ക്രൂഡ് ഓയില്‌വില കുതിക്കുന്നു
ക്രൂഡ് ഓയില്‌വില കുതിക്കുന്നു
Wednesday, January 3, 2018 1:06 AM IST
സിം​ഗ​പ്പൂ​ർ: 2014നു ​ശേ​ഷം ആ​ദ്യ​മാ​യി എ​ണ്ണ​വി​ല​യ്ക്ക് മി​ക​ച്ച തു​ട​ക്കം. ഇ​റാ​നി​ലെ സ​ർ​ക്കാ​രി​നെ​തി​രേ​യു​ള്ള പ്ര​തി​ഷേ​ധ​വും ഒ​പെ​ക് രാ​ജ്യ​ങ്ങ​ളും റ​ഷ്യ​യും ഉ​ത്പാ​ദ​നം കു​റ​ച്ച​തും വി​ല ഉ​യ​രാ​ൻ കാ​ര​ണ​മാ​യി.

അ​മേ​രി​ക്ക​യു​ടെ വെ​സ്റ്റ് ടെ​ക്സ​സ് ഇ​ന്‍റ​ർ​മീ​ഡി​യ​റ്റ് (ഡ​ബ്ല്യു​ടി​ഐ) ക്രൂ​ഡ് 0.3 ശ​ത​മാ​നം ഉ​യ​ർ​ന്ന് ബാ​ര​ലി​ന് 60.61 ഡോ​ള​റാ​യി. 60.73 ഡോ​ള​ർ വ​രെ ഉ​യ​ർ​ന്ന​ശേ​ഷം താ​ഴു​ക​യാ​യി​രു​ന്നു. 2015 ജൂ​ണി​നു​ ശേ​ഷ​മു​ള്ള മി​ക​ച്ച മു​ന്നേ​റ്റ​മാ​ണി​ത്. അ​തേ​സ​മ​യം ബ്ര​ന്‍റ് ഇ​നം ക്രൂ​ഡ് ബാ​ര​ലി​ന് 67.12 ഡോ​ള​റി​ലേ​ക്ക് ഉ​യ​ർ​ന്നു. കൂ​ടി​യ​ത് 0.4 ശ​ത​മാ​നം.


2014 ജ​നു​വ​രി​ക്കു ശേ​ഷം ഇ​താ​ദ്യ​മാ​യാ​ണ് വ​ർ​ഷാ​രം​ഭ​ത്തി​ൽ ര​ണ്ടി​നം ക്രൂ​ഡു​ക​ളു​ടെ​യും വി​ല 60 ഡോ​ള​റി​നു മു​ക​ളി​ലെ​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷം തു​ട​ക്ക​ത്തി​ൽ ഉ​ത്പാ​ദ​നം കു​റ​ച്ച് വി​ല ഉ​യ​ർ​ത്താ​നു​ള്ള ശ്ര​മം പെ​ട്രോ​ളി​യം ക​യ​റ്റു​മ​തി രാ​ജ്യ​ങ്ങ​ളു​ടെ സം​ഘ​ട​ന​യാ​യ ഒ​പെ​ക്കും റ​ഷ്യ​യും തു​ട​ങ്ങി​യി​രു​ന്നു. ഈ ​വ​ർ​ഷ​വും ഈ ​മാ​ർ​ഗം പി​ന്തു​ട​രാ​നാ​ണ് തീ​രു​മാ​നം. കൂ​ടാ​തെ ക്രൂ​ഡി​ന്‍റെ ഡി​മാ​ൻ​ഡ് വ​ർ​ധി​ച്ച​തും വി​ല ഉ​യ​രാ​ൻ കാ​ര​ണ​മാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.