വിവോ വൈ 83 വിപണിയിൽ
Tuesday, June 12, 2018 11:59 PM IST
കൊ​ച്ചി: സ്മാ​ർ​ട്ഫോ​ണ്‍ നി​ർ​മാ​താ​ക്ക​ളാ​യ വി​വോ പു​തി​യ സ്മാ​ർ​ട്ഫോ​ണ്‍ വൈ 83 ​വി​പ​ണി​യി​ലി​റ​ക്കി. ബ്ലാ​ക്ക്, ഗോ​ൾ​ഡ് നി​റ​ങ്ങ​ളി​ൽ ല​ഭ്യ​മാ​കു​ന്ന ഫോ​ണി​ന് 14,990 രൂ​പ​യാ​ണ് വി​ല. ഫ്ലി​പ്കാ​ർ​ട്ട്, ആ​മ​സോ​ണ്‍, ഷോ​പ്പ് വി​വോ എ​ന്നി​വ​യി​ലൂ​ടെ ല​ഭ്യ​മാ​കും.

13 എം​പി എ​ച്ചി​ഡി റി​യ​ർ കാ​മ​റ, ആ​ർ​ട്ടി​ഫി​ഷ​ൽ ഇ​ന്‍റ​ലി​ജ​ൻ​സോ​ടു​കൂ​ടി​യ 8 എം​പി മു​ൻ കാ​മ​റ, മീ​ഡി​യാ ടെ​ക് ഹീ​ലി​യോ പി22 ​ഒ​ക്‌​ടാ​കോ​ർ പ്രൊ​സ​സ​ർ, 4 ജി​ബി റാം, 32 ​ജി​ബി ഇ​ന്‍റേ​ണ​ൽ സ്റ്റോ​റേ​ജ് (256 ജി​ബി വ​രെ ഉ​യ​ർ​ത്താം), മൂ​ന്നു വി​ര​ലു​ക​ൾ​കൊ​ണ്ട് നി​യ​ന്ത്രി​ക്കാ​വു​ന്ന സ്പ്ലി​റ്റ് സ്ക്രീ​ൻ ഫീ​ച്ച​ർ, എ​ന്നി​വ​യാ​ണ് വൈ83​ന്‍റെ പ്ര​ധാ​ന ഫീ​ച്ച​റു​ക​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...