നൂതനാശയ കമ്പനികളിൽ റിലയൻസ് ജിയോക്ക് മുന്നേറ്റം
നൂതനാശയ കമ്പനികളിൽ റിലയൻസ് ജിയോക്ക് മുന്നേറ്റം
Friday, February 23, 2018 1:03 AM IST
ന്യൂ​ഡ​ൽ​ഹി: അ​തി​വേ​ഗം വ​ള​രു​ന്ന ലോ​ക​ത്തി​ലെ നൂ​ത​നാ​ശ​യ ക​മ്പ​നി​ക​ളി​ൽ റി​ല​യ​ൻ​സ് ജി​യോ ഇ​ൻ​ഫോ​കോ​മി​ന് മു​ന്നേ​റ്റം. 50 ക​മ്പ​നി​ക​ളി​ൽ 17-ാം സ്ഥാ​ന​മാ​ണ് ജി​യോ നേ​ടി​യ​ത്. അ​മേ​രി​ക്ക​ൻ ബി​സി​ന​സ് മാ​ഗ​സി​നാ​യ ഫാ​സ്റ്റ് ക​മ്പ​നി പു​റ​ത്തി​റ​ക്കി​യ വാ​ർ​ഷി​ക റാ​ങ്കിം​ഗി​ലാ​ണ് മു​കേ​ഷ് അം​ബാ​നി​യു​ടെ ടെ​ലി​കോം ബി​സി​ന​സി​ന്‍റെ നേ​ട്ടം. അ​മേ​രി​ക്ക​ൻ ക​മ്പ​നി​യാ​യ ആ​പ്പി​ൾ​ത​ന്നെ​യാ​ണ് ഒ​ന്നാം സ്ഥാ​ന​ത്ത് തു​ട​രു​ന്ന​ത്.

2016 സെ​പ്റ്റം​ബ​റി​ൽ ടെ​ലി​കോം മേ​ഖ​ല​യി​ലേ​ക്കു രം​ഗ​പ്ര​വേ​ശം ചെ​യ്ത റി​ല​യ​ൻ​സ് ജി​യോ നൂ​ത​നാ​ശ​യ ഇ​ന്ത്യ​ൻ ക​ന്പ​നി​ക​ളി​ൽ ഒ​ന്നാ​മ​താ​ണ്. സൗ​ജ​ന്യ ഡാ​റ്റാ, കു​റ​ഞ്ഞ താ​രി​ഫ് നി​ര​ക്കു​ക​ൾ തു​ട​ങ്ങി​യ​വ​യാ​ണ് ഒ​ന്നാം സ്ഥാ​ന​ത്തെ​ത്താ​ൻ റി​ല​യ​ൻ​സ് ജി​യോ ഇ​ൻ​ഫോ​കോ​മി​ന് അ​ടി​ത്ത​റ​യാ​യ​ത്. നെ​റ്റ്ഫ്ലി​ക്സ്, ടെ​ൻ​സെ​ന്‍റ്, ആ​മ​സോ​ൺ, ദ ​വാ​ഷിം​ഗ്ട​ൺ പോ​സ്റ്റ്, മാ​ർ​വ​ൽ സ്റ്റു​ഡി​യോ​സ്, സ്പേ​സ് എ​ക്സ്, സ്പോ​ട്ടി​ഫൈ, വാ​ൾ​മാ​ർ​ട്ട് തു​ട​ങ്ങി​യ ക​മ്പ​നി​ക​ൾ പ​ട്ടി​ക​യി​ലെ ആ​ദ്യ സ്ഥാ​ന​ങ്ങ​ളി​ൽ ഇ​ടം​നേ​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.