വാഹനാപകട നഷ്ടപരിഹാരത്തുക ഉയർത്തും
വാഹനാപകട നഷ്ടപരിഹാരത്തുക ഉയർത്തും
Saturday, May 12, 2018 10:58 PM IST
ന്യൂ​ഡ​ൽ​ഹി: റോ​ഡ​പ​ക​ട​ങ്ങ​ളി​ൽ പ​രി​ക്ക്, മ​ര​ണം, സ്ഥി​രം അം​ഗ​വൈ​ക​ല്യം എന്നിവ സം​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് അ​വ​രു​ടെ വ​രു​മാ​നം അ​നു​സ​രി​ച്ചുള്ള ന​ഷ്ട​പ​രി​ഹാ​ര രീ​തി മാ​റ്റി നിശ്ചിത തു​ക ന​ല്കാ​ൻ തീ​രു​മാ​നം. കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ പു​തി​യ തീ​രു​മാ​ന​മ​നു​സ​രി​ച്ച് ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക​യി​ൽ പ​ത്തു മ​ട​ങ്ങു​വ​രെ​യാ​ണ് വ​ർ​ധ​ന.

വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ൽ ഇ​ര​യാ​യ​വ​ർ​ക്ക് അ​ർ​ഹ​ത​പ്പെ​ട്ട തു​ക ല​ഭ്യ​മാ​ക്കാ​നാ​ണ് കേ​ന്ദ്ര ട്രാ​ൻ​സ്പോ​ർ​ട്ട് മ​ന്ത്രാ​ല​യം, 24 വ​ർ​ഷം പ‍ഴ​ക്ക​മു​ള്ള നി​യ​മം പ​രി​ഷ്ക​രി​ച്ച​ത്. പു​തി​യ നി​യ​മം അ​നു​സ​രി​ച്ച് അ​പ​ക​ട​ങ്ങ​ളി​ൽ മ​ര​ണ​മ​ട​യു​ന്ന​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് കു​റ​ഞ്ഞ​ത് അ​ഞ്ചു ല​ക്ഷം രൂ​പ​യും, സ്ഥി​രവൈ​ക​ല്യം സം​ഭ​വി​ച്ചാ​ൽ വൈ​ക​ല്യ​ത്തി​ന്‍റെ തോ​ത​നു​സ​രി​ച്ച് 50,000 രൂ​പ മു​ത​ൽ അ​ഞ്ചു ല​ക്ഷം രൂ​പ വ​രെ ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്കും. ഇ​ത് വ​ർ​ഷം അ​ഞ്ചു ശ​ത​മാ​നം വീ​തം ഉ​യ​ർ​ത്തു​ക​യും ചെ​യ്യും. പു​തി​യ തീ​രു​മാ​നം വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ൽ​പ്പെ​ട്ട​വ​ർ​ക്ക് വ​ലി​യൊ​രു ആ​ശ്വാ​സ​മാ​കും. പ്ര​തി​വ​ർ​ഷം ഒ​ന്ന​ര ല​ക്ഷ​ത്തോ​ളം പേ​ർക്ക് റോ​ഡ​പ​ക​ട​ങ്ങ​ളി​ൽ ജീ​വ​ഹാ​നി നേ​രി​ടു​ക​യും അ​ഞ്ചു ല​ക്ഷ​ത്തോ​ളം പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്.


തേ​ഡ് പാ​ർ​ട്ടി പ്രീ​മി​യം അ​ട​യ്ക്കു​ന്ന​വ​ർ​ക്കും ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക​യി​ൽ വ​ർ​ധ​ന​യു​ണ്ടാ​യേ​ക്കും. നി​ല​വി​ൽ വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ൽ ജീ​വ​ഹാ​നി​യു​ണ്ടാ​യാ​ൽ 50,000 രൂ​പ​യും സ്ഥി​ര അം​ഗ​വൈ​ക​ല്യ​മു​ണ്ടാ​യാ​ൽ 25,000 രൂ​പ​യും ന​ഷ്ട​പ​രി​ഹാ​രം ന​ല്കാ​നാ​ണ് മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ആ​ക്‌​ട് അ​നു​ശാ​സി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.