മ​ല​ബാ​ർ ഗോ​ൾ​ഡിനു പുതിയ 11 ഷോ​റൂ​മു​ക​ൾ
Tuesday, January 16, 2018 12:41 AM IST
കോ​​​ഴി​​​ക്കോ​​​ട്: മ​​​ല​​​ബാ​​​ർ ഗോ​​​ൾ​​​ഡ് ആ​​​ൻ​​​ഡ് ഡ​​​യ​​​ണ്ട്സ് ആ​​​റു രാ​​​ജ്യ​​​ങ്ങ​​​ളി​​​ലാ​​​യി 11 ഷോ​​​റൂ​​​മു​​​ക​​​ൾ പുതുതായി തുറന്നു. ഇ​​​തോ​​​ടെ ആ​​​ഗോ​​​ള​​​ത​​​ല​​​ത്തി​​​ൽ മ​​​ല​​​ബാ​​​ർ ഗോ​​​ൾ​​​ഡ് ഷോ​​​റൂ​​​മു​​​ക​​​ളു​​​ടെ എ​​​ണ്ണം 208 ആ​​​യി. ഷാ​​​ർ​​​ജ​​​യി​​​ലെ അ​​​ൽ ഹ​​​സാ​​​ന ലു​​​ലു മാ​​​ളി​​​ൽ 208-ാം ഷോ​​​റൂ​​​മി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം ബോ​​​ളി​​​വു​​​ഡ് താ​​​രം അ​​​നി​​​ൽ ക​​​പൂ​​​ർ നി​​​ർ​​​വ​​​ഹി​​​ച്ചു.

പു​തു​താ​യി ഷോ​റൂം ആ​രം​ഭി​ച്ച തെ​ലു​ങ്കാ​ന​യി​ലെ വാ​റം​ഗ​ലി​ൽ ച​ല​ച്ചി​ത്ര​താ​രം വി​ജ​യ് ദേ​വ​ര​കൊ, സിം​ഗ​പ്പൂ​രി​ലെ എ​എം​കെ ഹ​ബ്ബി​ൽ മി​സി​സ് സിം​ഗ​പ്പൂ​ർ ഏ​ഷ്യ പ​സ​ഫി​ക് വി​ജ​യി ലി​യോ ലീ ​പിം​ഗ്, ദു​ബാ​യി​ലെ അ​ൽ ഖെ​യ്ൽ മാ​ളി​ൽ മ​ല​ബാ​ർ ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ എ.​പി. അ​ഹ​മ്മ​ദ്, മ​ലേ​ഷ്യ​യി​ലെ അം​പാം​ഗ് മാ​ളി​ൽ വൈ.​ബി. സു​രൈ​ദ ക​മ​റു​ദ്ദീ​ൻ, ഷാ​ർ​ജ സ​ഹാ​റ സെ​ന്‍റ​റി​ൽ ബ്രാ​ൻ​ഡിം​ഗ് ആ​ൻ​ഡ് മാ​ർ​ക്ക​റ്റിം​ഗ് ഹെ​ഡ് സ​ലീ​ഷ് മാ​ത്യു, റീ​ജ​ണ​ൽ ഹെ​ഡ് സ​ക്കീ​ർ പാ​ര​പ്പു​റ​ത്ത്, ഷാ​ർ​ജ​യി​ലെ അ​ൽ ബു​ഹ്റ ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ സീ​നി​യ​ർ ഡ​യ​റ​ക്ട​ർ സി. ​മാ​യി​ൻ​കു​ട്ടി, ഒ​മാ​നി​ലെ മ​സ്ക​റ്റ് സി​റ്റി സെ​ന്‍റ​റി​ൽ അ​സോ​സി​യേ​ഷ​ൻ ഫോ​ർ ദ ​വെ​ൽ​ഫ​യ​ർ ഓ​ഫ് ഹാ​ൻ​ഡി​ക്യാ​പ്ഡ് ചി​ൽ​ഡ്ര​ൻ ചെ​യ​ർ​പേ​ഴ്സ​ൺ ഹു​ജൈ​ജ ജാ​ഫ​ർ അ​ൽ സൈ​ദ്, മാ​ൾ ഓ​ഫ് ഖ​ത്ത​റി​ൽ ഷെ​യ്ഖ് സ​ലേ​ഹ് ബി​ൻ അ​ബ്ദു​ല്ല അ​ൽ​താ​നി, യു​എ​ഇ​യി​ലെ അ​ജ്മാ​ൻ സി​റ്റി സെ​ന്‍റ​റി​ൽ ഗ്രൂ​പ്പ് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ കെ.​പി. അ​ബ്ദു​ൾ സ​ലാം , ഖ​ത്ത​റി​ലെ ല​ഗൂ​ണ മാ​ളി​ൽ ഷെ​യ്ഖ് താ​നി അ​ഹ​മ്മ​ദ് അ​ലി അ​ൽ​താ​നി എ​ന്നി​വ​ർ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
Loading...
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...