ഐഡിയ ഇനി "വോഡഫോൺ ഐഡിയ'
ഐഡിയ ഇനി  വോഡഫോൺ ഐഡിയ
Saturday, June 2, 2018 11:15 PM IST
ന്യൂ​ഡ​ൽ​ഹി: ടെ​ലി​കോം ക​മ്പ​നി​യാ​യ ഐ​ഡി​യ സെ​ല്ലു​ലാ​ർ ഓ​ഹ​രി​യു​ട​മ​ക​ളു​ടെ പ്ര​ത്യേ​ക യോ​ഗം വി​ളി​ച്ചു. ഈ ​മാ​സം 26നു ​ന​ട​ക്കു​ന്ന യോ​ഗ​ത്തി​ൽ ഐ​ഡി​യ സെ​ല്ലു​ലാ​ർ ലി​മി​റ്റ​ഡ് എ​ന്ന പേ​രു മാ​റ്റു​ന്ന​താ​ണ് മു​ഖ്യ ച​ർ​ച്ചാ​വി​ഷ​യം. വോ​ഡ​ഫോ​ൺ ഇ​ന്ത്യ​യു​മാ​യു​ള്ള ല​യ​നം പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ വോ​ഡ​ഫോ​ൺ ഐ​ഡി​യ ലി​മി​റ്റ​ഡ് എ​ന്ന് പേ​രു സ്വീ​ക​രി​ക്കാ​നാ​ണു തീ​രു​മാ​നം. ഇ​തി​നു​ള്ള അ​നു​മ​തി​യും യോ​ഗ​ത്തി​ൽ തേ​ടും.

ഐ​ഡി​യ​യും വോ​ഡ​ഫോ​ൺ ഇ​ന്ത്യ​യും ത​ങ്ങ​ളു​ടെ ബി​സി​ന​സു​ക​ൾ ല​യി​പ്പി​ക്കു​ന്ന​തി​ന്‍റെ അ​വ​സാന​ഘ​ട്ട ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു നീ​ങ്ങു​ക​യാ​ണ്. കേ​ന്ദ്ര ടെ​ലി​കോം മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ല​യ​ന അം​ഗീ​കാ​ര ന​ട​പ​ടി​ക​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണ്. ല​യ​നം പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ പു​തി​യ ക​മ്പ​നി 2,300 കോ​ടി ഡോ​ള​ർ (1.54 ല​ക്ഷം കോ​ടി രൂ​പ) മൂ​ല്യ​മു​ള്ള രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ ടെ​ലി​കോം ക​മ്പ​നി​യാ​യി മാ​റും. ഇ​ത് ഭാ​ര​തി എ​യ​ർ​ടെ​ൽ, റി​ല​യ​ൻ​സ് ജി​യോ എ​ന്നീ ക​മ്പ​നി​ക​ളോ​ടു മ​ത്സ​രി​ക്കാ​ൻ പ​ര്യാ​പ്ത​മാ​ണെ​ന്നാ​ണ് ഇ​രുക​മ്പ​നി​ക​ളു​ടെ​യും വി​ശ്വാ​സം.

പേ​രു മാ​റ്റു​ന്ന​തു കൂ​ടാ​തെ 15,000 കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പ​സ​മാ​ഹ​ര​ണ​വും ച​ർ​ച്ചാ​വി​ഷ​യ​മാ​കും.

പു​തി​യ ക​മ്പ​നി​യി​ൽ 45.1 ശ​ത​മാ​നം ഓ​ഹ​രി​ക​ൾ വോ​ഡ​ഫോ​ണി​നും 26 ശ​ത​മാ​നം ഓ​ഹ​രി​ക​ൾ ആ​ദി​ത്യ ബി​ർ​ള ഗ്രൂ​പ്പി​നും 28.9 ശ​ത​മാ​നം ഓ​ഹ​രി​ക​ൾ ഐ​ഡി​യ​യു​ടെ ഓ​ഹ​രി​യു​ട​മ​ക​ൾ​ക്കു​മാ​യി​രി​ക്കും. ല​യി​ക്കു​ന്ന​തോ​ടെ 43 കോ​ടി വ​രി​ക്കാ​രു​ള്ള ക​മ്പ​നി​ക്ക് വി​പ​ണി​വി​ഹി​ത​ത്തി​ന്‍റെ 35 ശ​ത​മാ​ന​മാ​ണു​ണ്ടാ​കു​ക.

മാ​ർ​ച്ചി​ൽ പു​തി​യ ക​മ്പ​നി​യു​ടെ നോ​ൺ എ​ക്സി​ക്യൂ​ട്ടീ​വ് ചെ​യ​ർ​മാ​നാ​യി കു​മാ​ർ മം​ഗ​ളം ബി​ർ​ള​യെ തീ​രു​മാ​നി​ച്ചി​രു​ന്നു. വോ​ഡ​ഫോ​ൺ ഇ​ന്ത്യ​യു​ടെ ചീ​ഫ് ഓ​പ്പ​റേ​റ്റിം​ഗ് ഓ​ഫീ​സ​റാ​യ ബ​ലേ​ഷ് ശ​ർ​മ​യാ​ണ് പു​തി​യ ക​മ്പ​നി​യു​ടെ സി​ഇ​ഒ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.