പുതിയ സ്വിഫ്റ്റിന്‍റെ ബുക്കിംഗ് 60,000 പിന്നിട്ടു
പുതിയ സ്വിഫ്റ്റിന്‍റെ ബുക്കിംഗ് 60,000 പിന്നിട്ടു
Saturday, February 24, 2018 10:38 PM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ വാ​ഹ​ന​നി​ർ​മാ​താ​ക്ക​ളാ​യ മാ​രു​തി സു​സു​കി​യു​ടെ പു​തി​യ ഹാ​ച്ച്ബാ​ക്ക് സ്വി​ഫ്റ്റി​ന്‍റെ ബു​ക്കിം​ഗ് കു​തി​ക്കു​ന്നു. ഈ ​മാ​സം എ​ട്ടി​ന് ഓ​ട്ടോ എ​ക്സ്പോ​യി​ൽ അ​വ​ത​രി​പ്പി​ച്ച മൂ​ന്നാം ത​ല​മു​റ സ്വി​ഫ്റ്റി​ന്‍റെ ബു​ക്കിം​ഗു​ക​ൾ ജ​നു​വ​രി 19 മു​ത​ൽ സ്വീ​ക​രി​ച്ചു​തു​ട​ങ്ങി​യി​രു​ന്നു.

ഓ​ട്ടോ എ​ക്സ്പോ​യി​ൽ വി​ല​പ്ര​ഖ്യാ​പ​നം ന​ട​ക്കി​യ​പ്പോ​ൾ വാ​ഹ​ന​ത്തി​ന്‍റെ ബു​ക്കിം​ഗ് 30,000 പി​ന്നി​ട്ടി​രു​ന്നു. ഏ​റ്റ​വും പു​തി​യ റി​പ്പോ​ർ​ട്ടു​ക​ൾ അ​നു​സ​രി​ച്ച​് ഇ​തു​വ​രെ 60,000 ബു​ക്കിം​ഗു​ക​ൾ ഈ ​മോ​ഡ​ലി​നു ല​ഭി​ച്ചി​ട്ടു​ണ്ട്. ബു​ക്കിം​ഗു​ക​ൾ കൂ​ടി​യ നി​ല​യ്ക്ക് വാ​ഹ​നം ല​ഭി​ക്കാ​നു​ള്ള കാ​ത്തി​രി​പ്പ് ര​ണ്ടു മാ​സ​ത്തി​ൽ​നി​ന്ന് നാ​ലു മാ​സ​മാ​യി ഉ​യ​ർ​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.