ടാറ്റാ ഹാരിയർ എസ്‌യുവി അടുത്ത വർഷം
ടാറ്റാ ഹാരിയർ എസ്‌യുവി അടുത്ത വർഷം
Thursday, July 12, 2018 11:39 PM IST
മും​ബൈ: 2018 ഓ​ട്ടോ എ​ക്സ്പോ​യി​ൽ ടാ​റ്റാ മോ​ട്ടോ​ഴ്സി​ന്‍റെ പ​വ​ലി​യ​നി​ൽ ഏ​റ്റ​വും ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ച മോ​ഡ​ലാ​യി​രു​ന്നു എ​ച്ച്5​എ​ക്സ് എ​സ്‌​യു​വി ക​ൺ​സ​പ്റ്റ്. എ​ച്ച്5​എ​ക്സ് എ​ന്ന​ല്ല ഹാ​രി​യ​ർ എ​ന്നാ​ണ് ഈ ​മോ​ഡ​ലി​ന്‍റെ പേ​ര് എ​ന്ന് ക​മ്പ​നി ക​ഴി​ഞ്ഞ ദി​വ​സം പ്ര​ഖ്യാ​പി​ച്ചു. ഇ​തി​നു പി​ന്നാ​ലെ ഇ​ന്ന​ലെ മു​ത​ൽ പു​തി​യ വാ​ഹ​നം ബു​ക്ക് ചെ​യ്യാ​നു​ള്ള വെ​ബ്സൈ​റ്റും തു​റ​ന്നു.

2019ലെ ​ആ​ദ്യ ത്രൈ​മാ​സ​ത്തി​ൽ ഹാ​രി​യ​ർ വി​പ​ണി​യി​ലെ​ത്തു​മെ​ന്നാ​ണ് ടാ​റ്റാ മോ​ട്ടോ​ഴ്സി​ന്‍റെ പ്ര​ഖ്യാ​പ​നം. ടാ​റ്റ​യു​ടെ ഓ​ൾ ന്യൂ ​ഒ​മേ​ഗാ (ഒ​പ്റ്റി​മ​ൽ മോ​ഡു​ലാ​ർ എ​ഫി​ഷ​ന്‍റ് ഗ്ലോ​ബ​ൽ അ​ഡ്വാ​ൻ​ഡ്സ് ആ​ർ​ക്കി​ടെ​ക്ച​ർ) പ്ലാ​റ്റ്ഫോ​മാ​ണ് വാ​ഹ​ന​ത്തി​നാ​യി ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. ജാ​ഗ്വാ​ർ ലാ​ൻ​ഡ് റോ​വ​റി​ന്‍റെ എ​ൻ​ട്രി ലെ​വ​ൽ എ​സ്‌​യു​വി​ക​ളാ​യ ലാ​ൻ​ഡ് റോ​വ​ർ ഡി​സ്ക​വ​റി സ്പോ​ർ​ട്, ജാ​ഗ്വാ​ർ ഇ ​പേ​സ് എ​ന്നി​വ​യി​ൽ ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന പ്ലാ​റ്റ്ഫോ​മി​ന്‍റെ പ​രി​ഷ്കരി​ച്ച പ​തി​പ്പാ​ണ് ഒ​മേ​ഗ.


ടാ​റ്റ​യു​ടെ കാ​റു​ക​ളി​ൽ ഇ​തു​വ​രെ കാ​ണാ​ത്ത​ വി​ധ​ത്തി​ലു​ള്ള രൂ​പ​മാ​ണ് പു​തി​യ ഹാ​രി​യ​റി​ന് എ​ന്ന​താ​ണ് പ്ര​ധാ​ന ആ​ക​ർ​ഷ​ണം. ഫി​യ​റ്റ് ക്രി​സ്‌​ല​ർ മോ​ട്ടോ​മൊ​ബൈ​ൽ​സി​ന്‍റെ മ​ൾ​ട്ടി​ജെ​റ്റ് II എ​ൻ​ജി​നാ​ണ് ഹാ​രി​യ​റി​ന് ക​രു​ത്തേ​കു​ക. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്: Harrier.TataMotors.com
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.