ഓഹരിസൂചികകൾ റിക്കാർഡിനരികെ
ഓഹരിസൂചികകൾ റിക്കാർഡിനരികെ
Tuesday, July 10, 2018 11:27 PM IST
മും​ബൈ: ഇ​ന്ത്യ​ൻ ഓ​ഹ​രി വി​പ​ണി സ​ർ​വ​കാ​ല റി​ക്കാ​ർ​ഡ് മ​റി​ക​ട​ക്കാ​ൻ ഒ​രു​ങ്ങു​ന്നു. അ​ഞ്ചു മാ​സ​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ല​യി​ലാ​ണ് പ്ര​ധാ​ന ഓ​ഹ​രി സൂ​ചി​ക​ക​ൾ ഇ​ന്ന​ലെ ക്ലോ​സ് ചെ​യ്ത​ത്.

ര​ണ്ടു ദി​വ​സം​കൊ​ണ്ട് സെ​ൻ​സ​ക്സ് 580 പോ​യി​ന്‍റാ​ണു ക​യ​റി​യ​ത്. ഇ​ന്ന​ലെ 304.90 പോ​യി​ന്‍റ് ക​യ​റി 36,274.33 ലാ​ണു സെ​ൻ​സ​ക്സ് ക്ലോ​സ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ ജ​നു​വ​രി 29നു ​കു​റി​ച്ച സ​ർ​വ​കാ​ല റി​ക്കാ​ർ​ഡാ​യ 36,443.98ൽ ​നി​ന്ന് 159.65 പോ​യി​ന്‍റ് മാ​ത്രം അ​ക​ലെ.

നി​ഫ്റ്റി ഇ​ന്ന​ലെ 94.35 പോ​യി​ന്‍റ് ക​യ​റി 10,947.25ൽ ​എ​ത്തി. ജ​നു​വ​രി 29ലെ ​സ​ർ​വ​കാ​ല റി​ക്കാ​ർ​ഡാ​യ 11,171.55ൽ​നി​ന്ന് 224.30 താ​ഴെ​യാ​ണു നി​ഫ്റ്റി.

ക​ന്പ​നി​ക​ളു​ടെ ഏ​പ്രി​ൽ-​ജൂ​ൺ ത്രൈ​മാ​സ പ്ര​വ​ർ​ത്ത​ന​ഫ​ലം ഈ ​ദി​വ​സ​ങ്ങ​ളി​ൽ പു​റ​ത്തു​വ​രും. മൂ​ന്നു വ​ർ​ഷ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും മി​ക​ച്ച ത്രൈ​മാ​സ ഫ​ല​മാ​കും ഇ​ത്ത​വ​ണ എ​ന്നാ​ണു നി​രീ​ക്ഷ​ക​ർ ക​രു​തു​ന്ന​ത്. 12.1 ശ​ത​മാ​നം വ​ർ​ധ​ന അ​റ്റാ​ദാ​യ​ത്തി​ൽ ഉ​ണ്ടാ​കു​മെ​ന്ന് ഒ​രു റേ​റ്റിം​ഗ് ഏ​ജ​ൻ​സി പ്ര​വ​ചി​ച്ചു. ഇ​തു വി​പ​ണി​യു​ടെ കു​തി​പ്പി​നു സ​ഹാ​യ​മാ​യി.


വി​ദേ​ശ​നി​ക്ഷേ​പ സ്ഥാ​പ​ന​ങ്ങ​ൾ ക​ന്പോ​ള​ത്തി​ൽ​നി​ന്നു പി​ൻ​വ​ലി​ക്കു​ക​യാ​ണ്. പ​ക്ഷേ, ഇ​ന്ത്യ​ൻ ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ വാ​ശി​യോ​ടെ ഓ​ഹ​രി​ക​ൾ വാ​ങ്ങി​ക്കൂ​ട്ടു​ന്നു​ണ്ട്. തി​ങ്ക​ളാ​ഴ്ച വി​ദേ​ശി​ക​ൾ 569.91 കോ​ടി രൂ​പ​യു​ടെ ഓ​ഹ​രി​ക​ൾ വി​റ്റ​പ്പോ​ൾ സ്വ​ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ 740.39 കോ​ടി​യു​ടെ ഓ​ഹ​രി​ക​ൾ വാ​ങ്ങി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.