പ​ലി​ശ​നി​ര​ക്ക് കൂ​ട്ടി​ത്തു​ട​ങ്ങി
പ​ലി​ശ​നി​ര​ക്ക് കൂ​ട്ടി​ത്തു​ട​ങ്ങി
Saturday, August 4, 2018 12:42 AM IST
മും​ബൈ: റി​സ​ർ​വ് ബാ​ങ്ക് റീ​പോ നി​ര​ക്ക് ഉ​യ​ർ​ത്തി​യ​തി​നു പി​ന്നാ​ലെ പ​ല ബാ​ങ്കു​ക​ളും ധ​ന​കാ​ര്യ​സ്ഥാ​പ​ന​ങ്ങ​ളും വാ​യ്പാപ​ലി​ശ കൂ​ട്ടി.ഭ​വ​ന​വാ​യ്പാ സ്ഥാ​പ​ന​മാ​യ എ​ച്ച്ഡി​എ​ഫ്സി വാ​യ്പാ​പ​ലി​ശ 0.2 ശ​ത​മാ​നം കൂ​ട്ടി. ഓ​ഗ​സ്റ്റ് ഒ​ന്നു​മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ലാ​ണ് പ്രൈം ​ലെ​ൻ​ഡിം​ഗ് റേ​റ്റ് (പി​എ​ൽ​ആ​ർ) കൂ​ട്ടി​യ​ത്. പി​എ​ൽ​ആ​ർ ആ​ധാ​ര​മാ​ക്കി​യാ​ണ് ഭ​വ​ന​വാ​യ്പ​ക​ൾ. 30 ല​ക്ഷം രൂ​പ വ​രെ​യു​ള്ള വാ​യ്പ​ക​ളു​ടെ പ​ലി​ശ 8.70 ശ​ത​മാ​ന​മാ​കും, അ​തി​ൽ കൂ​ടി​യ തു​ക​യു​ടേ​ത് 8.80 ശ​ത​മാ​ന​മാ​കും.


കൊ​ട്ട​ക് മ​ഹീ​ന്ദ്ര ബാ​ങ്ക് 0.05 ശ​ത​മാ​ന​മാ​ണ് പ​ലി​ശ കൂ​ട്ടി​യ​ത്. യൂ​ണി​യ​ൻ ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ 0.10 ശ​ത​മാ​നം വ​ർ​ധി​പ്പി​ച്ചു. ക​ർ​ണാ​ട​ക ബാ​ങ്കും പ​ലി​ശ കൂ​ട്ടി. റി​സ​ർ​വ് ബാ​ങ്ക് നി​ര​ക്ക് കൂ​ട്ടു​ന്ന​തി​ന് ഒ​രു​ദി​വ​സം മു​ൻ​പ് എ​സ്ബി​ഐ നി​ക്ഷേ​പ​പ​ലി​ശ കൂ​ട്ടി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.