വിലക്കയറ്റം കുറഞ്ഞു
Monday, April 16, 2018 11:37 PM IST
ന്യൂ​ഡ​ൽ​ഹി: മൊ​ത്ത​വി​ല​സൂ​ചി​ക ആ​ധാ​ര​മാ​ക്കി​യു​ള്ള വി​ല​ക്ക​യ​റ്റ​ത്തോ​ത് ഗ​ണ്യ​മാ​യി കു​റ​ഞ്ഞു. ക​ഴി​ഞ്ഞ​ വ​ർ​ഷം മ​ർ​ച്ചി​ലെ 5.11 ശ​ത​മാ​ന​ത്തി​ൽ​നി​ന്ന് 2.47 ശ​ത​മാ​ന​ത്തി​ലേ​ക്കാ​ണ് ഈ ​മാ​ർ​ച്ചി​ൽ വി​ല​ക്ക​യ​റ്റം താ​ണ​ത്. ഫെ​ബ്രു​വ​രി​യി​ൽ 2.48 ശ​ത​മാ​ന​മാ​യി​രു​ന്നു വി​ല​ക്ക​യ​റ്റം

ഭ​ക്ഷ്യ​വി​ല​ക​ളി​ൽ 0.29 ശ​ത​മാ​നം കു​റ​വു​ണ്ടാ​യ​താ​ണ് സ​ഹാ​യ​ക​മാ​യ​ത്. ഫെ​ബ്രു​വ​രി​യി​ൽ ഭ​ക്ഷ്യ​വി​ല​ക​ൾ 0.88 ശ​ത​മാ​നം കൂ​ടി​യി​രു​ന്നു. പ​യ​റു​വ​ർ​ഗ​ങ്ങ​ളു​ടെ വി​ല 20.58 ശ​ത​മാ​നം കു​റ​ഞ്ഞു. പ​ച്ച​ക്ക​റി​ക​ൾ​ക്ക് 2.79 ശ​ത​മാ​ന​വും ഗോ​ത​ന്പി​ന് 1.19 ശ​ത​മാ​ന​വും ഇ​ടി​വു​ണ്ടാ​യി.


ജ​നു​വ​രി​യി​ലെ മൊ​ത്ത​വി​ല​സൂ​ചി​ക പ്ര​കാ​ര​മു​ള്ള വി​ല​ക്ക​യ​റ്റം 2.84 ശ​ത​മാ​ന​ത്തി​ൽ​നി​ന്ന് 3.01 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.