സെ​​​ൻ​​​ട്ര​​​ൽ എ​​​ക്സൈ​​​സും ക​​​സ്റ്റം​​​സും വ്യ​​​ത്യ​​​സ്ത ഓ​​​ഫീ​​​സു​​​ക​​​ളാ​​​കു​​ന്നു
Saturday, January 13, 2018 12:20 AM IST
കൊ​​​ച്ചി: സെ​​​ൻ​​​ട്ര​​​ൽ എ​​​ക്സൈ​​​സ് ആ​​​ൻ​​​ഡ് ക​​​സ്റ്റം​​​സി​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ തി​​​ങ്ക​​​ളാ​​​ഴ്ച മു​​​ത​​​ൽ വി​​​ഭ​​​ജി​​​ക്കു​​ന്നു. സെ​​​ൻ​​​ട്ര​​​ൽ എ​​​ക്സൈ​​​സ്, ക​​​സ്റ്റം​​​സ് ആ​​​ൻ​​​ഡ് സ​​​ർ​​​വീ​​​സ് ടാ​​​ക്സ് എ​​​ന്ന പേ​​​രി​​​ല​​​റി​​​യ​​​പ്പെ​​​ട്ടി​​​രു​​​ന്ന കൊ​​​ച്ചി​​​യി​​​ലെ റീ​​​ജ​​​ണ​​​ൽ ഓ​​​ഫീ​​​സ് നാ​ളെ അ​​​ർ​​​ധ​​​രാ​​​ത്രി മു​​​ത​​​ൽ ജി​​​എ​​​സ്ടി ക​​​മ്മീ​​​ഷ​​​ണ​​​റേ​​​റ്റും ക​​​സ്റ്റം​​​സ് പ്രി​​​വ​​​ന്‍റീ​​​സ് ക​​​മ്മീ​​​ഷ​​​ണ​​​റേ​​​റ്റും ആ​​​കും.

ര​​​ണ്ടു ക​​​മ്മീ​​​ഷ​​​ണ​​​റേ​​​റ്റു​​​ക​​​ളും ര​​​ണ്ടു ക​​​മ്മീ​​​ഷ​​​ണ​​​ർ​​​മാ​​​രു​​​ടെ ചു​​​മ​​​ത​​​ല​​​യി​​​ലാ​​​കും. ച​​​ര​​​ക്കു സേ​​​വ​​​ന​​നി​​​കു​​​തി രാ​​​ജ്യ​​​ത്തു ന​​​ട​​​പ്പാ​​​ക്കി​​​യ​​​തി​​​നെ​​ത്തു​​​ട​​​ർ​​​ന്നാ​​​ണു വി​​​ഭ​​​ജ​​​ന​​മെ​​ന്നും ദേ​​​ശീ​​​യ​​​ത​​​ല​​​ത്തി​​​ൽ ന​​​ട​​​പ്പാ​​​കു​​​ന്ന ഈ ​​രൂ​​​പ​​​മാ​​​റ്റ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യു​​ള്ള ക്ര​​​മീ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​യ​​​താ​​​യും എ​​​ക്സൈ​​​സ് ക​​​മ്മീ​​​ഷ​​​ണ​​​ർ സു​​​മി​​​ത് കു​​​മാ​​​ർ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.


ജി​​​എ​​​സ്ടി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കാ​​​ര്യ​​​ങ്ങ​​​ൾ മാ​​​ത്ര​​​മേ ജി​​​എ​​​സ്ടി ക​​​മ്മീ​​​ഷ​​​ണ​​​റേ​​​റ്റി​​​ൽ തി​​​ങ്ക​​​ളാ​​​ഴ്ച മു​​​ത​​​ൽ കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ക​​​യു​​​ള്ളൂ. നി​​​ല​​​വി​​​ലെ സെ​​​ൻ​​​ട്ര​​​ൽ എ​​​ക്സൈ​​​സ് ആ​​​ൻ​​​ഡ് ക​​​സ്റ്റം​​​സി​​​ന്‍റെ കൊ​​​ച്ചി​​​യി​​​ലെ ഓ​​​ഫീ​​​സാ​​​യി​​​രി​​​ക്കും ജി​​​എ​​​സ്ടി ക​​​മ്മീ​​​ഷ​​​ണ​​​റേ​​​റ്റി​​​ന്‍റെ ഓ​​​ഫീ​​​സ്. ശേ​​​ഷി​​​ക്കു​​​ന്ന മ​​​റ്റു​​​ള്ള​​​വ​​​യെ​​​ല്ലാം ക​​​സ്റ്റം​​​സ് പ്രി​​​വ​​​ന്‍റീ​​​വ് ക​​​മ്മീ​​​ഷ​​​ണ​​​റേ​​​റ്റി​​​നു കീ​​​ഴി​​​ൽ വ​​​രും. ഒ​​​പ്പം ക​​​സ്റ്റം​​​സ് ഹൗ​​​സി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളും ക​​​സ്റ്റം​​​സ് പ്രി​​​വ​​​ന്‍റീ​​​വ് ക​​​മ്മീ​​​ഷ​​​ണ​​​റേ​​​റ്റി​​​ന്‍റെ പ​​​രി​​​ധി​​​യി​​​ലാ​​​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...