ക​യ​റ്റു​മ​തി വ​ർ​ധ​ന 9.78 %, വാ​ണി​ജ്യ​ക​മ്മി കു​തി​ച്ചു
Saturday, April 14, 2018 1:11 AM IST
ന്യൂ​ഡ​ൽ​ഹി: മാ​ർ​ച്ച് 31-ന​വ​സാ​നി​ച്ച ധ​ന​കാ​ര്യ​വ​ർ​ഷം ഇ​ന്ത്യ​യു​ടെ ക​യ​റ്റു​മ​തി 9.78 ശ​ത​മാ​നം വ​ർ​ധി​ച്ചു. ത​ലേ​ വ​ർ​ഷം 5.17 ശ​ത​മാ​ന​മാ​യി​രു​ന്നു ക​യ​റ്റു​മ​തി വ​ള​ർ​ച്ച. എ​ന്നാ​ൽ, ഇ​റ​ക്കു​മ​തി വ​ള​ർ​ച്ച 19.59 ശ​ത​മാ​ന​മാ​യ​തോ​ടെ വാ​ണി​ജ്യ​ക​മ്മി കു​തി​ച്ചു. 44.54 ശ​ത​മാ​ന​മാ​ണ് ക​മ്മി​യി​ലെ വ​ർ​ധ​ന.
ക​ഴി​ഞ്ഞ വ​ർ​ഷം ഇ​ന്ത്യ 30,284 കോ​ടി ഡോ​ള​റി​നു​ള്ള സാ​ധ​ന​ങ്ങ​ൾ ക​യ​റ്റു​മ​തി ചെ​യ്തു. ഇ​റ​ക്കു​മ​തി 45,967 കോ​ടി ഡോ​ള​റി​ന്‍റേ​താ​യി​രു​ന്നു. ക​മ്മി 15,683 കോ​ടി ഡോ​ള​ർ. അ​തേ​സ​മ​യം, സേ​വ​ന​മേ​ഖ​ല​യു​ടെ ക​യ​റ്റു​മ​തി 17.63 ശ​ത​മാ​നം വ​ർ​ധി​ച്ചു. ത​ലേ​വ​ർ​ഷ​ത്തെ 5.7 ശ​ത​മാ​ന​ത്തേ​ക്കാ​ൾ വ​ള​രെ മെ​ച്ച​മാ​ണി​ത്.


ക്രൂ​ഡ് ഓ​യി​ൽ ഇ​റ​ക്കു​മ​തി​ക്ക് ഇ​ന്ത്യ 10,911 കോ​ടി ഡോ​ള​ർ മു​ട​ക്കി. ത​ലേ​വ​ർ​ഷം മു​ട​ക്കി​യ 8696 കോ​ടി ഡോ​ള​റി​നേ​ക്കാ​ൾ 25.47 ശ​ത​മാ​നം കൂ​ടു​ത​ലാ​ണി​ത്. ക്രൂ​ഡ് അ​ല്ലാ​ത്ത ഇ​റ​ക്കു​മ​തി 17.88 ശ​ത​മാ​നം വ​ർ​ധി​ച്ച് 35,056 കോ​ടി ഡോ​ള​റി​ലെ​ത്തി. മാ​ർ​ച്ചി​ൽ മാ​ത്ര​മെ​ടു​ത്താ​ൽ ഇ​ന്ത്യ​യു​ടെ ക​യ​റ്റു​മ​തി 0.66 ശ​ത​മാ​നം കു​റ​യു​ക​യാ​ണു ചെ​യ്ത​ത്. മാ​ർ​ച്ചി​ലെ ഇ​റ​ക്കു​മ​തി 7.15 ശ​ത​മാ​നം കൂ​ടു​ക​യും ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.