സ്റ്റേവെൽ ഹോൾഡിംഗ്സിന്‍റെ ദക്ഷിണേന്ത്യയിലെ പ്രഥമ ഹോട്ടൽ കുമരകത്ത്
Friday, August 10, 2018 11:14 PM IST
കോ​​ട്ട​​യം: ഏ​​ഷ്യാ പ​​സ​​ഫി​​ക്കി​​ലെ മു​​ൻ​​നി​​ര ഹോ​​ട്ട​​ൽ മാ​​നേ​​ജ്മെ​​ന്‍റ് ഗ്രൂ​​പ്പാ​​യ സ്റ്റേ​​വെ​​ൽ ഹോ​​ൾ​​ഡിം​​ഗ്സി​​ന്‍റെ ദ​​ക്ഷി​​ണേ​​ന്ത്യ​​യി​​ലെ പ്ര​​ഥ​​മ ഹോ​​ട്ട​​ൽ പാ​​ർ​​ക്ക് റെ​​ഗീ​​സ് അ​​വേ​​ദ കു​​മ​​ര​​ക​​ത്ത് പ്ര​​വ​​ർ​​ത്ത​​നം ആ​​രം​​ഭി​​ക്കു​​ന്നു. 44 മു​​റി​​ക​​ളു​​ള്ള ഈ ​​ഹോ​​ട്ട​​ലി​ൽ പ്രൈ​​വ​​റ്റ് കോ​​ട്ടേ​​ജ്, വി​​ല്ല, സ്യൂ​​ട്ട്സ്, ഓ​​പ്പ​​ണ്‍ പൂ​​ൾ​​സൈ​​ഡ് റ​​സ്റ്റ​​റ​​ന്‍റ് കം ​​ലോ​​ഞ്ച്, ആ​​യു​​ർ​​വേ​​ദി​​ക് സ്പാ ​​ആ​​ൻ​​ഡ് വെ​​ൽ എ​​ക്വി​​പ്ഡ് ഫി​​റ്റ്ന​​സ് സെ​​ന്‍റ​​ർ, ബാ​​ങ്ക്വ​​റ്റ് ഹാ​​ൾ, ബി​​സി​​ന​​സ് സെ​​ന്‍റ​​ർ, റി​​ക്രി​​യേ​​ഷ​​ന​​ൽ ഏ​​രി​​യ എ​​ന്നി​​വ അ​​തി​​ഥി​​ക​​ൾ​​ക്കാ​​യി ഒ​​രു​​ക്കി​​യി​​ട്ടു​​ണ്ട്.

പാ​​ർ​​ക്ക് റെ​​ഗി​​സ് ജ​​യ്പു​​ർ, പാ​​ർ​​ക്ക് റെ​​ഗി​​സ് ഗോ​​വ, ലെ​​ഷ​​ർ ഇ​​ൻ ഗ്രാ​​ൻ​​ഡ് ചാ​​ണ​​ക്യ, ലെ​​ഷ​​ർ ഇ​​ൻ വെ​​സ്റ്റ് ഗു​​ർ​​ഗോ​​ണ്‍, ലെ​​ഷ​​ർ ഇ​​ൻ ഷ്രെ ​​ജോ​​ധ്പുർ എ​​ന്നി​​വ​​യ​​ട​​ക്കം ഇ​​ന്ത്യ​​യി​​ലെ ആ​​റാ​​മ​​ത്തെ പ്ര​​വ​​ർ​​ത്ത​​ന​​സ​​ജ്ജ​​മാ​​യ ഹോ​​ട്ട​​ലാ​​ണ് പാ​​ർ​​ക്ക് റെ​​ഗി​​സ് അ​​വേ​​ദ. ഭാ​​വി​​യി​​ൽ 250 ഹോ​​ട്ട​​ലു​​ക​​ൾ തു​​റ​​ക്കു​​ക​​യാ​​ണ് പ്രി​​ൻ​​സ് ഹോ​​ട്ട​​ൽ​​സ് ആ​​ൻ​​ഡ് റി​​സോ​​ർ​​ട്ട്സി​​ന്‍റെ​​യും സ്റ്റേ​​വെ​​ലി​​ന്‍റെ​​യും ല​​ക്ഷ്യം. ഓ​​സ്ട്രേ​​ലി​​യ, ന്യൂ​​സി​​ല​​ൻ​​ഡ്, സൗ​​ത്ത് ഈ​​സ്റ്റ് ഏ​​ഷ്യ, ഏ​​ഷ്യ, ജ​​പ്പാ​​ൻ, താ​​യ്‌​വാ​​ൻ, ഓ​​ഷ്യാ​​നി​​യ, മി​​ഡി​​ൽ ഈ​​സ്റ്റ്, യൂ​​റോ​​പ്പ്, യു​​ണൈ​​റ്റ​​ഡ് സ്റ്റേ​​റ്റ്സ് തു​​ട​​ങ്ങി ലോ​​ക​​ത്തി​​ന്‍റെ ഏ​​ല്ലാ കോ​​ണി​​ലും ബ്രാ​​ൻ​​ഡ് എ​​ത്തി​​ക്കാ​​നാ​​ണ് ര​​ണ്ടു ക​​ന്പ​​നി​​ക​​ളു​​ടേ​​യും ശ്ര​​മം. 50 ഹോ​​ട്ട​​ലു​​ക​​ൾ, 31 ഗോ​​ൾ​​ഫ് കോ​​ഴ്സു​​ക​​ൾ, 9 സ്കൈ ​​റി​​സോ​​ർ​​ട്ടു​​ക​​ൾ എ​​ന്നി​​വ​​യു​​ടെ സം​​യോ​​ജി​​ത ശൃം​​ഖ​​ല​​യാ​​യാ​​ണ് പ്രി​​ൻ​​സ് ഹോ​​ട്ട​​ൽ​​സ് പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.