അന്താരാഷ്‌ട്ര റെയിൽ കോച്ച് എക്സ്പോ ചെന്നൈയിൽ
Tuesday, May 15, 2018 10:56 PM IST
ചെ​ന്നൈ: ച​രി​ത്ര​ത്തി​ലാ​ദ്യ​മായി അ​ന്താ​രാഷ്‌​ട്ര റെ​യി​ൽ കോ​ച്ച് എ​ക്സ്പോ​യ്ക്ക് (ഐ​ആ​ർ​സി​ഇ) ഇ​ന്ത്യ വേ​ദി​യാ​കും. ത​മി​ഴ്നാ​ട്ടി​ലെ ചെ​ന്നൈ​യി​ൽ ഐ​സി​എ​ഫ്, ആ​ർ​പി​എ​ഫ് പ​രേ​ഡ് ഗ്രൗ​ണ്ടു​ക​ളി​ൽ നാ​ളെ മു​ത​ൽ 19 വ​രെ​യാ​ണ് എ​ക്പോ ന​ട​ക്കു​ക. റെ​യി​ൽ​വേ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ കീ​ഴി​ലു​ള്ള ഇ​ന്‍റ​ഗ്ര​ൽ കോ​ച്ച് ഫാ​ക്ട​റി(​ഐ​സി​എ​ഫ്)​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സി​ഐ​ഐ(​കോ​ൺ​ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​ൻ ഇ​ൻ​ഡ​സ്ട്രീ​സ്)​യും ആ​ർ​ഐ​ടി​ഇ​എ​സ് ലി​മി​റ്റ​ഡു​മാ​ണ് എ​ക്സ്പോ​യു​ടെ സം​ഘാ​ട​ക​ർ.

പ​ത്തി​ല​ധി​കം രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് നൂ​റി​ൽ​പ​രം ക​മ്പ​നി​ക​ൾ എ​ക്സ്പോ​യു​ടെ ഭാ​ഗ​മാ​കും. പ്ര​മു​ഖ ക​മ്പ​നി​ക​ളു​ടെ റെ​യി​ൽ കോ​ച്ചു​ക​ൾ, ട്രെ​യി​ൻ സെ​റ്റു​ക​ൾ തുടങ്ങിയവ ഇ​ന്ത്യ​യി​ൽ ആ​ദ്യ​മാ​യി പ്ര​ദ​ർ​ശ​ന​ത്തി​ന് അ​ണി​നി​ര​ക്കും. എ​ക്സ്പോ​യു​ടെ ഭാ​ഗ​മാ​യി റെ​യി​ൽ കോ​ച്ച്, ട്രെ​യി​ൻ സെ​റ്റു​ക​ൾ എ​ന്നി​വ കേ​ന്ദ്രീ​ക​രി​ച്ച് കോ​ൺ​ഫ​റ​ൻ​സു​ക​ളും സെ​മി​നാ​റു​ക​ളും സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്.


നാ​ളെ രാ​വി​ലെ പ​ത്തി​ന് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന അ​ന്താ​രാഷ്‌​ട്ര റെ​യി​ൽ കോ​ച്ച് എ​ക്സ്പോ സ​ന്ദ​ർ​ശി​ക്കാ​ൻ പൊ​തു​ജ​ന​ങ്ങ​ൾ​ക്കും അ​വ​സ​ര​മു​ണ്ട്. രാ​വി​ലെ പ​ത്തു മു​ത​ൽ വൈ​കു​ന്നേ​രം ആ​റു വ​രെ​യാ​ണ് സ​ന്ദ​ർ​ശ​ന സ​മ​യ​മെ​ങ്കി​ലും 17, 18 തീ​യ​തി​ക​ളി​ൽ വൈ​കു​ന്നേ​രം മൂ​ന്നു മു​ത​ൽ ആ​റു വ​രെ​യാ​ണ് പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് പ്ര​വേ​ശ​നാ​നു​മ​തി ഉ​ണ്ടാ​യി​രി​ക്കു​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...