​​ടി ക​​റ​​ന്‍റ് അ​​ക്കൗ​​ണ്ട് ആ​​ൻ​​ഡ് സേ​​വിം​​ഗ്സ് അ​​ക്കൗ​​ണ്ടു​​ക​​ളി​​ൽ (കാ​​സ) 23.94 കോ​​ടി അ​​ക്കൗ​​ണ്ടു​​ക​​ൾ ഇ​​നി ആ​​ധാ​​റു​​മാ​​യി ബ​​ന്ധി​​പ്പി​​ക്കാ​​നു​​ണ്ട്.


ആ​​കെ എ​​ണ്ണ​​ത്തി​​ൽ 30.76 കോ​​ടി പ്ര​​ധാ​​ൻ​​മ​​ന്ത്രി ജ​​ൻ ധ​​ൻ യോ​​ജ​​ന അ​​ക്കൗ​​ണ്ടു​​ക​​ളു​​ള്ള​​തി​​ൽ 22.58 കോ​​ടി അ​​ക്കൗ​​ണ്ടു​​ക​​ൾ ആ​​ധാ​​റു​​മാ​​യി ബ​​ന്ധി​​പ്പി​​ച്ചി​​ട്ടു​​ണ്ട്. ഈ ​​മാ​​സം 20 വ​​രെ​​യു​​ള്ള ക​​ണ​​ക്കു​​ക​​ളെ അ​​ടി​​സ്ഥാ​​ന​​മാ​​ക്കി​​യാ​​ണ് എ​​ഴു​​തി​​ത്ത​​യാ​​റാ​​ക്കി​​യ മ​​റു​​പ​​ടി​​യി​​ൽ സ​​ഹ​​മ​​ന്ത്രി പ​​റ​​ഞ്ഞ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.