പ്രവചനങ്ങൾ തെറ്റിച്ച് ഇൻഫോസിസ് പ്രവർത്തന റിപ്പോർട്ട്
പ്രവചനങ്ങൾ തെറ്റിച്ച് ഇൻഫോസിസ് പ്രവർത്തന റിപ്പോർട്ട്
Saturday, January 13, 2018 12:20 AM IST
ബം​​​ഗ​​​ളൂ​​​രു: രാ​​​ജ്യ​​​ത്തെ പ്ര​​​മു​​​ഖ ഐ​​​ടി ക​​​ന്പ​​​നി​​​ക​​​ളി​​​ലൊ​​​ന്നാ​​​യ ഇ​​​ൻ​​​ഫോ​​​സി​​​സ് മൂ​​​ന്നാം ത്രൈ​​​മാ​​​സ പ്ര​​​വ​​​ർ​​​ത്ത​​​ന റി​​​പ്പോ​​​ർ​​​ട്ട് പു​​​റ​​​ത്തു​​​വി​​​ട്ടു. പ്ര​​വ​​ച​​ന​​ങ്ങ​​ൾ തെ​​റ്റി​​ച്ച് വ​​ള​​രെ മി​​ക​​ച്ച പ്ര​​വ​​ർ​​ത്ത​​നം മൂ​​ന്നാം ത്രൈ​​മാ​​സ​​ത്തി​​ൽ ക​​മ്പ​​നി​​ക്കു കാ​​ഴ്ച​​വ​​യ്ക്കാ​​നാ​​യി എ​​ന്ന് റി​​പ്പോ​​ർ​​ട്ട് സൂ​​ചി​​പ്പി​​ക്കു​​ന്നു.

ഡി​​​സം​​​ബ​​​റി​​​ൽ അ​​​വ​​​സാ​​​നി​​​ച്ച ത്രൈ​​​മാ​​​സ​​​ത്തി​​​ൽ ഇ​​ൻ​​ഫോ​​സി​​സി​​ന്‍റെ അ​​റ്റാ​​ദാ​​യം 38.3 ശ​​ത​​മാ​​നം ഉ​​യ​​ർ​​ന്ന് 5,129 കോ​​ടി രൂ​​പ​​യാ​​യി. ത​​ലേ വ​​ർ​​ഷം ഇ​​തേ കാ​​ല​​യ​​ള​​വി​​ൽ 3,708 കോ​​ടി രൂ​​പ​​യാ​​യി​​രു​​ന്നു അ​​റ്റാ​​ദാ​​യം. വ​​രു​​മാ​​നം മൂ​​ന്നു ശ​​ത​​മാ​​നം ഉ​​യ​​ർ​​ന്ന് 17,794 കോ​​ടി രൂ​​പ​​യാ​​യി. 2017-18 സാ​​ന്പ​​ത്തി​​ക​​വ​​ർ​​ഷം വ​​ള​​ർ​​ച്ച 5.5-6.5 ശ​​ത​​മാ​​ന​​ത്തി​​ൽ എ​​ത്തു​​മെ​​ന്ന പ്ര​​തീ​​ക്ഷ ഏ​​റെ​​ക്കു​​റെ ഉ​​റ​​പ്പി​​ച്ചു.


ഇ​​​ൻ​​​ഫോ​​​സി​​​സി​​​ന്‍റെ അ​​​റ്റാ​​​ദാ​​​യം 3.14 ശ​​​ത​​​മാ​​​നം താ​​​ഴ്ന്ന് 3,609 കോ​​​ടി രൂ​​​പ​​​യാ​​​കു​​​മെ​​​ന്ന പ്ര​​​വ​​​ച​​​ന​​ങ്ങ​​ളെ​​ത്തു​​ട​​ർ​​ന്ന് ഇ​​ൻ​​ഫോ​​സി​​സി​​ന്‍റെ ഓ​​ഹ​​രി​​ക​​ൾ​​ക്ക് നേ​​രി​​യ ച​​ല​​ന​​മേ ഇ​​ന്ന​​ലെ ഉ​​ണ്ടാ​​യു​​ള്ളൂ. പു​​റ​​ത്തു​​വ​​ന്ന മി​​ക​​ച്ച പ്ര​​വ​​ർ​​ത്ത​​ന​​റി​​പ്പോ​​ർ​​ട്ട് തി​​ങ്ക​​ളാ​​ഴ്ച ക​​മ്പോ​​ള​​ങ്ങ​​ളി​​ൽ പ്ര​​തി​​ഫ​​ലി​​ച്ചേ​​ക്കും.

അ​​തേ​​സ​​മ​​യം, രാ​​ജേ​​ഷ് കെ. ​​മൂ​​ർ​​ത്തി ഇ​​ൻ​​ഫോ​​സി​​സ് പ്ര​​സി​​ഡ​​ന്‍റുസ്ഥാ​​നം രാ​​ജി​​വ​​ച്ചു. വ്യ​​ക്തി​​പ​​ര​​മാ​​യ കാ​​ര​​ണ​​ങ്ങ​​ളാ​​ലാ​​ണു രാ​​ജി​​യെ​​ന്നു പ്ര​​തി​​ക​​രി​​ച്ച മൂ​​ർ​​ത്തി ഈ ​​മാ​​സം 31 വ​​രെ ത​​ത്‌​​സ്ഥാ​​ന​​ത്തു തു​​ട​​രും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.