ചിൽഡ്രൻ ബാങ്ക് ഓഫ് ഇന്ത്യയുടെ പേരിൽ വീണ്ടും വ്യജ കറൻസി
Monday, February 12, 2018 12:54 AM IST
കാ​ൺ​പു​രി​ലെ ര​ണ്ടു​ പേ​ർ എ​ടി​എ​മ്മി​ൽ​നി​ന്നു പ​ണ​മെ​ടു​ത്ത​പ്പോ​ൾ ശ​രി​ക്കു​മൊ​ന്ന് അ​ന്പ​ര​ന്നു, റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ എ​ന്നു രേ​ഖ​പ്പെ​ടു​ത്തി​യ നോ​ട്ട് ല​ഭി​ക്കേ​ണ്ട​തി​നു പ​ക​രം ചി​ൽ​ഡ്ര​ൻ ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ എ​ന്നു പ്രി​ന്‍റ് ചെ​യ്തി​ട്ടു​ള്ള 500 രൂ​പ​യു​ടെ വ്യാ​ജ നോ​ട്ടു​ക​ളാ​യി​രു​ന്നു ഇ​രു​വ​ർ​ക്കും ല​ഭി​ച്ച​ത്. കാ​ൺ​പു​രി​ലെ ആ​ക്സി​സ് ബാ​ങ്ക് എ​ടി​എ​മ്മി​ൽ​നി​ന്നാ​ണ് ഇ​രു​വ​ർ​ക്കും വ്യാ​ജനോ​ട്ടു​ക​ൾ ല​ഭി​ച്ച​ത്.

എ​ടി​എ​മ്മി​ൽ​നി​ന്ന് യ​ഥാ​ക്ര​മം 10,000 രൂ​പ, 20,000 രൂ​പ എ​ന്ന രീ​തി​യി​ലാ​യി​രു​ന്നു ഇ​രു​വ​രും പി​ൻ​വ​ലി​ച്ച​ത്. ര​ണ്ടു​ പേ​ർ​ക്കും ഓ​രോ വ്യാ​ജ നോ​ട്ട് ല​ഭി​ക്കു​ക​യും ചെ​യ്തു. ഇ​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടതോടെ എ​ടി​എ​മ്മി​ലെ സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​നെ അ​റി​യി​ക്കു​ക​യും പ​രാ​തി ര​ജി​സ്റ്റ​റി​ൽ രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. പോ​ലീ​സി​നെ അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​ടി​എം അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്. മു​ന്പും ഇ​ത്ത​ര​ത്തി​ൽ ചി​ൽ​ഡ്ര​ൻ ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ എ​ന്ന് അ​ച്ച​ടി​ച്ച വ്യാ​ജ ക​റ​ൻ​സി​ക​ൾ കി​ട്ടി​യി​രു​ന്നു.
Loading...
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...