ചില്ലറ വിലക്കയറ്റം നേരിയ കുറവു മാത്രം
Monday, February 12, 2018 10:53 PM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ചി​​​ല്ല​​​റ വി​​​ല​​​ക്ക​​​യ​​​റ്റ​​​ത്തി​​​ൽ നേ​​​രി​​​യ കു​​​റ​​​വ് മാ​​​ത്രം. ജ​​​നു​​​വ​​​രി​​​യി​​​ൽ ചി​​​ല്ല​​​റ വി​​​ല ആ​​​ധാ​​​ര​​​മാ​​​ക്കി​​​യു​​​ള്ള വി​​​ല സൂ​​​ചി​​​ക (സി​​​പി​​​ഐ) പ്ര​​​കാ​​​രം വി​​​ല​​​ക്ക​​​യ​​​റ്റം 5.07 ശ​​​ത​​​മാ​​​നം. ത​​​ലേ ജ​​​നു​​​വ​​​രി​​​യി​​​ൽ 3.17 ശ​​​ത​​​മാ​​​ന​​​വും ത​​​ലേ മാ​​​സ​​​മാ​​​യ ഡി​​​സം​​​ബ​​​റി​​​ൽ 5.21 ശ​​​ത​​​മാ​​​ന​​​വു​​​മാ​​​യി​​​രു​​​ന്നു.

ചി​​​ല്ല​​​റ വി​​​ല​​​ക്ക​​​യ​​​റ്റം കു​​​റ​​​യു​​​മെ​​​ന്ന ഗ​​​വ​​​ൺ​​​മെ​​​ന്‍റി​​​ന്‍റെ ക​​​ണ​​​ക്കു​​​കൂ​​​ട്ട​​​ൽ പാ​​​ളി. വി​​​ല​​​ക്ക​​​യ​​​റ്റം ഉ​​​യ​​​ർ​​​ന്ന തോ​​​തി​​​ലാ​​​ണെ​​​ന്ന റി​​​സ​​​ർ​​​വ് ബാ​​​ങ്കി​​​ന്‍റെ വി​​​ല​​​യി​​​രു​​​ത്ത​​​ൽ ശ​​​രി​​​യാ​​​യി.

ഭ​​​ക്ഷ്യ​​​വി​​​ല​​​ക്ക​​​യ​​​റ്റം ഡി​​​സം​​​ബ​​​റി​​​ലെ 4.96 ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ​​നി​​​ന്ന് 4.7 ശ​​​ത​​​മാ​​​ന​​​മാ​​​യി കു​​​റ​​​ഞ്ഞ​​​തേ​​യു​​​ള്ളൂ.


ഗ്രാ​​​മ​​​മേ​​​ഖ​​​ല​​​യി​​​ൽ 5.21 ശ​​​ത​​​മാ​​​ന​​​വും ന​​​ഗ​​​ര​​​മേ​​​ഖ​​​ല​​​യി​​​ൽ 5.27 ശ​​​ത​​​മാ​​​ന​​​വു​​മാ​​ണ് ചി​​​ല്ല​​​റ വി​​​ല​​​ക്ക​​​യ​​​റ്റം.
പ​​​ച്ച​​​ക്ക​​​റി​​വി​​​ല​​​യി​​​ലെ കു​​​റ​​​വാ​​​ണു സൂ​​​ചി​​​ക​​​യി​​​ൽ മാ​​​റ്റ​​​മു​​​ണ്ടാ​​​ക്കി​​​യ പ്ര​​​ധാ​​​ന ഘ​​​ട​​​കം. ത​​​ലേ മാ​​​സ​​​ങ്ങ​​​ളി​​​ൽ 50 ശ​​​ത​​​മാ​​​ന​​​ത്തി​​​ന​​​ടു​​​ത്താ​​​യി​​​രു​​​ന്നു പ​​​ച്ച​​​ക്ക​​​റി വി​​​ല​​​ക്ക​​​യ​​​റ്റം. ഇ​​​ത്ത​​​വ​​​ണ 26.97 ശ​​​ത​​​മാ​​​ന​​​മാ​​​യി കു​​​റ​​​ഞ്ഞു. പ​​​യ​​​ർ​​​വ​​​ർ​​​ഗ​​​ങ്ങ​​​ൾ​​​ക്ക് 20 ശ​​​ത​​​മാ​​​നം വി​​​ല​​​യി​​​ടി​​​വു​​​ണ്ടാ​​​യി. ഇ​​​ന്ധ​​​നം, ഹൗ​​​സിം​​​ഗ്, പു​​​ക​​​യി​​​ല ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​യി​​​ലും ഗ​​​ണ്യ​​​മാ​​​യ വ​​​ർ​​​ധ​​​ന​​​യു​​​ണ്ട്.
Loading...
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...