കോ​ളജ് ഹോ​സ്റ്റ​ലി​ലെ മെ​സ് ഫീ​സി​നും ജി​എ​സ്ടി
Monday, January 22, 2018 12:43 AM IST
നികുതിലോകം / ബേബി ജോസഫ്, ചാർട്ടേഡ് അക്കൗണ്ടന്‍റ്

08-01-2018 ൽ ​​​​കേ​​​ന്ദ്ര ധ​​​ന​​​മ​​​ന്ത്രാ​​​ല​​​യം പു​​​​റ​​​​ത്തി​​​​റ​​​​ക്കി​​​​യ 28-ാം ന​​​​ന്പ​​​​ർ സ​​​​ർ​​​​ക്കു​​​​ല​​​​റി​​​​ൽ കോ​​​​ള​​​​ജ് ഹോ​​​​സ്റ്റ​​​​ലി​​​​ലെ മെ​​​​സ് ഫീ​​​​സി​​​​ന് അ​​​ഞ്ചു ശ​​​ത​​​മാ​​​നം ജി.​​​​എ​​​​സ്.​​​​ടി. ചു​​​​മ​​​​ത്തേ​​​​ണ്ട​​​​താ​​​​ണെ​​​​ന്ന് വ്യ​​​​ക്ത​​​​മാ​​​​ക്കി​.​​​ സ​​​​ർ​​​​ക്കു​​​​ല​​​​റി​​​​ൽ ഇ​​​​പ്ര​​​​കാ​​​​രം സൂ​​​​ചി​​​​പ്പി​​​​ക്കു​​​​ന്നു: വി​​​​ദ്യാ​​​​ഭ്യാ​​​​സ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ അ​​​​വി​​​​ടെ​​​​യു​​​​ള്ള വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്കും സ്റ്റാ​​​​ഫി​​​​നും ഫാ​​​​ക്ക​​​​ൽ​​​​റ്റി​​​ക്കും ഭ​​​​ക്ഷ​​​​ണം ന​​​​ൽ​​​​കാ​​​​റു​​​​ണ്ട്. ഒ​​​​ന്നു​​​​കി​​​​ൽ സ്ഥാ​​​​പ​​​​നം ത​​​​നി​​​​ച്ചോ അ​​​​ല്ലെ​​​​ങ്കി​​​​ൽ വി​​​​ദ്യാ​​​​ർ​​​​ഥി​​​ക​​​​ളോ അതുമല്ലെ​​​​ങ്കി​​​​ൽ മൂ​​​​ന്നാ​​​​മ​​​​തൊ​​​​രു പാ​​​​ർ​​​​ട്ടി​​​​യോ ആ​​​​യി​​​​രി​​​​ക്കാം ഇ​​​​തു ന​​​​ട​​​​ത്തു​​​​ന്ന​​​​ത്. ഇ​​​​ങ്ങ​​​​നെ ന​​​​ട​​​​ത്തു​​​​ന്ന കാ​​​ന്‍റീ​​​​നി​​​​ൽ അ​​​​ല്ലെ​​​​ങ്കി​​​​ൽ മെ​​​​സി​​​​ൽ വി​​​​ത​​​​ര​​​​ണം ചെ​​​​യ്യു​​​​ന്ന ഭ​​​​ക്ഷ​​​​ണ​​​​പാ​​​​നീ​​​​യ​​​​ങ്ങ​​​​ൾ​​​​ക്ക് അ​​​ഞ്ചു ശ​​​ത​​​മാ​​​നം ജി​​​എ​​​​സ്ടി​​​ ചാ​​​​ർ​​​​ജ് ചെ​​​​യ്യ​​​​ണം.

ഭ​​​​ക്ഷ​​​​ണ​​​​വി​​​​ത​​​​ര​​​​ണം വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​സ്ഥാ​​​​പ​​​​നം നേ​​​​രി​​​​ട്ടുന​​​​ട​​​​ത്തി​​​​യാ​​​​ലും മൂ​​​​ന്നാ​​​​മ​​​​തൊ​​​​രാ​​​​ൾ ന​​​​ട​​​​ത്തി​​​​യാ​​​​ലും ഇ​​​​തി​​​​നു വ്യ​​​​ത്യാ​​​​സം ഉ​​​​ണ്ടാ​​​​വി​​​​ല്ലെന്നും സ​​​​ർ​​​​ക്കു​​​​ല​​​​റി​​​​ൽ വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്നു. ഇ​​​​തി​​​​ന് ഇ​​​​ൻ​​​​പു​​​​ട്ട് ടാ​​​​ക്സ് ക്രെ​​​​ഡി​​​​റ്റ് ല​​​​ഭ്യ​​​​മ​​​​ല്ല.

ഇ​​​​വി​​​​ടെ പ്ര​​​​ത്യേ​​​​കം ശ്ര​​​​ദ്ധി​​​​ക്കേ​​​​ണ്ട ഒ​​​​രു കാ​​​​ര്യ​​​​മു​​​​ണ്ട്. മൊ​​​​ത്തം ഹോ​​​​സ്റ്റ​​​​ൽ ഫീ​​​​സിന്മേൽ അ​​​​ല്ല ജി​​​എ​​​​സ്ടി ചു​​​​മ​​​​ത്തു​​​​ന്ന​​​​ത്. പ്ര​​​​തി​​​​ദി​​​​ന മു​​​​റി​​​​വാ​​​​ട​​​​ക 1000 രൂ​​​​പ​​​​യി​​​​ൽ താ​​​​ഴെ​​​​യാ​​​​ണെ​​​​ങ്കി​​​​ൽ അ​​​​തി​​​​ന് ജി​​​എ​​​​സ്ടി ബാ​​​​ധ​​​​ക​​​​മ​​​​ല്ല. സാ​​​​ധാ​​​​ര​​​​ണ​​​​ ഗ​​​​തി​​​​യി​​​​ൽ വി​​​​ദ്യാ​​​​ഭ്യാ​​​​സ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ലെ ഹോ​​​​സ്റ്റ​​​​ലു​​​​ക​​​​ളി​​​​ലെ മു​​​​റി​​​​വാ​​​​ട​​​​ക 1000 രൂ​​​​പ​​​​യി​​​​ൽ താ​​​​ഴെ മാ​​​​ത്രം ആ​​​​യി​​​​രി​​​​ക്കും. ആ ​​​​സ്ഥി​​​​തി​​​​ക്ക് ഹോ​​​​സ്റ്റ​​​​ൽ ഫീ​​​​സി​​​​ലെ മെ​​​​സ് ഫീ​​​​സി​​​​നുമാ​​​​ത്രം ജി​​​എ​​​​സ്ടി ചാ​​​​ർ​​​​ജ് ചെ​​​​യ്യു​​​​ക​​​​യും മു​​​​റിവാ​​​​ട​​​​ക പ്ര​​​​ത്യേ​​​​കം കാ​​​​ണി​​​​ക്കു​​​​ക​​​​യും ചെ​​​​യ്താ​​​​ൽ മ​​​​തി.

വി​​​​ദ്യാ​​​​ഭ്യാ​​​​സ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ അ​​​​തി​​​​ലെ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്കും സ്റ്റാ​​​​ഫി​​​​നും ഫാ​​​​ക്ക​​​​ൽ​​​റ്റി​​​​ക്കും ന​​​​ൽ​​​​കു​​​​ന്ന സേ​​​​വ​​​​ന​​​​ങ്ങ​​​​ൾ മു​​​​ഴു​​​​വ​​​​നും ഒ​​​​ഴി​​​​വാ​​​​ക്കി​​​​യാ​​​​യി​​​​രു​​​​ന്നു ജി​​​എ​​​​സ്ടി നി​​​​യ​​​​മം ന​​​​ട​​​​പ്പി​​​​ലാ​​​​ക്കി​​​​യി​​​​രു​​​​ന്ന​​​​ത്. എ​​​​ന്നാ​​​​ൽ ഇ​​​​തി​​​​നു വി​​​​പ​​​​രീ​​​​ത​​​​മാ​​​​യി​​​​ട്ടാ​​​​ണ് പ്ര​​​​ത്യേ​​​​ക സ​​​​ർ​​​​ക്കു​​​​ല​​​​ർ വ​​​​ഴി വി​​​​ദ്യാ​​​​ഭ്യാ​​​​സ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ ന​​​​ട​​​​ത്തു​​​​ന്ന കാ​​​ന്‍റീ​​​​നി​​​​ലെ​​​​യും ഹോ​​​​സ്റ്റ​​​​ലി​​​​ലെ​​​​യും ഭ​​​​ക്ഷ​​​​ണ​​​​വി​​​​ത​​​​ര​​​​ണ​​​​ത്തി​​​​ന് ജി​​​എ​​​​സ്ടി ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ഇ​​​​തി​​​​ന്‍റെ നി​​​​യ​​​​മ​​​​സാ​​​​ധു​​​​ത സം​​​​ശ​​​​യാ​​​​സ്പ​​​​ദ​​​​മാ​​​​ണ്.

സിബിഇസി 13-07-2017 ൽ ​​​​ഇ​​​​റ​​​​ക്കി​​​​യ പ്ര​​​​സ് റി​​​​ലീ​​​​സി​​​​ൽ പ്രീ-​​​​സ്കൂ​​​​ൾ മു​​​​ത​​​​ൽ കോ​​​​ളജ് വ​​​​രെ​​​​യു​​​​ള്ള വി​​​​ദ്യാ​​​​ഭ്യാ​​​​സ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളു​​​​ടെ ഹോ​​​​സ്റ്റ​​​​ലു​​​​ക​​​​ളി​​​​ലെ ഫീ​​​​സ് പൂ​​​​ർ​​​​ണമാ​​​​യും ഒ​​​​ഴി​​​​വാ​​​​ണെ​​​​ന്ന് വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യി​​​​രു​​​​ന്ന​​​​തു​​​​മാ​​​​ണ്. ബോ​​​​ർ​​​​ഡിം​​​​ഗ് സ്കൂ​​​​ളു​​​​ക​​​​ളി​​​​ലെ ഹോ​​​​സ്റ്റ​​​​ൽ ഫീ​​​​സ് കോ​​​​ന്പോ​​​​സി​​​​റ്റ് സ​​​​പ്ലൈ ആ​​​​യി മാ​​​​ത്ര​​​​മേ ക​​​​ണ​​​​ക്കാ​​​​ക്കാൻ സാ​​​​ധി​​​​ക്കൂ എ​​​​ന്നും വി​​​​ദ്യാ​​​​ഭ്യാ​​​​സം ആ​​​​ണ് പ്ര​​​​ധാ​​​​ന​​​​ ഘ​​​​ട​​​​കം എ​​​​ന്നും വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യി​​​​രു​​​​ന്നു.

25-01-2018 മു​​​​ത​​​​ൽ ജിഎ​​​​സ്ടി​​​​യി​​​​ൽ സേ​​​​വ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് വ​​​​രു​​​​ന്ന നി​​​​ര​​​​ക്കു മാ​​​​റ്റ​​​​ങ്ങ​​​​ൾ

താ​​​​ഴെപ്പറ​​​​യു​​​​ന്ന സേ​​​​വ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് 25-01-2018 മു​​​​ത​​​​ൽ ജിഎ​​​​സ്ടി നി​​​​ര​​​​ക്കു​​​​ക​​​​ളി​​​​ൽ കു​​​​റ​​​​വു​​​​ണ്ടാ​​​​കും. അ​​​​ല്ലെ​​​​ങ്കി​​​​ൽ ഇ​​​​ല്ലാ​​​​താ​​​​കും. അ​​​​വ​​​​യി​​​​ൽ പ്ര​​​​ധാ​​​​ന​​​​പ്പെ​​​​ട്ട​​​​വ ഇ​​​​വി​​​​ടെ സൂ​​​​ചി​​​​പ്പി​​​​ക്കു​​​​ന്നു. 1.വി​​​​വ​​​​രാ​​​​വ​​​​കാ​​​​ശ നി​​​​യ​​​​മ​​​​പ്ര​​​​കാ​​​​ര​​​​മു​​​​ള്ള സേ​​​​വ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് ജി​​​എ​​​​സ്ടി ഇ​​​​ല്ലാ​​​​താ​​​​കു​​​​ന്നു.

2. ഗ​​​​വ​​​​ണ്‍​മെ​​​​ന്‍റി​​​​നും ഗ​​​​വ​​​​ണ്‍​മെ​​​​ന്‍റ് സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കും ലോ​​​​ക്ക​​​​ൽ അ​​​ഥോ​​​​റി​​​​റ്റി​​​ക​​​​ൾ​​​​ക്കും ന​​​​ൽ​​​​കു​​​​ന്ന ലീ​​​​ഗ​​​​ൽ സ​​​​ർ​​​​വീസു​​​​ക​​​​ൾ​​​​ക്ക് ജി​​​​എ​​​​സ്​​​​ടി ഒ​​​​ഴി​​​​വ്.
3. മെ​​​​ട്രോ, മോ​​​​ണോ റെ​​​​യി​​​​ൽ പ്രൊ​​​​ജ​​​​ക്ടു​​​​ക​​​​ളു​​​​ടെ നി​​​​ർ​​​​മാ​​​​ണ സേ​​​​വ​​​​ന​​​​ങ്ങ​​​​ളു​​​​ടെ ജി​​​​എ​​​​സ്​​​​ടി 18ശതമാനത്തിൽ​​​​നി​​​​ന്നും 12ശതമാനത്തിലേ​​​​ക്ക് കു​​​​റ​​​​ച്ചി​​​​ട്ടു​​​​ണ്ട്.
ഹൗ​​​​സ് കീ​​​​പ്പിം​​​​ഗ് സേ​​​​വ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് ജി​​​എ​​​​സ്​​​​ടി ഇ​​​​ൻ​​​​പു​​​​ട്ട് ടാ​​​​ക്സ് ക്രെ​​​​ഡി​​​​റ്റി​​​​ല്ലാ​​​​തെ അ​​​ഞ്ചു ശ​​​ത​​​മാ​​​നം ആ​​​​ക്കി കു​​​​റ​​​​ച്ചു.

5. ത​​​​യ്യ​​​​ൽ ജോ​​​​ലി​​​​ക​​​​ളു​​​​ടെ ജിഎ​​​​സ്ടി 18ൽനി​​​​ന്ന് അ​​​ഞ്ചു ശ​​​ത​​​മാ​​​ന​​​ത്തി​​​ലേ​​​​ക്ക് കു​​​​റ​​​​ച്ചു. 6. അ​​​​മ്യൂ​​​​സ്മെ​​​​ന്‍റ് പാ​​​​ർ​​​​ക്കു​​​​ക​​​​ളി​​​​ലെ പ്ര​​​​വേ​​​​ശ​​​​ന​​​​ത്തി​​​​നു​​​​ള്ള ഫീ​​​​സി​​​​ന്‍റെ ജി​​​എ​​​​സ്​​​​ടി നി​​​​ര​​​​ക്ക് 28 ൽ ​​​​നി​​​​ന്നും 18ശതമാനമാക്കി കു​​​​റ​​​​ച്ചു.
7.ഇ​​​​ന്ത്യ​​​​യി​​​​ൽനി​​​​ന്നും ച​​​​ര​​​​ക്ക് ട്രാ​​​​ൻ​​​​സ്പോ​​​​ർ​​​​ട്ട് ചെ​​​​യ്യു​​​​ന്പോ​​​​ൾ ഈ​​​​ടാ​​​​ക്കു​​​​ന്ന ഫീ​​​​സി​​​​ന്‍റെ ജി​​​​എ​​​​സ്​​​​ടി നി​​​​ർ​​​​ത്ത​​​​ലാ​​​​ക്കി.
8. ടൂ​​​​ർ ഓ​​​​പ്പ​​​​റേ​​​​റ്റേ​​​​ഴ്സ് മ​​​​റ്റ് ഓ​​​​പ്പ​​​​റേ​​​​റ്റേ​​​​ഴ്സി​​​​നു ന​​​​ൽ​​​​കു​​​​ന്ന സേ​​​​വ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് ഇ​​​​ൻ​​​​പു​​​​ട്ട് ടാ​​​​ക്സ് ക്രെ​​​​ഡി​​​​റ്റ് എ​​​​ടു​​​​ക്കാ​​​​വു​​​​ന്ന​​​​താ​​​​ണ്.


9. വ​​​​ർ​​​​ക്ക് കോ​​​​ണ്‍​ട്രാ​​​​ക്ടു​​​​ക​​​​ൾ, സ​​​​ബ് കോ​​​​ണ്‍​ട്രാ​​​​ക്ട് ന​​​​ൽ​​​​കു​​​​ന്പോ​​​​ൾ സ​​​​ബ് കോ​​​​ണ്‍​ട്രാ​​​​ക്ട​​​​ർ ന​​​​ൽ​​​​കേ​​​​ണ്ട​​​​ത് മെ​​​​യി​​​​ൻ കോ​​​​ണ്‍​ട്രാ​​​​ക്ട​​​​റു​​​​ടെ ജി​​​എ​​​​സ്ടി നി​​​​ര​​​​ക്കുത​​​​ന്നെ ആ​​​ക്കി.
10. റെ​​​​സി​​​​ഡ​​​​ന്‍റ്സ് വെ​​​​ൽ​​​​ഫെ​​​​യ​​​​ർ അ​​​​സ്സോ​​​​സി​​​​യേ​​​​ഷ​​​​നു​​​​ക​​​​ളി​​​​ലെ അം​​​​ഗ​​​​ങ്ങ​​​​ൾ​​​​ക്ക് ന​​​​ൽ​​​​കു​​​​ന്ന സേ​​​​വ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് നി​​​​ല​​​​വി​​​​ൽ ഒ​​​​ഴി​​​​വു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു.​​​ ഒ​​​ഴി​​​വു​​​പ​​​രി​​​ധി പ്ര​​​​തി​​​​മാ​​​​സ തു​​​​ക​​​​യാ​​​​യ 5000 രൂ​​​​പ​​​​യി​​​​ൽ നി​​​​ന്ന് 7500 രൂ​​​​പ​​​​യാ​​​​യി വ​​​​ർ​​​​ധി​​​​പ്പി​​​​ച്ചി​​​​ട്ടു​​​​ണ്ട്.
11. പൈ​​​​പ്‌ ലൈൻ വ​​​​ഴി ക്രൂ​​​​ഡ് പെ​​​​ട്രോ​​​​ളി​​​​യം ട്രാ​​​​ൻ​​​​സ്പോ​​​​ർ​​​​ട്ട് ചെ​​​​യ്യു​​​​ന്ന ജോ​​​​ലി​​​​ക​​​​ളു​​​​ടെ ജി​​​​എ​​​​സ്​​​​ടി 18ൽനി​​​​ന്നും ഇ​​​​ൻ​​​​പു​​​​ട്ട് ടാ​​​​ക്സ് ക്രെ​​​​ഡി​​​​റ്റ് ഇ​​​​ല്ലാ​​​​തെ അ​​​ഞ്ചു ശ​​​ത​​​മാ​​​ന​​​ത്തി​​​ലേ​​​​ക്കും അ​​​​ഥ​​​​വാ ഇ​​​​ൻ​​​​പു​​​​ട്ട് ടാ​​​​ക്സ് ക്രെ​​​​ഡി​​​​റ്റ് എ​​​​ടു​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ങ്കി​​​​ൽ 12ശതമാനത്തിലേ​​​​ക്കും കു​​​​റ​​​​ച്ചി​​​​ട്ടു​​​​ണ്ട്.
12. സെ​​​​സി​​​ലും ഐ​​​​എ​​​​ഫ്​​​​എ​​​​സ്‌സി​​​​യി​​​​ലും ഇ​​​​ന്ത്യ​​​​ക്കു വെ​​​​ളി​​​​യി​​​​ലു​​​​ള്ള​​​​വ​​​​ർ​​​​ക്കു ന​​​​ൽ​​​​കു​​​​ന്ന ഡോ​​​​ള​​​​ർ അ​​​​ടി​​​​സ്ഥാ​​​​ന​​​​മാ​​​​ക്കി​​​​യു​​​​ള്ള സേ​​​​വ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് ജി​​​എ​​​​സ്ടി ഒ​​​​ഴി​​​​വാ​​​​ക്കി​.
13. തു​​​​ക​​​​ൽവ്യ​​​​വ​​​​സാ​​​​യ​​​​ത്തി​​​​ലെ ജോ​​​​ബ് വ​​​​ർ​​​​ക്കു​​​​ക​​​​ൾ​​​​ക്ക് ജി​​​എ​​​​സ്ടി നി​​​​ര​​​​ക്ക് അ​​​ഞ്ചു ശ​​​ത​​​മാ​​​നമാക്കി കു​​​​റ​​​​ച്ചു.

14. വി​​​​ദ്യാ​​​​ഭ്യാ​​​​സ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ലെ അ​​​​ഡ്മി​​​​ഷ​​​​നും പ​​​​രീ​​​​ക്ഷാ ന​​​​ട​​​​ത്തി​​​​പ്പി​​​​നും മ​​​​റ്റു​​​​മു​​​​ള്ള സേ​​​​വ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് നി​​​​കു​​​​തി ഒ​​​​ഴി​​​​വാ​​​​ക്കി.
15. തി​​​​യറ്റ​​​​റു​​​​ക​​​​ളി​​​​ലും മ​​​​റ്റും ന​​​​ട​​​​ത്ത​​​​പ്പെ​​​​ടു​​​​ന്ന മ്യൂ​​​​സി​​​​ക്, ഡാ​​​​ൻ​​​​സ് മു​​​​ത​​​​ലാ​​​​യ​​​​വ​​​​യ്ക്കുള്ള പ്ര​​​​വേ​​​​ശ​​​​നഫീ​​​​സി​​​​ന് നി​​​​ല​​​​വി​​​​ൽ 250 രൂ​​​​പ വ​​​​രെ ജി​​​എ​​​​സ്ടി​​​ ഒ​​​​ഴി​​​​വു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​ത് 500 രൂ​​​​പ​​​​യാ​​​​ക്കി വ​​​​ർ​​​​ധിപ്പി​​​​ച്ചി​​​​ട്ടു​​​​ണ്ട്. 16. ധാ​​​​ന്യ​​​​ങ്ങ​​​​ൾ സ്റ്റോ​​​​ർ ചെ​​​​യ്തി​​​​രി​​​​ക്കു​​​​ന്ന ഗോ​​​​ഡൗ​​​​ണു​​​​ക​​​​ളി​​​​ലെ ഫ്യൂ​​​​മി​​​​ഗേ​​​​ഷ​​​​ൻ ചാ​​​​ർ​​​​ജ്ജി​​​​ന് ജി​​​​എ​​​​സ്ടി​​​ ഇ​​​​ല്ല.
17. വി​​​​ദ്യാ​​​​ഭ്യാ​​​​സ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ ഓ​​​​ണ്‍​ലൈ​​​​നാ​​​​യി ന​​​​ട​​​​ത്തു​​​​ന്ന ജേ​​​​ർ​​​​ണ​​​​ലു​​​​ക​​​​ൾ​​​​ക്കു​​​​ള്ള വ​​​രി​​​സം​​​ഖ്യാ​​​ജി​​​എ​​​​സ്​​​​ടി ഒ​​​​ഴി​​​​വാ​​​​യി. വി​​​​ദ്യാ​​​​ഭ്യാ​​​​സ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ അം​​​​ഗീ​​​​കൃ​​​​ത ഡി​​​​ഗ്രി ന​​​​ൽ​​​​കു​​​​ന്ന​​​​വ​​​​രാ​​​​യി​​​​രി​​​​ക്ക​​​​ണം.
18. ഹ​​​​യ​​​​ർ സെ​​​​ക്ക​​​ൻ​​​ഡ​​​​റി സ്കൂ​​​​ൾ വി​​​​ദ്യാ​​​​ർ​​​​ഥി​​​ക​​​​ളു​​​​ടെ​​​​യും സ്റ്റാ​​​​ഫി​​​​ന്‍റെ​​​​യും അ​​​​ധ്യാ​​​പ​​​​ക​​​​രു​​​​ടെ​​​​യും സ്കൂ​​​​ളി​​​​ലേ​​​​ക്കു​​​​ള്ള ട്രാ​​​​ൻ​​​​സ്പോ​​​​ർ​​​​ട്ടേ​​​​ഷ​​​​ൻ ന​​​​ട​​​​ത്തു​​​​ന്ന വ്യ​​​​ക്തി​​​​ക​​​​ൾ​​​​ക്കും സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കും വാ​​​​ട​​​​ക​​​​യ്ക്കു ന​​​​ൽ​​​​കു​​​​ന്ന വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളു​​​​ടെ സേ​​​​വ​​​​ന​​​​ത്തി​​​​ന് നി​​​​കു​​​​തി ഒ​​​​ഴി​​​​വാ​​​ക്കി.
19. ഉ​​​​ച്ച​​​​ക്ക​​​​ഞ്ഞി വി​​​​ത​​​​ര​​​​ണ​​​​ത്തി​​​​നുവേ​​​​ണ്ടി 12 എ.​​​​എ. ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​നു​​​​ള്ള സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ നി​​​​ർ​​​​മിക്കു​​​​ന്ന കെ​​​​ട്ടി​​​​ട​​​​ങ്ങ​​​​ളു​​​​ടെ നി​​​​ർ​​​​മാ​​​​ണ​​​​ത്തി​​​​നും റി​​​​പ്പ​​​​യ​​​​റി​​​​ംഗിനും മ​​​​റ്റും ഉ​​​​ള്ള സേ​​​​വ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് 12ശതമാനം നി​​​​ര​​​​ക്കി​​​​ലാ​​​​യി​​​​രി​​​​ക്കും ജിഎ​​​​സ്ടി.

താ​​​​ഴെ​​​​പ്പ​​​​റ​​​​യു​​​​ന്ന സേ​​​​വ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു​​​​ള്ള ജി​​​​എ​​​​സ്ടി ഒ​​​​ഴി​​​​വു​​​​ക​​​​ൾ കൗ​​​​ണ്‍​സി​​​​ൽ മീ​​​​റ്റീം​​​​ഗി​​​​ൽ വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്.

1) ഹോ​​​​സ്റ്റ​​​​ലു​​​​ക​​​​ളി​​​​ലെ മു​​​​റി​​​​വാ​​​​ട​​​​ക​​​​യ്ക്ക് പ്ര​​​​തി​​​​ദി​​​​നം 1000 രൂ​​​​പ വ​​​​രെ ജി​​​​എ​​​​സ്ടി ഒ​​​​ഴി​​​​വു​​​​ണ്ട്.
2) ഉ​​​​പ​​​​ഭോ​​​​ക്തൃ​​​ത​​​​ർ​​​​ക്ക കോ​​​​ട​​​​തി​​​​ക​​​​ളി​​​​ലെ വ്യ​​​​വ​​​​ഹാ​​​​ര​​​​ങ്ങ​​​​ൾ​​​​ക്കു​​​​ള്ള ഫീ​​​​സി​​​​നും പ്ര​​​​സ്തു​​​​ത കോ​​​​ർ​​​​ട്ട് ഈ​​​​ടാ​​​​ക്കു​​​​ന്ന പെ​​​​നാ​​​​ൽ​​​​റ്റി​​​​ക്കും നി​​​​കു​​​​തി ഉ​​​​ണ്ടാ​​​​വി​​​​ല്ല.
3) ആ​​​​ന​​​​പ്പു​​​​റ​​​​ത്തും ഒ​​​​ട്ട​​​​ക​​​​പ്പു​​​​റ​​​​ത്തും ഒ​​​​ക്കെ ന​​​​ട​​​​ത്തു​​​​ന്ന ഉ​​​​ല്ലാ​​​​സ​​​​യാ​​​​ത്ര​​​​ക​​​​ൾ​​​​ക്ക് 18% ജി​​​​എ​​​​സ്ടിബാ​​​​ധ​​​​ക​​​​മാ​​​​കും. ഇ​​​​വ ട്രാ​​​​ൻ​​​​സ്പോ​​​​ർ​​​​ട്ടേ​​​​ഷ​​​​ൻ ആ​​​​യി ക​​​​ണ​​​​ക്കാ​​​​ക്കി​​​​ല്ല.
4) ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ളി​​​​ലും മ​​​​റ്റും സീ​​​​നി​​​​യ​​​​ർ ഡോ​​​​ക്ട​​​​റു​​​​ടെ​​​​യും ക​​​​ണ്‍​സ​​​​ൾ​​​​ട്ട​​​​ന്‍റ്മാ​​​​രു​​​​ടെ​​​​യും ടെ​​​​ക്നീ​​​​ഷ്യ​​​​ന്മാ​​​​രു​​​​ടെ​​​​യും സേ​​​​വ​​​​ന​​​​ങ്ങ​​​​ൾ ഹ​​​​യ​​​​ർ ചെ​​​​യ്യു​​​​ക​​​​യോ അ​​​​വ​​​​രെ ജോ​​​​ലി​​​​ക്കെ​​​​ടു​​​​ക്കു​​​​ക​​​​യോ ചെ​​​​യ്താ​​​​ലും അ​​​​വ​​​​രു​​​​ടെ സേ​​​​വ​​​​ന​​​​ങ്ങ​​​​ൾ ഹെ​​​​ൽ​​​​ത്ത് കെ​​​​യ​​​​ർ സ​​​​ർ​​​​വീ​​​​സി​​​​ൽ​​​​പ്പെ​​​​ടു​​​​ന്ന​​​​തും പൂ​​​​ർ​​​​ണമാ​​​​യും നി​​​​കു​​​​തി ഒ​​​​ഴി​​​​വു​​​​ള്ള​​​​തും ആ​​​​കു​​​​ന്നു.
5) ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ളി​​​​ൽ രോ​​​​ഗി​​​​ക​​​​ൾ ന​​​​ൽ​​​​കു​​​​ന്ന മൊ​​​​ത്തം ചാ​​​​ർ​​​​ജും ഹെ​​​​ൽ​​​​ത്ത് കെ​​​​യ​​​​ർ സ​​​​ർ​​​​വീ​​​സി​​​​ൽ​​​​പ്പെ​​​​ടു​​​​ന്ന​​​​താ​​​​ണ്.
6) ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ളി​​​​ൽ ഡോ​​​​ക്ട​​​​റു​​​​ടെ​​​​യോ ന്യൂ​​​​ട്രീ​​​​ഷ​​​​നി​​​​സ്റ്റി​​​​ന്‍റെ​​​​യോ നി​​​​ർ​​​​ദേശ​​​​മ​​​​നു​​​​സ​​​​രി​​​​ച്ച് വി​​​​ത​​​​ര​​​​ണം ചെ​​​​യ്യു​​​​ന്ന ഭ​​​​ക്ഷ​​​​ണ​​​​ങ്ങ​​​​ൾ​​​​ക്ക് ജി​​​എ​​​​സ്​​​​ടി ബാ​​​​ധ​​​​ക​​​​മ​​​​ല്ല. എ​​​​ന്നാ​​​​ൽ രോ​​​​ഗി​​​​ക​​​​ള​​​​ല്ലാ​​​​ത്ത​​​​വ​​​​ർ​​​​ക്കും ബൈ ​​​​സ്റ്റാ​​​​ൻ​​​​ഡേ​​​​ഴ്സി​​​​നും മ​​​​റ്റും ന​​​​ൽ​​​​കു​​​​ന്ന ഭ​​​​ക്ഷ​​​​ണ​​​​ങ്ങ​​​​ൾ​​​​ക്ക് ജി​​​എ​​​​സ്ടി ബാ​​​​ധ​​​​ക​​​​മാ​​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...