ഞെട്ടിക്കും ഈ ഓട്ടോ എക്സ്പോ
Wednesday, January 17, 2018 12:45 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ വാ​ഹ​ന​ലോ​കം ഗ്രേ​റ്റ​ർ നോ​യി​ഡ​യി​ലേ​ക്കു ചു​രു​ങ്ങു​ന്ന ദി​ന​ങ്ങ​ൾ... വാ​ഹ​ന​പ്രേ​മി​ക​ൾ കാ​ത്തി​രി​ക്കു​ന്ന അ​തി​ശ​യി​പ്പി​ക്കും പു​തി​യ മോ​ഡ​ലു​ക​ൾ... ഫെ​ബ്രു​വ​രി ഒ​ന്പ​ത് മു​ത​ൽ 14 വ​രെ ഗ്രേ​റ്റ​ർ നോ​യി​ഡ​യി​ലെ ഇ​ന്ത്യ എ​ക്സ്പോ മാ​ർ​ട്ടി​ൽ ന​ട​ക്കു​ന്ന ഡെ​ൽ​ഹി ഓ​ട്ടോ എ​ക്സ്പോ വാ​ഹ​ന​പ്രേ​മി​ക​ൾ​ക്കാ​യി ക​രു​തി​യി​രി​ക്കു​ന്ന​ത് 24 പു​തി​യ അ​വ​ത​ര​ണ​ങ്ങ​ൾ, ഒ​പ്പം 100ല​ധി​കം വാ​ഹ​ന​ങ്ങ​ളു​ടെ പ്ര​ഖ്യാ​പ​ന​ങ്ങ​ളും.

ഫെ​ബ്രു​വ​രി ഒ​ന്പ​ത് മു​ത​ൽ 14 വ​രെ​യാ​ണ് എ​ക്സ്പോ എ​ങ്കി​ലും ഇ​ന്ത്യ എ​ക്സ്പോ മാ​ർ​ട്ടി​നു സ​മീ​പ​ത്തു​ള്ള പ്ര​ഗ​തി മൈ​താ​നി​യി​ൽ എ​ട്ടു മു​ത​ൽ 11 വ​രെ കം​പോ​ണ​ന്‍റു​ക​ളു​ടെ പ്ര​ദ​ർ​ശന​വും ന​ട​ക്കും. ഉ​ദ്ഘാ​ട​നം എ​ട്ടി​ന് ന​ട​ക്കു​മെ​ന്ന് സം​ഘാ​ട​ക​രാ​യ സൊ​സൈ​റ്റി ഓ​ഫ് ഇ​ന്ത്യ​ൻ ഓ​ട്ടോ​മൊ​ബൈ​ൽ മാ​നു​ഫാ​ക്ച​റേ​ഴ്സ് (സി​യാം) ഇ​ന്ന​ലെ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ഓ​ട്ടോ​മോ​ട്ടീ​വ് കം​പോ​ണ​ന്‍റ് മാ​നു​ഫാ​ക്ച​റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ (ആ​ക്മ), കോ​ൺ​ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ ഇ​ൻ​ഡ​സ്ട്രി (സി​ഐ​ഐ) എ​ന്നി​വ​യും എ​ക്സ്പോ​യു​ടെ സം​ഘാ​ട​ക​രാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ എ​ക്സ്പോ​യി​ൽ അ​വ​ത​രി​പ്പി​ച്ച​തി​ലും കൂ​ടു​ത​ൽ വാ​ഹ​ന​ങ്ങ​ൾ ഇ​ത്ത​വ​ണ​യു​ണ്ടെ​ന്ന പ്ര​ത്യേ​ക​ത​യു​ണ്ട്. മൂ​ന്ന് പു​തി​യ വാ​ഹ​ന​ങ്ങ​ൾ മാ​ത്ര​മാ​യി​രു​ന്നു അ​ന്ന് അ​വ​ത​രി​പ്പി​ച്ച​ത്.


നി​സാ​ൻ, ഒൗ​ഡി, ഫോ​ക്സ്‌​വാ​ഗ​ൺ, സ്കോ​ഡ, ഫോ​ർ​ഡ്, ഡു​ക്കാ​ട്ടി എ​ന്നീ വാ​ഹ​ന​നി​ർ​മാ​താ​ക്ക​ൾ എ​ക്സ്പോ​യി​ൽ​നി​ന്നു വി​ട്ടു​നി​ൽ​ക്കും. അ​താ​യ​ത്, സി​യാ​മി​ന്‍റെ 50 ശ​ത​മാ​നം അം​ഗ​ങ്ങ​ൾ മാ​ത്ര​മേ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കൂ. ഇ​ന്ത്യ​യി​ലേ​ക്ക് വ​രാ​ൻ ത​യാ​റെ​ടു​ക്കു​ന്ന കൊ​റി​യ​ൻ ക​മ്പ​നി കി​യാ മോ​ട്ടോ​ഴ്സ്, ജാ​പ്പ​നീ​സ് കാ​വ​സാ​ക്കി എ​ന്നി​വ ഇ​ത്ത​വ​ണ​ത്തെ എ​ക്സ്പോ​യി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്.
Loading...
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...