നിസാൻ ടെറാനോ സ്പോർട് വിപണിയിൽ
Tuesday, May 15, 2018 10:56 PM IST
കൊ​ച്ചി: ഒ​ട്ടേ​റെ പു​തി​യ ഫീ​ച്ച​റു​ക​ളും ആ​ക​ര്‍ഷ​ക​മാ​യ ഇ​ന്‍റീ​രി​യ​ര്‍, എ​ക്സ്റ്റീ​രി​യ​ര്‍ ഡി​സൈ​നു​ക​ളു​മാ​യി നി​സാ​ന്‍ ടെ​റാ​നോ സ്പോ​ര്‍ട് സ്പെ​ഷല്‍ എ​ഡി​ഷ​ന്‍ വി​പ​ണി​യി​ലെ​ത്തി. ബോ​ഡി​യി​ലെ മാ​റ്റ​ങ്ങ​ള്‍ക്കൊ​പ്പം ബ്ലാ​ക്ക് റൂ​ഫ്, പു​തി​യ വീ​ല്‍ ആ​ര്‍ച്ച് ക്ലാ​ഡിം​ഗു​ക​ൾ എ​ന്നി​വ​യോ​ടൊ​പ്പ​മാ​ണ് വാ​ഹ​നം ഇ​റ​ക്കി​യി​രി​ക്കു​ന്ന​ത്.

സ്പോ​ര്‍ട്ടി എ​ക്സ്റ്റീ​രി​യ​റിനും ഡു​വ​ല്‍ ടോ​ണ്‍ ഇ​ന്‍റീ​രി​യ​റി​നു​മൊ​പ്പം ഉ​പ​യോ​ക്താ​ക്ക​ളു​ടെ സ്മാ​ര്‍ട്ഫോ​ണു​മാ​യി ക​ണ​ക്റ്റ് ചെ​യ്യാ​വു​ന്ന നി​സാ​ന്‍ ക​ണ​ക്ടു​മാ​യാ​ണ് ടെ​റാ​നോ സ്പോ​ര്‍ട് വി​പ​ണി​യി​ലെ​ത്തു​ന്ന​ത്. ജി​യോ​ഫെ​ന്‍സി​ംഗ്, സ്പീ​ഡ് അ​ല​ര്‍ട്ട്, ക​ര്‍ഫ്യൂ അ​ല​ര്‍ട്ട് ഉ​ള്‍പ്പ​ടെ അ​ന്പ​തി​ലേ​റെ ഫീ​ച്ച​റു​ക​ളാ​ണ് വാ​ഹ​ന​ത്തി​നു​ള്ള​ത്. വി​ല: 12,22,260 രൂ​പ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...