ഓഹരികൾ താഴോട്ടുതന്നെ
Friday, February 9, 2018 11:33 PM IST
മും​ബൈ: ഓ​ഹ​രി​വി​പ​ണി​യി​ലെ അ​ശാ​ന്തി തു​ട​രു​ന്നു. ന​ല്ലൊ​രു തി​രു​ത്ത​ലി​നാ​ണു ക​ന്പോ​ളം ഒ​രു​ങ്ങു​ന്ന​തെ​ന്നാ​ണു പ​ല​രും ഭ​യ​പ്പെ​ടു​ന്ന​ത്. അ​മേ​രി​ക്ക​യി​ൽ വ്യാ​ഴാ​ഴ്ച രാ​ത്രി സൂ​ചി​ക​ക​ൾ കു​ത്ത​നെ ഇ​ടി​ഞ്ഞു. ഡൗ ​ജോ​ൺ​സ് സൂ​ചി​ക 1032.89 പോ​യി​ന്‍റ് (4.15 ശ​ത​മാ​നം) താ​ണ​ത് ഇ​ന്ന​ലെ ഏ​ഷ്യ​യി​ലും വ​ലി​യ ഇ​ടി​വി​നു കാ​ര​ണ​മാ​യി. അ​വ​യു​മാ​യി ത​ട്ടി​ച്ചു​നോ​ക്കു​ന്പോ​ൾ ഇ​ന്ത്യ​യി​ൽ ഇ​ന്ന​ലെ താ​ര​ത​മ്യേ​ന ചെ​റി​യ വീ​ഴ്ച​യേ ഉ​ണ്ടാ​യു​ള്ളൂ.

സെ​ൻ​സെ​ക്സ് 407.4 പോ​യി​ന്‍റ് (1.18 ശ​ത​മാ​നം) താ​ണ് 34,005.76ലും ​നി​ഫ്റ്റി 121.9 പോ​യി​ന്‍റ് (1.15 ശ​ത​മാ​നം) താ​ണ് 10,454.95-ലും ​ക്ലോ​സ് ചെ​യ്തു. ഈ ​ആ​ഴ്ച സെ​ൻ​സെ​ക്സി​ന് 1060.99 പോ​യി​ന്‍റും (3.02 ശ​ത​മാ​നം) നി​ഫ്റ്റി​ക്ക് 305.65 പോ​യി​ന്‍റും (2.84 ശ​ത​മാ​നം) ന​ഷ്ട​മു​ണ്ടാ​യി. ജ​നു​വ​രി 29ലെ ​റി​ക്കാ​ർ​ഡ് ക്ലോ​സിം​ഗി​ൽ​നി​ന്ന് 2277.49 പോ​യി​ന്‍റ് (6.27 ശ​ത​മാ​നം) കു​റ​വാ​ണ് ഇ​ന്ന​ല​ത്തെ സെ​ൻ​സെ​ക്സ് ക്ലോ​സിം​ഗ്.

അ​മേ​രി​ക്ക​ൻ ഡൗ​ജോ​ൺ​സ് സൂ​ചി​ക ഒ​രാ​ഴ്ച​കൊ​ണ്ട് പ​ത്തു ശ​ത​മാ​ന​ത്തി​ലേ​റെ (2800 പോ​യി​ന്‍റി​ല​ധി​കം) താ​ഴോ​ട്ടു പോ​യി. ഇ​തു വ​ലി​യ തി​രു​ത്ത​ലി​നു കാ​ര​ണ​മാ​കു​മെ​ന്നാ​ണു നി​ഗ​മ​നം. ഇ​നി​യൊ​രു ക​ര​ടിവി​പ​ണി വ​ന്നാ​ൽ അ​ത് ഏ​റ്റ​വും ക​ടു​ത്ത​താ​കും എ​ന്നു നി​ക്ഷേ​പ​വി​ദ​ഗ്ധ​ൻ ജിം ​റോ​ജേ​ഴ്സ് പ​റ​ഞ്ഞു.


ചൈ​ന​യു​ടെ ഷാ​ങ്ഹാ​യ് സൂ​ചി​ക ഇ​ന്ന​ലെ 4.1 ശ​ത​മാ​നം താ​ണ് 3129.85ൽ ​ക്ലോ​സ് ചെ​യ്തു. പ​തി​ന​ഞ്ചു ശ​ത​മാ​നം കൂ​ടി താ​ണ് 2600നു ​താ​ഴെ ഷാ​ങ്ഹാ​യ് കോ​ന്പ​സി​റ്റ് സൂ​ചി​ക എ​ത്തു​മെ​ന്നാ​ണു പ്ര​വ​ച​നം. ചൈ​ന​യു​ടെ വ​ള​ർ​ച്ച ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ 6.9 ശ​ത​മാ​ന​ത്തി​ലും കു​റ​വാ​കു​മെ​ന്നു പ​ല​രും മു​ന്ന​റി​യി​പ്പു ന​ല്കി​യ​തും ഇ​ടി​വി​നു കാ​ര​ണ​മാ​യി. ജ​പ്പാ​നി​ലെ നി​ക്കൈ 2.32 ശ​ത​മാ​നം താ​ണു. ഇ​ന്ന​ലെ യൂ​റോ​പ്പി​ലും അ​മേ​രി​ക്ക​യി​ലും വ്യാ​പാ​രം തു​ട​ങ്ങി​യ​ത് താ​ഴ്ന്നാ​ണ്. ത​ലേ​ദി​വ​സം എ​ല്ലാ യൂ​റോ​പ്യ​ൻ സൂ​ചി​ക​ക​ളും ര​ണ്ടു ശ​ത​മാ​ന​ത്തോ​ളം താ​ണി​രു​ന്നു.

​ക്രൂ​ഡ് ഓ​യി​ൽ വി​ല വീ​ണ്ടും താ​ഴോ​ട്ടു​പോ​യി. ഇ​ന്ന​ലെ 63.4 ഡോ​ള​ർ വ​രെ ഒ​രു വീ​പ്പ ബ്രെ​ന്‍റ് ക്രൂ​ഡി​ന്‍റെ വി​ല കു​റ​ഞ്ഞു. ഡ​ബ്ല്യുടി​ഐ ഇ​നം 60 ഡോ​ള​റാ​യി.

സ്വ​ർ​ണം ഔ​ൺ​സി​ന് (31.1 ഗ്രാം) 1308 ​ഡോ​ള​ർ​ വ​രെ താ​ണി​ട്ട് 1317ലേ​ക്കു തി​രി​ച്ചു​ക​യ​റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.