ല​ക്നോ​യിൽ `2,000 കോ​ടി​യു​ടെ ലു​ലു മാ​ൾ
Thursday, February 22, 2018 1:21 AM IST
കൊ​​​ച്ചി: ലു​​​ലു ഗ്രൂ​​​പ്പ് ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശി​​​ലെ ല​​​ക്നോ​​​യി​​ൽ 2,000 കോ​​​ടി ചെ​​​ല​​​വി​​​ൽ ലു​​​ലു മാ​​​ൾ നി​​​ർ​​​മി​​​ക്കു​​​ന്നു. 20 ല​​​ക്ഷം ച​​​തു​​​ര​​​ശ്ര അ​​​ടി വി​​​സ്തൃ​​​തി​​​യി​​​ൽ നി​​​ർ​​​മി​​​ക്കു​​​ന്ന ഉ​​​ത്ത​​​രേ​​​ന്ത്യ​​​യി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ ഷോ​​​പ്പിം​​​ഗ് മാ​​​ൾ അ​​​യ്യാ​​​യി​​​ര​​​ത്തി​​​ലേ​​​റെ പേ​​​ർ​​​ക്ക് തൊ​​​ഴി​​​ൽ നല്​​​കു​​​മെ​​​ന്ന് ലു​​​ലു ഗ്രൂ​​​പ്പ് ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ ചെ​​​യ​​​ർ​​​മാ​​​നും മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​യ എം.​​​എ.​ യൂ​​​സ​​​ഫ​​​ലി പ​​​റ​​​ഞ്ഞു. ല​​​ക്നോ​​​വി​​​ൽ ന​​​ട​​​ന്ന യു​​​പി ഇ​​​ൻ​​​വെ​​​സ്റ്റേ​​​ഴ്സ് മീ​​​റ്റി​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​യു​​​ടെ സാ​​​ന്നി​​​ധ്യ​​​ത്തി​​​ലാ​​​ണ് എം.​​​എ.​ യൂ​​​സ​​​ഫ​​​ലി പു​​​തി​​​യ പ്രോ​​​ജ​​​ക്ടി​​​ന്‍റെ പ്ര​​​ഖ്യാ​​​പ​​​നം ന​​​ട​​​ത്തി​​​യ​​​ത്.


ഇ​​​രു​​​ന്നൂ​​​റി​​​ല​​​ധി​​​കം ദേ​​​ശീ​​​യ-​​രാ​​​ജ്യാ​​​ന്ത​​​ര ബ്രാ​​​ൻ​​​ഡു​​​ക​​​ളും 11 സ്ക്രീ​​​നു​​​ക​​​ളു​​​ള്ള മ​​​ൾ​​ട്ടി​​പ്ലെ​​ക്സും 2,500 സീ​​​റ്റു​​​ക​​​ളു​​​ള്ള ഫു​​​ഡ് കോ​​​ർ​​​ട്ടും ഇ​​രു​​പ​​തി​​ല​​ധി​​​കം ഡൈ​​​നിം​​​ഗ് റ​​​സ്റ്റ​​​റ​​​ന്‍റു​​​ക​​​ളു​​​മു​​​ള്ള​​​താ​​​യി​​​രി​​​ക്കും മാ​​​ൾ.

ല​​​ക്നോ ലു​​​ലു മാ​​​ളി​​​ന്‍റെ ഒ​​​രു മി​​​നി​​​യേ​​​ച്ച​​​ർ മോ​​​ഡ​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ സാ​​​ന്നി​​​ധ്യ​​​ത്തി​​​ൽ എം.​​​എ.​ യൂ​​​സ​​​ഫ​​​ലി അ​​​നാ​​ച്ഛാ​​​ദ​​​നം ചെ​​​യ്തു. കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രി രാ​​​ജ്നാ​​​ഥ് സിം​​​ഗ്, ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശ് മു​​​ഖ്യ​​​മ​​​ന്ത്രി യോ​​​ഗി ആ​​​ദി​​​ത്യ നാ​​​ഥ്, ഗ​​​വ​​​ർ​​​ണ​​​ർ രാം ​​​നാ​​​യി​​​ക്, കേ​​​ന്ദ്ര-​​​സം​​​സ്ഥാ​​​ന മ​​​ന്ത്രി​​​മാ​​​ർ വി​​​ദേ​​​ശ പ്ര​​​തി​​​നി​​​ധി​​​ക​​​ൾ ത​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.