വി​ല​ക്ക​യ​റ്റം മു​ന്നോ​ട്ട്
Monday, May 14, 2018 11:18 PM IST
ന്യൂ​ഡ​ൽ​ഹി: വി​ല​ക്ക​യ​റ്റം വീ​ണ്ടും ക​യ​റു​ന്നു. ഏ​പ്രി​ലി​ൽ മൊ​ത്ത​വി​ല​ക്ക​യ​റ്റ​വും ചി​ല്ല​റ​വി​ല​ക്ക​യ​റ്റ​വും വ​ർ​ധി​ച്ചു. മൊ​ത്തവി​ല​ക്ക​യ​റ്റം മാ​ർ​ച്ചി​ലെ 2.47 ശ​ത​മാ​ന​ത്തി​ൽനി​ന്ന് ഏ​പ്രി​ലി​ൽ 3.18 ശ​ത​മാ​ന​മാ​യി. ചി​ല്ല​റ വി​ല​ക്ക​യ​റ്റ​മാ​ക​ട്ടെ 4.28ൽനി​ന്ന് 4.58 ശ​ത​മാ​ന​ത്തി​ലേ​ക്കു കൂ​ടി.

ഭ​ക്ഷ്യ​വി​ല​ക​ൾ വീ​ണ്ടും ഉ​യ​ർ​ന്നുതു​ട​ങ്ങി. മൊ​ത്ത​വി​ല സൂ​ചി​ക പ്ര​കാ​രം മാ​ർ​ച്ചി​ൽ 0.29 ശ​ത​മാ​നം താ​ണ ഭ​ക്ഷ്യ​വി​ല ഏ​പ്രി​ലി​ൽ 0.87 ശ​ത​മാ​നം ഉ​യ​ർ​ന്നു. ചി​ല്ല​റവി​പ​ണി​യി​ൽ ഭ​ക്ഷ്യ​വി​ല​ക്ക​യ​റ്റം കൂ​ടി​യ തോ​തി​ലാ​ണ്. 2.8 ശ​ത​മാ​ന​മാ​ണു ചി​ല്ല​റവി​ല സൂ​ചി​ക പ്ര​കാ​ര​മു​ള്ള ഭ​ക്ഷ്യ​വി​ല​ക്ക​യ​റ്റം. ത​ലേ ഏ​പ്രി​ലി​ൽ ഇ​ത് 0.61 ശ​ത​മാ​നം മാ​ത്ര​മാ​യി​രു​ന്നു.


ധാ​ന്യ​വി​ല ചി​ല്ല​റവി​പ​ണി​യി​ൽ 2.56 ശ​ത​മാ​നം വ​ർ​ധി​ച്ചു. വ​സ്ത്ര​ങ്ങ​ൾ, ചെ​രി​പ്പു​ക​ൾ എ​ന്നി​വ​യു​ടെ വി​ല​യി​ൽ 5.11 ശ​ത​മാ​നം വ​ർ​ധ​ന​യു​ണ്ട്. പ​യ​റു​വ​ർ​ഗ​ങ്ങ​ൾ​ക്കും പ​ച്ച​ക്ക​റി​ക​ൾ​ക്കും അ​ല്പം കു​റ​വു​ണ്ട്.

തേ​യി​ല, പ​ഴ​ങ്ങ​ൾ, സ​മു​ദ്ര​മ​ത്സ്യ​ങ്ങ​ൾ, മു​ട്ട, റാ​ഗി, ബാ​ർ​ലി, റ​ബ​ർ, എ​ണ്ണ​ക്കു​രു​ക്ക​ൾ എ​ന്നി​വ​യ്ക്കും വി​ല വ​ർ​ധി​ച്ചു. കൊ​പ്ര, ധാ​തു​ക്ക​ൾ തു​ട​ങ്ങി​യവ​യ്ക്കു കു​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.