മ​ഴ കു​റ​യി​ല്ലെ​ന്നു കാ​ലാ​വ​സ്ഥാ വ​കു​പ്പ്
മ​ഴ കു​റ​യി​ല്ലെ​ന്നു കാ​ലാ​വ​സ്ഥാ വ​കു​പ്പ്
Saturday, August 4, 2018 12:42 AM IST
ന്യൂ​ഡ​ൽ​ഹി: ഓ​ഗ​സ്റ്റി​ലും സെ​പ്റ്റം​ബ​റി​ലും നേ​ര​ത്തേ പ്ര​തീ​ക്ഷി​ച്ച​ത്ര മ​ഴ ല​ഭി​ക്കു​മെ​ന്ന് ഇ​ന്ത്യ​ൻ കാ​ലാ​വ​സ്ഥാ വ​കു​പ്പ് (ഐ​എം​ഡി). ഓ​ഗ​സ്റ്റി​ൽ ദീ​ർ​ഘ​കാ​ല ശ​രാ​ശ​രി​യു​ടെ 96 ശ​ത​മാ​നം ല​ഭി​ക്കാം. ര​ണ്ടു​ മാ​സം മൊ​ത്ത​മെ​ടു​ത്താ​ൽ 95 ശ​ത​മാ​ന​മാ​ണ് ല​ഭി​ക്കു​ക. എ​ട്ടു​ ശ​ത​മാ​നം കൂ​ടു​ത​ലോ കു​റ​വോ ആ​കാ​നും സാ​ധ്യ​ത​യു​ണ്ട്.


സ്വ​കാ​ര്യ കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ ഏ​ജ​ൻ​സി സ്കൈ​മെ​റ്റ് ഓ​ഗ​സ്റ്റ്-​സെ​പ്റ്റം​ബ​റി​ൽ മ​ഴ കു​റ​യുമെ​ന്നാ​ണ് പ്ര​വ​ചി​ച്ച​ത്. മൊ​ത്തം കാ​ല​വ​ർ​ഷ​മ​ഴ ശ​രാ​ശ​രി​യു​ടെ 92 ശ​ത​മാ​ന​മേ വ​രൂ എ​ന്ന് അ​വ​ർ പ്ര​വ​ചി​ച്ചു. ജൂ​ൺ-​സെ​പ്റ്റം​ബ​റി​ൽ ദീ​ർ​ഘ​കാ​ല ശ​രാ​ശ​രി​യു​ടെ 97 ശ​ത​മാ​നം മ​ഴ​യാ​ണ് ഐ​എം​ഡി പ്ര​വ​ചി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.