ബിഎംഡബ്ല്യു ബൈക്കുകളുടെ പ്രീബുക്കിംഗ് ആരംഭിച്ചു
Tuesday, June 12, 2018 11:59 PM IST
ന്യൂ​ഡ​ൽ​ഹി: ബി​എം​ഡ​ബ്ല്യു മോ​ട്ടോ​റാ​ഡ് ജി310 ​ആ​ർ, ജി310 ​ജി​എ​സ് മോ​ട്ടോ​ർ​ബൈ​ക്കു​ക​ളു​ടെ പ്രീ​ബു​ക്കിം​ഗ് ആ​രം​ഭി​ച്ചു. ഇ​ന്ത്യ​യി​ലെ എ​ല്ലാ ഷോ​റൂ​മു​ക​ളി​ലും പ്രീ​ബു​ക്കിം​ഗി​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്. 50,000 രൂ​പ ന​ല്കി ബു​ക്ക് ചെ​യ്യു​ന്ന​വ​ർ​ക്ക് മു​ൻ​ഗ​ണ​നാ​ക്ര​മ​ത്തി​ൽ വാ​ഹ​നം വി​ത​ര​ണം ചെ​യ്യും.

ബി​എം​ഡ​ബ്ല്യു ജി310 ​ആ​ർ, ജി 310 ​ജി​എ​സ് എ​ന്നി​വ വി​ൽ​ക്കു​ന്ന​തും സ​ർ​വീ​സ് ചെ​യ്യു​ന്ന​തും ബി​എം​ഡ​ബ്ല്യു മോ​ട്ടോ​റാ​ഡി​ന്‍റെ പ്രീ​മി​യം ഡീ​ല​ർ നെ​റ്റ് വ​ർ​ക്കി​ലൂ​ടെ​യാ​യി​രി​ക്കും. ഡ​ൽ​ഹി, മും​ബൈ, പൂ​നെ, ചെ​ന്നൈ, ബം​ഗ​ളൂ​രു, അ​ഹ​മ്മദാ​ബാ​ദ്, കൊ​ച്ചി തു​ട​ങ്ങി​യ പ്ര​മു​ഖ ന​ഗ​ര​ങ്ങ​ളി​ലെ​ല്ലാം ബി​എം​ഡ​ബ്ല്യു മോ​ട്ടോ​റാ​ഡി​ന് പ്രീ​മി​യം ഡീ​ല​ർ നെ​റ്റ്‌​വ​ർ​ക്കു​ക​ളു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...