ഇന്ത്യ പോസ്റ്റ് പേമെന്‍റ്സ് ബാങ്ക് ഏപ്രിൽ മുതൽ
ഇന്ത്യ പോസ്റ്റ് പേമെന്‍റ്സ് ബാങ്ക്  ഏപ്രിൽ മുതൽ
Sunday, February 11, 2018 1:07 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​വ്യാ​പ​ക​മാ​യി ഏ​പ്രി​ൽ മു​ത​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കു​മെ​ന്ന് ഇ​ന്ത്യ പോ​സ്റ്റ് പേ​മെ​ന്‍റ്സ് ബാ​ങ്ക് (ഐ​പി​പി​ബി) പ്ര​ഖ്യാ​പി​ച്ചു. 1.55 ല​ക്ഷം പോ​സ്റ്റ് ഓ​ഫീ​സ് ശാ​ഖ​ക​ൾ അ​ക്സ​സ് പോ​യി​ന്‍റു​ക​ളാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നൊ​പ്പം 650 പേ​മെ​ന്‍റ്സ് ബാ​ങ്ക് ശാ​ഖ​ക​ളും പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കും.

വി​പു​ലീ​ക​ര​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​യാ​ൽ രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ ധ​ന​കാ​ര്യ​ശൃം​ഖ​ല​യു​ള്ള സ്ഥാ​പ​ന​മാ​യി ഐ​പി​പി​ബി മാ​റും. ന​ഗ​ര-​ഗ്രാ​മ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഒ​രു​പോ​ലെ ഡി​ജി​റ്റ​ൽ പേ​മെ​ന്‍റ് സം​വി​ധാ​നം ന​ല്കു​ന്ന വി​ധ​ത്തി​ലാ​ണ് പ്ര​വ​ർ​ത്ത​നം. വീ​ട്ടു​പ​ടി​ക്ക​ൽ സേ​വ​ന​മെ​ത്തി​ക്കാ​ൻ പോ​സ്റ്റ്മാ​ൻ/​പോ​സ്റ്റ് വു​മ​ൺ എ​ന്നി​വ​രു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഐ​പി​പി​ബി വാ​ഗ്ദാ​നം ചെ​യ്യു​ന്നു​ണ്ട്.


2015ലാ​ണ് പേ​മെ​ന്‍റ് ബാ​ങ്ക് തു​ട​ങ്ങാ​നു​ള്ള അ​നു​മ​തി റി​സ​ർ​വ് ബാ​ങ്ക് ത​പാ​ൽ വ​കു​പ്പി​നു ന​ല്കി​യ​ത്.

അ​ക്കൗ​ണ്ട് ഉ​ട​മ​ക​ൾ​ക്കോ ബി​സി​ന​സ് സ്ഥാ​പ​ന​ങ്ങ​ൾ​ക്കോ ഒ​രു ല​ക്ഷം രൂ​പ വ​രെ പോ​സ്റ്റ​ൽ പേ​മെ​ന്‍റ് ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ നി​ക്ഷേ​പി​ക്കാം. അ​തേ​സ​മ​യം മ​റ്റു ബാ​ങ്കു​ക​ളെ​പ്പോ​ലെ വാ​യ്പ ന​ല്കാ​ൻ പേ​മെ​ന്‍റ് ബാ​ങ്കു​ക​ൾ​ക്ക് അ​നു​മ​തി​യി​ല്ല.

വ​ലി​യ ശൃം​ഖ​ല​യോ​ടെ പൂ​ർ​ണ​തോ​തി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കു​ന്ന മൂ​ന്നാ​മ​ത് പേ​മെ​ന്‍റ് ബാ​ങ്കാ​ണ് ഐ​പി​പി​ബി. എ​യ​ർ​ടെ​ൽ പേ​മെ​ന്‍റ് ബാ​ങ്കും പേ​ടി​എ​മ്മു​മാ​ണ് ഐ​പി​പി​ബി​ക്കു മു​ന്നി​ലു​ള്ള പേ​മെ​ന്‍റ് ബാ​ങ്ക് സേ​വ​നം ന​ല്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.