തിരക്കുള്ള വ്യോമപാത മുംബൈ-ഡൽഹി
തിരക്കുള്ള വ്യോമപാത മുംബൈ-ഡൽഹി
Friday, January 12, 2018 12:56 AM IST
ന്യൂഡൽഹി: ലോ​ക​ത്തി​ലെ ഏ​റ്റ​വും തി​ര​ക്കു​ള്ള വ്യോ​മ​പാ​ത​യി​ൽ എ​ണ്ണ​പ്പെ​ട്ട് മും​ബൈ-​ന്യൂ​ഡ​ൽ​ഹി. 2017ൽ ​ലോ​ക​ത്തി​ലെ ഏ​റ്റ​വും തി​ര​ക്കു​ള്ള വ്യോ​മ​പാ​ത​ക​ളി​ൽ മൂ​ന്നാം സ്ഥാ​ന​ത്താ​യാ​ണ് മും​ബൈ-​ന്യൂ​ഡ​ൽ​ഹി വ്യോ​മ പാ​ത തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

2017ൽ ​ആ​കെ 47,462 വി​മാ​ന​സ​ർ​വീ​സു​ക​ൾ ഈ ​പാ​ത വ​ഴി ന​ട​ന്നു. ദ​ക്ഷി​ണ​കൊ​റി​യ​യി​ലെ സീ​യൂ​ൾ ജിം​പോ-​ജെ​ജു (64,991 സ​ർ​വീ​സു​ക​ൾ), ഓ​സ്ട്രേ​ലി​യ​യി​ലെ മെ​ൽ​ബ​ൺ-​സി​ഡ്നി (54,519 സ​ർ​വീ​സു​ക​ൾ) എ​ന്നീ വ്യോ​മ​പാ​ത​ക​ളാ​ണ് ഒ​ന്നും ര​ണ്ടും സ്ഥാ​ന​ങ്ങ​ളി​ൽ. യു​കെ​യു​ടെ ഒ​എ​ജി ഏ​വി‍യേ​ഷ​ൻ വേ​ൾ​ഡ്‌​വൈ​ഡ് ത​യാ​റാ​ക്കി​യ പ​ട്ടി​ക​യി​ലാ​ണ് ഇ​ന്ത്യ​യി​ലെ മും​ബൈ-​ന്യൂ​ഡ​ൽ​ഹി പാ​ത ഇ​ടം​പി​ടി​ച്ച​ത്. എ​യ​ർ ട്രാ​വ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് ക​മ്പ​നി​യാ​ണ് ഏ​വി‍യേ​ഷ​ൻ വേ​ൾ​ഡ്‌​വൈ​ഡ‌്.


അ​തേ​സ​മ​യം ബം​ഗ​ളൂ​രു-​ന്യൂ​ഡ​ൽ​ഹി പാ​ത പ​ട്ടി​ക​യി​ൽ 11-ാം സ്ഥാ​ന​ത്ത് ഇ​ടം​പി​ടി​ച്ചു. 29,427 സ​ർ​വീ​സു​ക​ളാ​ണ് ഈ ​പാ​ത​യി​ലൂ​ടെ 2017ൽ ​ന​ട​ത്തി​യ​ത്. 23,857 സ​ർ​വീ​സു​ക​ളു​മാ​യി ബം​ഗ​ളൂ​രു - മും​ബൈ 16-ാം സ്ഥാ​ന​ത്താ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.