എർട്ടിഗ ലിമിറ്റഡ് എഡിഷൻ വിപണിയിൽ
Saturday, May 12, 2018 10:58 PM IST
മും​ബൈ: എ​ർ​ട്ടി​ഗ​യു​ടെ ലി​മി​റ്റ​ഡ് എ​ഡി​ഷ​ൻ പ​തി​പ്പ് മാ​രു​തി സു​സു​കി ഇ​ന്ത്യ വി​പ​ണി​യി​ലി​റ​ക്കി. ര​ണ്ടു വേ​രി​യ​ന്‍റു​ക​ളി​ൽ മാ​ത്രം വി​പ​ണി​യി​ലെ​ത്തു​ന്ന വാ​ഹ​ന​ത്തി​ന് നി​ല​വി​ൽ വി​പ​ണി​യി​ലു​ള്ള വാ​ഹ​ന​ത്തെ അ​പേ​ക്ഷി​ച്ച് അ​ല്പം കോ​സ്മെ​റ്റി​ക് പ​രി​ഷ്കാ​ര​ങ്ങ​ൾ മാ​ത്ര​മേ അ​ധി​ക​മാ​യു​ള്ളൂ.

ക്രോം ​ഇ​ൻ​സേ​ർ​ട്ടു​ള്ള ഫോ​ഗ് ലാ​ന്പു​ക​ൾ, ട്വി​ന 5 സ്പോ​ക് അ​ലോ​യ് വീ​ലു​ക​ൾ, റി​യ​ർ റൂ​ഫ് സ്പോ​യി​ല​ർ, ടെ​യി​ൽ​ഗേ​റ്റി​ൽ ലി​മി​റ്റ​ഡ് എ​ഡി​ഷ​ൻ ബാ​ഡ്ജിം​ഗ്, പു​തി​യ ഡു​വ​ൽ ടോ​ൺ ഇ​ന്‍റീ​രി​യ​ർ, സെ​ൻ​ട്ര​ൽ ക​ൺ​സോ​ളി​ലും ഡോ​ർ പാ​ന​ലി​ലും വു​ഡ​ൻ സ്റ്റൈ​ലിം​ഗ് എ​ല​മെ​ന്‍റ്സ് തുടങ്ങിയവ​യാ​ണ് ലി​മി​റ്റ​ഡ് എ​ഡി​ഷ​ൻ മോ​ഡ​ലി​ന്‍റെ പ്ര​ധാ​ന മാ​റ്റ​ങ്ങ​ൾ. മൂ​ന്നു നി​റ​ങ്ങ​ളി​ൽ ല​ഭ്യ​മാ​യ ലി​മി​റ്റ​ഡ് എ​ഡി​ഷ​ൻ എ​ർ​ട്ടി​ക​യു​ടെ വി​ല 7.79 ല​ക്ഷം രൂ​പ (പെ​ട്രോ​ൾ), 9.71 ല​ക്ഷം രൂ​പ (ഡീ​സ​ൽ).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.