പാസ്പോർട്ട് ഇനി തിരിച്ചറിയൽരേഖയല്ല
Saturday, January 13, 2018 12:20 AM IST
ന്യൂഡ​​​ൽ​​​ഹി: തി​​​രി​​​ച്ച​​​റി​​​യ​​​ൽ രേ​​​ഖ​​​യാ​​​യി പാ​​​സ്പോ​​​ർ​​​ട്ട് ഇ​​​നി ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​ൻ ക​​​ഴി​​​യി​​​ല്ല. പാ​​​സ്പോ​​​ർ​​​ട്ടി​​​ൽ മേ​​​ൽ​​​വി​​​ലാ​​​സം രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള്ള അ​​​വ​​​സാ​​​ന പേ​​​ജ് ഉ​​​പേ​​​ക്ഷി​​​ച്ച് പു​​തി​​യ പാ​​സ്പോ​​ർ​​ട്ട് ബു​​ക്കു​​ക​​ൾ അ​​ടി​​ക്കാ​​നാ​​ണ് തീ​​രു​​മാ​​നം. അ​​​വ​​​സാ​​​ന പേ​​​ജി​​​ൽ പി​​​താ​​​വ്,‌ മാ​​​താ​​​വ്, ഭ​​​ർ​​​ത്താ​​​വ്/​​​ഭാ​​​ര്യ, വി​​​ലാ​​​സം എ​​​ന്നീ വി​​​വ​​​ര​​​ങ്ങ​​​ളാ​​​ണ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്ന​​​ത്.

അ​​തേ​​സ​​മ​​യം, പ​​ഴ​​യ പാ​​സ്പോ​​ർ​​ട്ടു​​ക​​ൾ റ​​ദ്ദാ​​ക്ക​​പ്പെ​​ടി​​ല്ല. കാ​​ലാ​​വ​​ധി തീ​​രു​​ന്ന മു​​റ​​യ്ക്ക് പു​​തു​​ക്കി​​യാ​​ൽ മ​​തി. പു​​തു​​ക്കു​​ന്പോ​​ൾ പു​​തി​​യ ഡി​​സൈ​​നി​​ലു​​ള്ള, അ​​വ​​സാ​​ന പേ​​ജ് ഇ​​ല്ലാ​​ത്ത പാ​​സ്പോ​​ർ​​ട്ടാ​​യി​​രി​​ക്കും ന​​ല്കു​​ക​​യെ​​ന്ന് വി​​ദേ​​ശ​​കാ​​ര്യ മ​​ന്ത്രാ​​ല​​യം അ​​റി​​യി​​ച്ചു.


വി​​ദേ​​ശ​​കാ​​ര്യ മ​​ന്ത്രാ​​ല​​യം, വ​​നി​​താ ശി​​ശു​​ക്ഷേ​​മ മ​​ന്ത്രാ​​ല​​യം എ​​ന്നി​​വ​​യി​​ലെ മൂ​​ന്ന് അം​​ഗ ക​​മ്മി​​റ്റി​​യു​​ടെ ശി​​പാ​​ർ​​ശ​​പ്ര​​കാ​​ര​​മാ​​ണ് പാ​​സ്പോ​​ർ​​ട്ടി​​ലെ പു​​തി​​യ പ​​രി​​ഷ്കാ​​രം. പാ​​സ്പോ​​ർ​​ട്ടി​​ൽ പി​​താ​​വി​​ന്‍റെ പേ​​ര് രേ​​ഖ​​പ്പെ​​ടു​​ത്തു​​ന്പോ​​ഴു​​ള്ള പ്ര​​ശ്ന​​ങ്ങ​​ൾ വി​​ല​​യി​​രു​​ത്തി​​യാ​​ണ് പു​​തി​​യ തീ​​രു​​മാ​​നം. ഒ​​രു ര​​ക്ഷ​​ാക​​ർ​​ത്താ​​വു​​ള്ള അ​​ല്ലെ​​ങ്കി​​ൽ ദ​​ത്തെ​​ടു​​ക്ക​​പ്പെ​​ട്ട കു​​ട്ടി​​ക​​ൾ​​ക്ക് പാ​​സ്പോ​​ർ​​ട്ടി​​ലെ പി​​താ​​വി​​ന്‍റെ പേ​​രു​​ള്ള കോ​​ളം ബു​​ദ്ധി​​മു​​ട്ടു​​ണ്ടാ​​ക്കു​​ന്നു​​വെ​​ന്നാ​​ണ് വി​​ല​​യി​​രു​​ത്ത​​ൽ.

നാ​​സി​​കി​​ലു​​ള്ള ഇ​​ന്ത്യ​​ൻ സെ​​ക്യൂ​​രി​​റ്റി പ്ര​​സി​​ലാ​​ണ് പു​​തി​​യ ഡി​​സൈ​​നി​​ലു​​ള്ള പാ​​സ്പോ​​ർ​​ട്ട് ബു​​ക്ക്‌​​ലെ​​റ്റു​​ക​​ൾ അ​​ച്ച​​ടി​​ക്കു​​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...