വീ​ടു​ക​ളി​ലേ​ക്ക് ഒപ്റ്റി​ക്ക​ൽ ഫൈ​ബ​ർ ബ്രോ​ഡ് ബാ​ൻ​ഡ്
Thursday, July 5, 2018 11:33 PM IST
മും​ബൈ: വീ​ടു​ക​ളി​ലേ​ക്ക് ഒ​പ്റ്റി​ക്ക​ൽ ഫൈ​ബ​ർ ബ്രോ​ഡ്ബാ​ൻ​ഡ് ലൈ​ൻ വ​ലി​ച്ച് റി​ല​യ​ൻ​സി​ന്‍റെ അ​ടു​ത്ത വി​പ്ല​വം. ഒ​പ്പം റീ​ട്ടെ​യി​ൽ വ്യാ​പാ​രശൃം​ഖ​ല​യ്ക്ക് ഇ-​കൊ​മേ​ഴ്സ് പ്ലാ​റ്റ്ഫോ​റംകൂ​ടി ഒ​രു​ക്കു​ന്നു. ര​ണ്ടും ചേ​രു​ന്പോ​ൾ ജീ​വി​ത​ത്തി​ന്‍റെ സ​ർ​വ​മേ​ഖ​ല​ക​ളും റി​ല​യ​ൻ​സി​ന്‍റെ സാ​ന്നി​ധ്യ​മു​ള്ള​താ​യി മാ​റും.

റി​ല​യ​ൻ​സ് ഇ​ൻ​ഡ​സ്ട്രീ​സി​ന്‍റെ 41-ാമ​തു വാ​ർ​ഷി​ക പൊ​തു​യോ​ഗ​ത്തി​ൽ ചെ​യ​ർ​മാ​ൻ മു​കേ​ഷ് അം​ബാ​നി​യാ​ണ് ഭാ​വി​യു​ടെ ഈ ​ചി​ത്രം വ​ര​ച്ചു​കാ​ണി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.