കാം​കോ​യുടെ വി​റ്റു​വ​ര​വ് 1,740 കോ​ടി രൂ​പയായി ഉയർന്നു
Monday, May 14, 2018 1:09 AM IST
കാ​​​സ​​​ർ​​​ഗോ​​​ഡ്: സെ​​​ൻ​​​ട്ര​​​ൽ അ​​​ര​​​ക്ക​​​ന​​​ട്ട് ആ​​​ൻ​​​ഡ് കൊ​​​ക്കോ മാ​​​ർ​​​ക്ക​​​റ്റിം​​​ഗ് ആ​​​ൻ​​​ഡ് പ്രൊ​​​സ​​​സിം​​​ഗ് കോ​-​​ഓ​​​പ്പ​​​റേ​​​റ്റീ​​​വ് ലി​​​മി​​​റ്റ​​​ഡ് 2017-18 സാ​​​ന്പ​​​ത്തി​​​കവ​​​ർ​​​ഷ​​​ം 1,740 കോ​​​ടി രൂ​​​പ​​​യു​​​ടെ വ്യാ​​​പാ​​​രം ന​​​ട​​​ത്തിയെന്ന് കാം​​​കോ പ്ര​​​സി​​​ഡ​​​ന്‍റ് എ​​​സ്.​​​ആ​​​ർ.​​​ സ​​​തീ​​​ഷ് ച​​​ന്ദ്ര പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ അ​​​റി​​​യി​​​ച്ചു. 45 വ​​​ർ​​​ഷ​​​ത്തെ ക​​​ർ​​​ഷ​​​കസേ​​​വ​​​ന​​​ത്തി​​​ൽ ഇ​​​തു പു​​​തി​​​യ ച​​​രി​​​ത്ര​​​മാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

1,453.11 കോ​​​ടി രൂ​​​പ​​​യു​​​ടെ 52,450.11 ട​​​ണ്‍ അ​​​ട​​​യ്ക്ക സം​​​ഭ​​​രി​​​ച്ചു. ചോ​​​ക്ലേ​​​റ്റ് ഫാ​​​ക്ട​​​റി​​​യി​​​ൽ 8,089 ട​​​ണ്‍ ചോ​​​ക്ലേ​​​റ്റ് ഉ​​​ത്പാ​​​ദി​​​പ്പി​​​ച്ചു. 181 കോ​​​ടി രൂ​​​പ​​​യു​​​ടെ ചോ​​​ക്ലേ​​​റ്റ് വി​​​പ​​​ണ​​​ന​​​ത്തി​​​ൽ 20 കോ​​​ടി രൂ​​​പ​​​യു​​​ടെ 1291 ട​​​ണ്‍ ക​​​യ​​​റ്റു​​​മ​​​തി​​​യും ഉ​​​ൾ​​​പ്പെ​​​ടും.

കേ​​​ന്ദ്ര വാ​​​ണി​​​ജ്യമ​​​ന്ത്രാ​​​ല​​​യ​​​ത്തി​​നു കീ​​​ഴി​​​ലു​​​ള്ള ഫെ​​​ഡ​​​റേ​​​ഷ​​​ൻ ഓ​​​ഫ് ഇ​​​ന്ത്യ​​​ൻ എ​​​ക്സ്പോ​​​ർ​​​ട്ട് ഓ​​​ർ​​​ഗ​​​നൈ​​​സേ​​​ഷ​​​ന്‍റെ മി​​​ക​​​ച്ച ക​​​യ​​​റ്റു​​​മ​​​തി​​​ക്കു​​​ള്ള മേ​​​ഖ​​​ലാ അ​​​വാ​​​ർ​​​ഡ് തു​​​ട​​​ർ​​​ച്ച​​​യാ​​​യി നാ​​​ലാം ത​​​വ​​​ണ​​​യും കാം​​​കോ​​​യ്ക്കു ല​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്.


17.52 കോ​​​ടി രൂ​​​പ​​​യു​​​ടെ 3775.82 ട​​​ണ്‍ കൊ​​​ക്കോ പ​​​ച്ച​​​ക്കു​​​രു​​​വും 38.35 കോ​​​ടി രൂ​​​പ​​​യു​​​ടെ കൊ​​​ക്കോ ഉ​​​ണ​​​ക്ക​​ക്കു​​​രു​​​വും സം​​​ഭ​​​രി​​​ച്ചു. 9.22 കോ​​​ടി രൂ​​​പ​​​യു​​​ടെ 206.50 ട​​​ണ്‍ കു​​​രു​​​മു​​​ള​​​ക് സം​​​ഭ​​​ര​​​ണം ന​​​ട​​​ത്തി.
കാം​​​കോ​​​യു​​​ടെ 192 ബ്രാ​​​ഞ്ചു​​​ക​​​ൾ ഇ​​പ്പോ​​ൾ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്നു​​​ണ്ട്. കേ​​​ര​​​ള​​​ത്തി​​​ൽ 32 ബ്രാ​​​ഞ്ചു​​​ക​​​ൾ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്നു. ഒ​​​രു ല​​​ക്ഷ​​​ത്തോ​​​ളം ക​​​ർ​​​ഷ​​​ക​​​ർ കാം​​​കോ​​യി​​ൽ അം​​​ഗ​​​ങ്ങ​​​ളാ​​​ണ്. പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ശ​​​ങ്ക​​​ര നാ​​​രാ​​​യ​​​ണ​​​ഭ​​​ട്ട് ഖ​​​ണ്ഡി​​​ഗെ, ഡ​​​യ​​​റ​​​ക്ട​​​ർ കെ.​​​സ​​​തീ​​​ഷ്ച​​​ന്ദ്ര​​​ഭ​​​ണ്ഡാ​​​രി എ​​​ന്നി​​​വ​​​രും പ​​ങ്കെ​​ടു​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.