മൊ​ത്തവി​ല​ക്ക​യ​റ്റം 3.58 ശ​ത​മാ​ന​ത്തി​ലെ​ത്തി
Tuesday, January 16, 2018 12:41 AM IST
ന്യൂ​ഡ​ൽ​ഹി: മൊ​ത്ത​വി​ല സൂ​ചി​ക (ഡ​ബ്ല്യുപി​ഐ) ആ​ധാ​ര​മാ​ക്കി​യു​ള്ള വി​ല​ക്ക​യ​റ്റം ഡി​സം​ബ​റി​ൽ 3.58 ശ​ത​മാ​ന​ത്തി​ലെ​ത്തി. ത​ലേ ഡി​സം​ബ​റി​ൽ 2.1 ശ​ത​മാ​ന​മേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ.

എ​ന്നാ​ൽ, ത​ലേ മാ​സ​മാ​യ ന​വം​ബ​റി​ലെ 3.93 ശ​ത​മാ​ന​ത്തെ അ​പേ​ക്ഷി​ച്ചു വി​ല​ക്ക​യ​റ്റം കു​റ​വാ​ണെ​ന്നു പ​റ​യാം. ന​വം​ബ​റി​ലെ 6.06 ശ​ത​മാ​ന​ത്തി​ൽ​നി​ന്നു ഡി​സം​ബ​റി​ൽ ഭ​ക്ഷ്യ​വി​ല​ക്ക​യ​റ്റം 4.72 ശ​ത​മാ​ന​മാ​യി കു​റ​ഞ്ഞു. പ​ച്ച​ക്ക​റി വി​ല​ക്ക​യ​റ്റം 59.8 ശ​ത​മാ​ന​ത്തി​ൽ​നി​ന്ന് 56.46 ശ​ത​മാ​ന​മാ​യി താ​ണു. ഉ​ള്ളി വി​ല​ക്ക​യ​റ്റം 197.05 ശ​ത​മാ​ന​മാ​യ​പ്പോ​ൾ പ​ഴ​ങ്ങ​ളു​ടേ​ത് 11.99 ശ​ത​മാ​ന​മാ​യി കൂ​ടി. ഇ​ന്ധ​നം -ഊ​ർ​ജം വി​ഭാ​ഗ​ത്തി​ന്‍റെ വി​ല​ക്ക​യ​റ്റം 9.16 ശ​ത​മാ​ന​മാ​യി.


ചി​ല്ല​റ വി​ല​ക്ക​യ​റ്റം ഡി​സം​ബ​റി​ൽ 5.21 ശ​ത​മാ​ന​ത്തി​ലേ​ക്കു കു​തി​ച്ച​താ​യി ക​ഴി​ഞ്ഞ​ദി​വ​സം ഗ​വ​ൺ​മെ​ന്‍റ് അ​റി​യി​ച്ചി​രു​ന്നു. റി​സ​ർ​വ് ബാ​ങ്ക് പ​ണ​ന​യ​ത്തി​ന് ആ​ധാ​ര​മാ​ക്കു​ന്ന​ത് ചി​ല്ല​റ വി​ല​ക്ക​യ​റ്റ​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...