പുതിയ സ്മാർട്ട് സീരീസ് ഫോണുമായി ഇൻഫിനിക്സ്
Monday, August 6, 2018 8:53 PM IST
ന്യൂ​ഡ​ൽ​ഹി: ട്രാ​ൻ​ഷ​ൻ ഹോ​ൾ​ഡിം​ഗ്സി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്മാ​ർ​ട്ട്ഫോ​ണാ​യ ഇ​ൻ​ഫി​നി​ക്സ് മൊ​ബൈ​ൽ പു​തി​യ സ്മാ​ർ​ട്ട് 2 സീ​രീ​സ് ഫോ​ണു​ക​ൾ പു​റ​ത്തി​റ​ക്കി. 6കെ ​സ്മാ​ർ​ട്ട്ഫോ​ൺ വി​ഭാ​ഗ​ത്തി​ൽ ഒ​ട്ടേ​റെ സ​വി​ശേ​ഷ​ത​ക​ളു​മാ​യാ​ണ് ഇ​ൻ​ഫി​നി​ക്സ് സ്മാ​ർ​ട്ട് സീ​രീ​സ് എ​ത്തു​ന്ന​ത്.

18:9 ഫു​ൾ വ്യൂ ​ഡി​സ്പ്ലേ, ഡു​വ​ൽ എ​ൽ​ഇ​ഡി ഫ്ലാ​ഷ് സ​ഹി​ത​മു​ള്ള 8എം​പി ലോ ​ലൈ​റ്റ് സെ​ൽ​ഫി കാ​മ​റ, ഡു​വ​ൽ സിം, ​ഡു​വ​ൽ വോ​ൾ​ട്ട് (4ജി +4​ജി), ഫേ​സ് അ​ൺ​ലോ​ക്ക് എ​ന്നി​വ​യാ​ണ് ഫോ​ണി​ന്‍റെ പ്ര​ധാ​ന പ്ര​ത്യേ​ക​ത​ക​ൾ.


13എം​പി റി​യ​ർ കാ​മ​റ, ഡു​വ​ൽ എ​ൽ​ഇ​ഡി ഫ്ലാ​ഷ്, മീ​ഡി​യാ​ടെ​ക് 6739 64 ബി​റ്റ് ക്വാ​ഡ് കോ​ർ പ്രോ​സ​സ​ർ, എ​ക്സ് ഒ ​എ​ക്സ് 3.3 ക​രു​ത്തേ​കു​ന്ന ആ​ൻ​ഡ്രോ​യ്ഡ് ഓ​റി​യോ 8.1 എ​സ്, 3500 എം​എ​എ​ച്ച് ബാ​റ്റ​റി എ​ന്നി​വ​യാ​ണ് മ​റ്റു പ്ര​ത്യേ​ക​ത​ക​ൾ. 2 ജി​ബി റാം + 16 ​ജി​ബി സ്റ്റോ​റേ​ജുള്ള ഫോ​ണി​ന് 5,999 രൂ​പ​യാ​ണു വി​ല. 3 ജി​ബി റാം +32 ​ജി ബി ​സ്റ്റോ​റേ​ജ് ഉ​ള്ള ഫോ​ൺ 6,999 രൂ​പ​യ്ക്കും ല​ഭ്യ​മാ​ണ്.

ഈ ​മാ​സം പ​ത്തു മു​ത​ൽ‌ ഫ്ലി​പ്കാ​ർ​ട്ടി​ലൂ​ടെ ഫോ​ൺ വാ​ങ്ങാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...