ഓണം - ബക്രീദിനായി 2000 ഓണസമൃദ്ധി വിപണി തുറക്കും
ഓണം - ബക്രീദിനായി  2000 ഓണസമൃദ്ധി വിപണി  തുറക്കും
Thursday, August 9, 2018 11:01 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: ഓ​​ണവും ബ​​ക്രീ​​ദും പ്ര​​മാ​​ണി​​ച്ച് വി​​ല​​വ​​ർ​​ധ​​ന ത​​ട​​യാ​​നാ​​യി 20 മു​​ത​​ൽ 24 വ​​രെ 2000 നാ​​ട​​ൻ പ​​ഴം-പ​​ച്ച​​ക്ക​​റി വി​​പ​​ണി​​ക​​ൾ ആ​​രം​​ഭി​​ക്കു​​മെ​​ന്ന് മ​​ന്ത്രി വി.​​എ​​സ്. സു​​നി​​ൽ​​കു​​മാ​​ർ അ​​റി​​യി​​ച്ചു. കൃ​​ഷി​​ഭ​​വ​​നു​​ക​​ൾ നേ​​രി​​ട്ട് 1350, ഹോ​​ർ​​ട്ടി​​കോ​​ർ​​പ്പ് 450, വി​​എ​​ഫ്പി​​സി​​കെ 200 വീ​​തം വി​​പ​​ണി​​ക​​ൾ തു​​ട​​ങ്ങും.

അ​​ത​​തു ജി​​ല്ല​​ക​​ളി​​ലെ ക​​ർ​​ഷ​​ക​​രി​​ൽനി​​ന്നു ശേഖരിക്കുന്ന ഉ​​ത്പ​​ന്ന​​ങ്ങ​​ൾ സം​​ഭ​​രി​​ച്ചാ​​കും ഓ​​ണച്ച​​ന്ത​​ക​​ൾ തു​​റ​​ക്കു​​ക. വ​​യ​​നാ​​ട്, പാ​​ല​​ക്കാ​​ട് ജി​​ല്ല​​ക​​ളി​​ൽ നി​​ന്നാ​​യി 5000 ട​​ണ്‍ ശീ​​ത​​കാ​​ല പ​​ച്ച​​ക്ക​​റി വി​​ത​​ര​​ണ​​ത്തി​​നു ത​​യാ​​റാ​​യി.


വി​​പ​​ണിവി​​ല​​യേ​​ക്കാ​​ൾ 10 ശ​​ത​​മാ​​നം അ​​ധി​​കം ന​​ല്​​കി സം​​ഭ​​രി​​ക്കു​​ന്ന ഉ​​ത്പ​​ന്ന​​ങ്ങ​​ൾ 30 ശ​​ത​​മാ​​നം വി​​ല​​ക്കി​​ഴി​​വി​​ൽ ഓ​​ണ​​ച്ച​​ന്ത​​ക​​ളി​​ൽ ല​​ഭ്യ​​മാ​​ക്കും.

സം​​സ്ഥാ​​നത​​ല ക​​ർ​​ഷ​​ക ദി​​നാ​​ഘോ​​ഷം 16ന് ​​മ​​ല​​പ്പു​​റം എ​​ട​​പ്പാ​​ൾ സ​​ഫാ​​രി ഗ്രൗ​​ണ്ടി​​ൽ മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ൻ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​​മെ​​ന്ന് മ​​ന്ത്രി വി.​​എ​​സ്. സു​​നി​​ൽ​​കു​​മാ​​ർ പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ അ​​റി​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.