ലാൻഡ് റോവർ വാഹനങ്ങൾക്കു പുതിയ എൻജിൻ
Monday, June 4, 2018 12:53 AM IST
മും​ബൈ: ഇ​ൻ​ജീ​നി​യം പെ​ട്രോ​ൾ പ​വ​ർ ട്രെ​യി​ൻ സ​ജ്ജ​മാ​ക്കി​യ പു​തി​യ ഡി​സ്ക​വ​റി സ്പോ​ർ​ട്ട്, റേ​ഞ്ച് റോ​വ​ർ ഇ​വോ​ക്ക് എ​ന്നി​വ ജാ​ഗ്വാ​ർ ലാ​ൻ​ഡ് റോ​വ​ർ ഇ​ന്ത്യ പു​റ​ത്തി​റ​ക്കി. മി​ക​ച്ച പെ​ർ​ഫോ​മ​ൻ​സ്, കാ​ര്യ​ക്ഷ​മ​ത എ​ന്നി​വ ല​ഭ്യ​മാ​ക്കു​ന്ന​തോ​ടൊ​പ്പം ആ​ഗോ​ള മ​ലി​നീ​ക​ര​ണ നി​ബ​ന്ധ​ന​ക​ളും ക​ർ​ശ​ന​മാ​യി പാ​ലി​ക്കു​ന്ന​താ​ണ് ഇ​ൻ​ജീ​നി​യം പ​വ​ർ ട്രെ​യി​ൻ. മോ​ഡ​ൽ ഇ​യ​ർ 2018 ഡി​സ്ക​വ​റി സ്പോ​ർ​ട്ടി​ലെ​യും റെ​ഞ്ച് റോ​വ​ർ ഇ​വോ​ക്കി​ലെ​യും 2.0 ലി​റ്റ​ർ മോ​ട്ടോ​ർ 177 കി​ലോ വാ​ട്ട് പ​ര​മാ​വ​ധി പ​വ​ർ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​തും 8-സ്പീ​ഡ് ഓ​ട്ടോ​മാ​റ്റി​ക് ട്രാ​ൻ​സ്മി​ഷ​ന് അ​നു​യോ​ജ്യ​മാ​യ​തു​മാ​ണ്.

ഇ​ൻ​ജീ​നി​യം പെ​ട്രോ​ൾ പ​വ​ർ ട്രെ​യി​ൻ സ​ജ്ജ​മാ​ക്കി​യ മോ​ഡ​ൽ ഇ​യ​ർ 2018 ഡി​സ്ക​വ​റി സ്പോ​ർ​ട്ട് എ​സ്ഇ, എ​ച്ച്എ​സ്ഇ ട്രി​മ്മി​ൽ 49.20 ല​ക്ഷം രൂ​പ മു​ത​ൽ ല​ഭ്യ​മാ​ണ്. റേ​ഞ്ച് റോ​വ​ർ ഇ​വോ​ക്കി​ൽ ഇ​ൻ​ജീ​നി​യം പെ​ട്രോ​ൾ പ​വ​ർ ട്രെ​യി​ൻ എ​സ്ഇ, എ​ച്ച്എ​സ്ഇ ഡൈ​നാ​മി​ക് ട്രി​മ്മി​ൽ 51.06 ല​ക്ഷം രൂ​പ മു​ത​ലും ല​ഭ്യ​മാ​ണ്.


വൈ​ഫൈ ഹോ​ട്ട്സ്പോ​ട്ട് (എ​ട്ട് ഡി​വൈ​സു​ക​ൾ വ​രെ 4ജി ​ആ​ക്സ​സ് സ​ഹി​തം), പ്രോ ​സ​ർ​വീ​സു​ക​ൾ എ​ന്നീ ഫീ​ച്ച​റു​ക​ളും മോ​ഡ​ൽ ഇ​യ​ർ 2018 ഡി​സ്ക​വ​റി സ്പോ​ർ​ട്ടി​ലും റേ​ഞ്ച് റോ​വ​ർ ഇ​വോ​ക്കി​ലു​മു​ണ്ട്. റൂ​ട്ട് പ്ലാ​ന​ർ ആ​പ്, ക​മ്മ്യൂ​ട്ട് മോ​ഡ്, ഷെ​യ​റിം​ഗ് ഇ​ടി​എ (എ​ക്സ്പെ​ക്റ്റ​ഡ് ടൈം ​ഓ​ഫ് അ​റൈ​വ​ൽ-​എ​ത്തി​ച്ചേ​രു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന സ​മ​യം) തു​ട​ങ്ങി​യ ഫീച്ചറുകളുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...