സ്മാർട്ട്ഫോൺ വിപണിയിൽ വിവോ ഒന്നാമത്
Wednesday, January 3, 2018 1:06 AM IST
കൊ​ച്ചി: മു​ൻ​നി​ര സ്മാ​ർ​ട്ഫോ​ൺ നി​ർ​മാ​താ​ക്ക​ളാ​യ വി​വോ മേ​ൽ​ത്ത​രം സ്മാ​ർ​ട്ട്ഫോ​ണു​ക​ളു​ടെ വി​ല്പ​ന​യി​ൽ മു​ൻ​പ​ന്തി​യി​ൽ. വി​വോ​യു​ടെ പ്രീ​മി​യം സ്മാ​ർ​ട്ഫോ​ൺ ആ​യ വി​വോ വി7 ​പ്ല​സ് ആ​ണ് 20,000 രൂ​പ മു​ത​ൽ 30,000 രൂ​പ വ​രെ വി​ല​യു​ള്ള സ്മാ​ർ​ട്ട്ഫോ​ണു​ക​ളു​ടെ വി​ല്പ​ന​യി​ൽ മ​റ്റു ബ്രാ​ൻ​ഡു​ക​ളെ പി​ന്ത​ള്ളി ഒ​ന്നാ​മ​തെ​ത്തി​യ​ത്.


20,000 രൂ​പ മു​ത​ൽ 25,000രൂ​പ വ​രെ വി​ല​യു​ള്ള വി​ഭാ​ഗ​ത്തി​ൽ 40 ശ​ത​മാ​നം വി​പ​ണി വി​ഹി​തം സ്വ​ന്ത​മാ​ക്കി​യ വി​വോ 7 പ്ല​സ്, 20,000 രൂ​പ മു​ത​ൽ 30,0000 രൂ​പ വ​രെ വി​ല​യു​ള്ള വി​ഭാ​ഗ​ത്തി​ൽ 38 ശ​ത​മാ​നം വി​പ​ണി വി​ഹി​തം സ്വ​ന്ത​മാ​ക്കി. റി​സ​ർ​ച്ച് ഏ​ജ​ൻ​സി​യാ​യ കൗ​ണ്ട​ർ​പോ​യി​ന്‍റാ​ണ് വ​ള​ർ​ച്ചാ റി​പ്പോ​ർ​ട്ട് പു​റ​ത്തു​വി​ട്ട​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...