വാ​​​യ്പാ കു​​​ടി​​​ശി​​​ക തീ​​​ർ​​​പ്പാ​​​ക്ക​​​ൽ സാ​​​ന്ത്വ​​​നം പ​​​ദ്ധ​​​തി​​​യു​​​മാ​​​യി സം​​​സ്ഥാ​​​ന സ​​​ഹ​​​ക​​​ര​​​ണ ബാ​​​ങ്ക്
Wednesday, August 8, 2018 11:43 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : സം​​​സ്ഥാ​​​ന സ​​​ഹ​​​ക​​​ര​​​ണ ബാ​​​ങ്കി​​​ന്‍റെ ശാ​​​ഖ​​​ക​​​ളി​​​ൽ നി​​​ന്ന് വാ​​​യ്പ​​​യെ​​​ടു​​​ത്ത് കു​​​ടി​​​ശി​​​ക​​​യാ​​​യ​​​വ​​​ർ​​​ക്ക് ഒ​​​റ്റ​​​ത്ത​​​വ​​​ണ തീ​​​ർ​​​പ്പാ​​​ക്ക​​​ലി​​​ലൂ​​​ടെ വാ​​​യ്പ തി​​​രി​​​ച്ച​​​ട​​​യ്ക്കാ​​​ൻ അ​​​വ​​​സ​​​രം. വാ​​​യ്പാ​​​കു​​​ടി​​​ശി​​​ക വ​​​രു​​​ത്തി​​​യ​​​വ​​​ർ​​​ക്കാ​​​യി കോ-​​​ബാ​​​ങ്ക് സാ​​​ന്ത്വ​​​നം എ​​​ന്ന പ​​​ദ്ധ​​​തി​​​യാ​​​ണു ബാ​​​ങ്ക് ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​ത്.

വ​​​സ്തു ജാ​​​മ്യം ഈ​​​ടാ​​​യി സ്വീ​​​ക​​​രി​​​ക്കാ​​​തെ ന​​​ൽ​​​കി​​​യ വ്യാ​​​പാ​​​ർ വാ​​​യ്പ, ക​​​ണ്‍​സ്യൂ​​​മ​​​ർ വാ​​​യ്പ, തു​​​ട​​​ങ്ങി​​​യ അ​​​ക്കൗ​​​ണ്ടു​​​ട​​​മ​​​ക​​​ൾ​​​ക്ക് പ​​​ദ്ധ​​​തി​​​യി​​​ലൂ​​​ടെ വാ​​​യ്പ കു​​​ടി​​​ശി​​​ക തീ​​​ർ​​​പ്പാ​​​ക്കാം.


പ​​​ദ്ധ​​​തി​​​യു​​​ടെ പ്ര​​​യോ​​​ജ​​​നം നേ​​​ടാ​​​ൻ താ​​​ത്പ​​​ര്യ​​​മു​​​ള്ള​​​വ​​​ർ കേ​​​ര​​​ള സം​​​സ്ഥാ​​​ന സ​​​ഹ​​​ക​​​ര​​​ണ ബാ​​​ങ്കി​​​ന്‍റെ ശാ​​​ഖ​​​ക​​​ളു​​​മാ​​​യോ ബാ​​​ങ്കി​​​ന്‍റെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മേ​​​ഖ​​​ല ഓ​​​ഫീ​​​സ് (0471-2468648), എ​​​റ​​​ണാ​​​കു​​​ളം മേ​​​ഖ​​​ല ഓ​​​ഫീ​​​സ് (0484-2395445), കോ​​​ഴി​​​ക്കോ​​​ട് മേ​​​ഖ​​​ല ഓ​​​ഫീ​​​സ് (0495-2702533) എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലോ ബ​​​ന്ധ​​​പ്പെ​​​ടാ​​​ൻ മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ ഇ. ​​​ദേ​​​വ​​​ദാ​​​സ​​​ൻ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.