എണ്ണവില കുതിക്കുന്നു
Saturday, January 13, 2018 12:20 AM IST
സിം​ഗ​പ്പൂ​ർ: ബ്രെന്‍റ് ഇ​നം ക്രൂ​ഡ് മൂ​ന്നു വ​ർ​ഷ​ത്തെ ഉ​യ​ർ​ന്ന നി​ല​വാ​ര​ത്തി​ൽ. വ്യാ​ഴാ​ഴ്ച ബാ​ര​ലി​ന് 70 ഡോ​ള​റി​നു മു​ക​ളി​ലാ​യി​രു​ന്നു ബ്രെ​ന്‍റ് ഇ​നം ക്രൂ​ഡ്. 2014 ഡി​സം​ബ​റി​നു​ ശേ​ഷ​മു​ള്ള ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ല​വാ​ര​ത്തി​ൽ.

എ​ന്നാ​ൽ, ഈ ​മു​ന്നേ​റ്റം പി​ടി​ച്ചു​നി​ർ​ത്താ​നാ​വാ​തെ ഇ​ന്ന​ലെ വി​ല താ​ഴ്ന്ന് ബാ​ര​ലി​ന് 69.26 ഡോ​ള​റാ​യി. അ​തേ​സ​മ​യം, അ​മേ​രി​ക്ക​ൻ ക്രൂ​ഡ് ആ​യ വെ​സ്റ്റ് ടെ​ക്സ​സ് ഇ​ന്‍റ​ർ​മീ​ഡി​യ​റ്റ് (ഡ​ബ്ല്യു​ടി​ഐ) ഇ​നം 63.80 ഡോ​ള​റാ​യി. 2014 ഡി​സം​ബ​റി​ലെ വി​ല (64.77 ഡോളർ) ഡ​ബ്ല്യു​ടി​ഐ മ​റി​ക​ട​ന്നേ​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...