ബാങ്കിംഗ് മേഖലയിൽ തട്ടിത്തടഞ്ഞ് ഓഹരിസൂചികകൾ‌
ബാങ്കിംഗ് മേഖലയിൽ തട്ടിത്തടഞ്ഞ് ഓഹരിസൂചികകൾ‌
Monday, March 12, 2018 12:58 AM IST
ഓഹരി അവലോകനം / സോണിയ ഭാനു

ബാ​ങ്കിം​ഗ് മേ​ഖ​ല​യി​ലെ പ്ര​തി​കൂ​ല വാ​ർ​ത്ത​ക​ൾ നി​ക്ഷേ​പ​ക​രെ ഓ​ഹ​രി​വി​പ​ണി​യി​ൽ​നി​ന്ന് പി​ന്തി​രി​പ്പി​ക്കു​ന്നു. പെ​ട്രാ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ഉ​യ​ർ​ന്ന വി​ല നാ​ണ​യ​പ്പെ​രു​പ്പം സൃ​ഷ്ടി​ക്കു​മോ​യെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ഒ​രു വി​ഭാ​ഗം ഓ​പ്പ​റേ​റ്റ​ർ​മാ​ർ. വാ​ര​മ​ധ്യം മൊ​ത്ത​വി​ലസൂ​ചി​ക സം​ബ​ന്ധി​ച്ച് പു​തി​യ ക​ണ​ക്കു​ക​ളും വി​പ​ണി​യെ സ്വാ​ധീ​നി​ക്കാ​നി​ട​യു​ണ്ട്.

പ്ര​മു​ഖ ഇ​ൻ​ഡ​ക്സു​ക​ൾ​ക്ക് ക​ഴി​ഞ്ഞ​വാ​രം ര​ണ്ടു ശ​ത​മാ​നം ത​ള​ർ​ച്ച സം​ഭ​വി​ച്ചു. സെ​ൻ​സെ​ക്സ് 740 പോ​യി​ന്‍റും നി​ഫ്റ്റി 231 പോ​യി​ന്‍റും ഇ​ടി​ഞ്ഞു. ബാ​ങ്കിം​ഗ് സൂ​ചി​ക​യി​ൽ 5.4 ശ​ത​മാ​നം ത​ക​ർ​ച്ച​യു​ണ്ടാ​യി. മെ​റ്റ​ൽ ഇ​ൻ​ഡ​ക്സ് ഏ​ഴു ശ​ത​മാ​നം ത​ക​ർ​ന്നു.

അ​മേ​രി​ക്ക​യും വ​ട​ക്ക​ൻ കൊ​റി​യ​യും ത​മ്മി​ലു​ള്ള ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​തെ​ളി​ഞ്ഞ​ത് മേ​ഖ​ല​യി​ലെ സം​ഘ​ർ​ഷാ​വ​സ്ഥ​യ്ക്ക് അ​യ​വു ക​ണ്ടുതു​ട​ങ്ങു​മെ​ന്ന​ത് ഫ​ണ്ടു​ക​ളെ ഏ​ഷ്യ​ൻ-​യൂ​റോ​പ്യ​ൻ വി​പ​ണി​ക​ളി​ൽ നി​ക്ഷേ​പ​ത്തോ​ത് ഉ​യ​ർ​ത്താ​ൻ പ്രേ​രി​പ്പി​ക്കും. വാ​രാ​ന്ത്യം അ​മേ​രി​ക്ക​ൻ ഓ​ഹ​രി സൂ​ചി​കകൾ ശ്ര​ദ്ധേ​യ​മാ​യ മു​ന്നേ​റ്റം കാ​ഴ്ച​വ​ച്ചു. വി​ദേ​ശ​ത്തു​നി​ന്നു​ള്ള അ​നു​കൂ​ല വാ​ർ​ത്ത​ക​ൾ ഇ​ന്ത്യ​ൻ മാ​ർ​ക്ക​റ്റി​നെ പ്ര​തി​സ​ന്ധി​യി​ൽ​നി​ന്ന് ക​ര​ക​യ​റ്റു​മെ​ന്ന വി​ശ്വാ​സ​ത്തി​ലാ​ണ് നി​ക്ഷേ​പ​മേ​ഖ​ല.

നി​ഫ്റ്റി സൂ​ചി​ക 10,441 പോ​യി​ന്‍റി​ൽ​നി​ന്നു​ള്ള ത​ക​ർ​ച്ച​യി​ൽ 10,141 പോ​യി​ന്‍റ് വ​രെ ഇ​ടി​ഞ്ഞു. എ​ന്നാ​ൽ, വാ​ര​ത്തി​ന്‍റെ ര​ണ്ടാം പ​കു​തി​യി​ൽ ഒ​രു വി​ഭാ​ഗം നി​ക്ഷേ​പ​ക​ർ വി​പ​ണി​യി​ൽ തി​രി​ച്ചെ​ത്തി​യ​തുക​ണ്ട് ഉൗ​ഹ​ക്ക​ച്ച​വ​ട​ക്കാ​ർ ഷോ​ട്ട് ക​വ​റിം​ഗി​നു മ​ത്സ​രി​ച്ച​ത് വാ​രാ​ന്ത്യം നി​ഫ്റ്റി​യെ 10,226ൽ ​എ​ത്തി​ച്ചു. വി​ല്പ​ന​സ​മ്മ​ർ​ദ​ത്തി​ന്‍റെ ആ​ഘാ​തംമൂ​ലം മു​ൻ​വാ​രം സൂ​ചി​പ്പി​ച്ച സാ​ങ്കേ​തി​കതാ​ങ്ങു​ക​ൾ നി​ല​നി​ർ​ത്താ​ൻ വി​പ​ണി​ക്കാ​യി​ല്ല.

ഈ ​വാ​രം ആ​ദ്യ പ്ര​തി​രോ​ധം 10,397 റേ​ഞ്ചി​ലാ​ണ്. ഈ ​മേ​ഖ​ല​യി​ലേ​ക്ക് അ​ടു​ക്കാ​നാ​യി​ല്ലെ​ങ്കി​ൽ 10,097ലെ ​സ​പ്പോ​ർ​ട്ടി​ലേ​ക്ക് നി​ഫ്റ്റി പ​രീ​ക്ഷ​ണം ന​ട​ത്താം. 50 ഡി​എം​എ ആ​യ 10,004 പോ​യി​ന്‍റ് ഏ​റെ നി​ർ​ണാ​യ​ക​മാ​ണ്. ഇ​തു ന​ഷ്ട​പ്പെ​ട്ടാ​ൽ നി​ഫ്റ്റി 9,969-9,797 വ​രെ തി​രു​ത്ത​ൽ തു​ട​രാം. അ​തേ​സ​മ​യം, ആ​ദ്യ പ്ര​തി​രോ​ധം മ​റി​ക​ട​ന്നാ​ൽ നി​ഫ്റ്റി 10,569നെ ​ല​ക്ഷ്യ​മാ​ക്കും. നി​ഫ്റ്റി​യു​ടെ മ​റ്റു സാ​ങ്കേ​തി​ക​വ​ശ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചാ​ൽ പാ​രാ​ബോ​ളി​ക് എ​സ്എ​ആ​ർ സെ​ല്ലിം​ഗ് മൂ​ഡി​ലാ​ണ്. എം​എ​സി​ഡി ദു​ർ​ബ​ലാ​വ​സ്ഥ​യെ സൂ​ചി​പ്പി​ക്കു​ന്നു. സ്റ്റോ​ക്കാ​സ്റ്റി​ക് ആ​ർ​എ​സ്ഐ, സ്ലോ ​സ്റ്റോ​ക്കാ​സ്റ്റി​ക്, ഫാ​സ്റ്റ് സ്റ്റോ​ക്കാ​സ്റ്റി​ക് തു​ട​ങ്ങി​യ​വ ഡെ​യ്‌​ലി ചാ​ർ​ട്ടി​ൽ ഓ​വ​ർ സോ​ൾ​ഡാ​ണ്. അ​തേ​സ​മ​യം, ഡെ​യ്‌​ലി, വീ​ക്ക്‌​ലി ചാ​ർ​ട്ടു​ക​ളി​ൽ സൂ​പ്പ​ർ ട്രെ​ൻ​ഡ് സെ​ൽ സി​ഗ്ന​ൽ നി​ല​നി​ർ​ത്തി.


ബോം​ബെ സെ​ൻ​സെ​ക്സ് വാ​ര​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ൽ 34,043 വ​രെ ക​യ​റി​യെ​ങ്കി​ലും മു​ൻ​നി​ര ഓ​ഹ​രി​ക​ളി​ൽ അ​ല​യ​ടി​ച്ച വി​ല്പ​ന​ത്ത​രം​ഗ​ത്തി​ൽ സൂ​ചി​ക 33,000ലെ ​താ​ങ്ങും ത​ക​ർ​ത്ത് 32,991 വ​രെ ചാ​ഞ്ചാ​ടി. വാ​രാ​ന്ത്യം താ​ഴ്ന്ന റേ​ഞ്ചി​ൽ​നി​ന്ന് അ​ല്പം മെ​ച്ച​പ്പെ​ട്ട് 33,307ലാ​ണ്. സെ​ൻ​സെ​ക്സി​ന് ഈ ​വാ​രം 33,897ൽ ​ആ​ദ്യ​ത​ട​സം നേ​രി​ടാം. ഇ​തു മ​റി​ക​ട​ന്നാ​ൽ 34,487ൽ ​വീ​ണ്ടും പ്ര​തി​രോ​ധ​മു​ണ്ട്. വി​പ​ണി​യു​ടെ താ​ങ്ങ് 32,854-32,401 പോ​യി​ന്‍റി​ലാ​ണ്.

മു​ൻ​നി​ര​യി​ലെ പ​ത്തു ക​ന്പ​നി​ക​ളി​ൽ എ​ട്ടി​ന്‍റെ​യും വി​പ​ണി​മൂ​ല്യ​ത്തി​ൽ ആകെ 67,153 കോ​ടി രൂ​പ​യു​ടെ ഇ​ടി​വ്. ആ​ർ​ഐ​എ​ൽ, ഒ​എ​ൻ​ജി​സി, എ​സ്ബി​ഐ, എ​ച്ച്ഡി​എ​ഫ്സി ബാ​ങ്ക്, എ​ച്ച്‌​യു​എ​ൽ, മാ​രു​തി, ടി​സി​എ​സ് എ​ന്നി​വ​യു​ടെ വി​പ​ണി​മൂ​ല്യം കു​റ​ഞ്ഞു.

വി​ദേ​ശ​ഫ​ണ്ടു​ക​ൾ പി​ന്നി​ട്ട വാ​രം 280.74 കോ​ടി രൂ​പ​യു​ടെ ഓ​ഹ​രി​ക​ൾ വി​റ്റു​മാ​റി​യ​പ്പോ​ൾ ആ​ഭ്യ​ന്ത​ര മ്യൂ​ച്വ​ൽ ഫ​ണ്ടു​ക​ൾ 131.07 കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പം ന​ട​ത്തി. ഫോ​റെ​ക്സ് മാ​ർ​ക്ക​റ്റി​ൽ അ​മേ​രി​ക്ക​ൻ ഡോ​ള​റു​മാ​യു​ള്ള രൂ​പ​യു​ടെ വി​നി​മ​യ​നി​ര​ക്ക് 65.22ൽ​നി​ന്ന് 64.79ലേ​ക്ക് ശ​ക്തി​പ്രാ​പി​ച്ചു. അ​മേ​രി​ക്ക-​വ​ട​ക്ക​ൻ കൊ​റി​യ ച​ർ​ച്ച​ക​ൾ ഫോ​റെ​ക്സ് മാ​ർ​ക്ക​റ്റി​ൽ ഡോ​ള​റി​നു മു​ന്നി​ൽ ജാ​പ്പ​നീ​സ് യെ​ന്നി​ന്‍റെ മൂ​ല്യം അ​ല്പം കു​റ​ച്ചു. ജ​പ്പാ​ൻ, കൊ​റി​യ, ചൈ​ന, സിം​ഗ​പ്പൂ​ർ ഓ​ഹ​രി​വി​പ​ണി​ക​ളും യൂ​റോ​പ്യ​ൻ ഓ​ഹ​രി​സൂ​ചി​ക​ക​ളും വാ​രാ​വ​സാ​നം തി​ള​ങ്ങി. അ​മേ​രി​ക്ക​ൻ മാ​ർ​ക്ക​റ്റു​ക​ളും മി​ക​വ് കാ​ണി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.