എസ്ബിഐയുടെ നഷ്‌ടം `4,876 കോടി
Friday, August 10, 2018 11:14 PM IST
ന്യൂ​​​ഡ​​​ൽ​​​ഹി: കി​​​ട്ടാ​​​ക്ക​​​ട​​​ങ്ങ​​​ളും ക​​​ട​​​ക്കു​​​ടി​​​ശി​​​ക​​​യും സ്റ്റേ​​​റ്റ് ബാ​​​ങ്ക് ഓ​​​ഫ് ഇ​​​ന്ത്യ(​​എ​​​സ്ബി​​​ഐ)​​​യെ വ​​​ല​​​യ്ക്കു​​​ന്നു. ജൂ​​​ൺ 30ന​​​വ​​​സാ​​​നി​​​ച്ച ത്രൈ​​​മാ​​​സ​​​ത്തി​​​ൽ 4,876 കോ​​​ടി ​രൂ​​​പ​​​യാ​​​ണു ബാ​​​ങ്കി​​​ന്‍റെ ന​​​ഷ്‌​​​ടം. ത​​​ലേ​​​വ​​​ർ​​​ഷം ഇ​​​തേ കാ​​​ല​​​യ​​​ള​​​വി​​​ൽ 2,006 കോ​​​ടി ലാ​​​ഭ​​​മു​​​ണ്ടാ​​​യി​​​രു​​​ന്ന​​​താ​​​ണ്.

കി​​​ട്ടാ​​​ക്ക​​​ട​​​ങ്ങ​​​ളും നി​​​ഷ്‌​​​ക്രി​​​യ ആ​​​സ്തി​​​ക​​​ളും കൃ​​​ത്യ​​​മാ​​​യി നി​​​ർ​​​ണ​​​യി​​​ച്ച് അ​​​വ​​​യി​​​ലെ ന​​​ഷ്‌​​​ട​​​സാ​​​ധ്യ​​​ത​​​യ്ക്ക​​​നു​​​സ​​​രി​​​ച്ചു വ​​​ക​​​യി​​​രു​​​ത്ത​​​ൽ ന​​​ട​​​ത്താ​​​നു​​​ള്ള ക​​​ർ​​​ശ​​​ന​​​നി​​​ർ​​​ദേ​​​ശം വ​​​ന്ന​​​ശേ​​​ഷം എ​​​ല്ലാ ത്രൈ​​​മാ​​​സ​​​ങ്ങ​​​ളി​​​ലും ബാ​​​ങ്ക് ന​​​ഷ്‌​​​ട​​​മാ​​​ണു കാ​​​ണി​​​ച്ച​​​ത്. ഡി​​​സം​​​ബ​​​ർ ത്രൈ​​​മാ​​​സ​​​ത്തി​​​ൽ 2,416.4 കോ​​​ടി, മാ​​​ർ​​​ച്ച് ത്രൈ​​​മാ​​​സ​​​ത്തി​​​ൽ 7,718.7 കോ​​​ടി എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​യി​​​രു​​​ന്നു ന​​​ഷ്‌​​​ടം.


ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ജൂ​​​ൺ 30ന് 1,88,068 ​​​കോ​​​ടി രൂ​​​പ​​​യാ​​​യി​​​രു​​​ന്ന നി​​​ഷ്ക്രി​​​യ ആ​​​സ്തി(​​എ​​​ൻ​​​പി​​​എ)​​​ക​​​ൾ ഈ ​​​ജൂ​​​ണി​​​ൽ 2,12,840 കോ​​​ടി​​​യാ​​​യി ഉ​​​യ​​​ർ​​​ന്നു. ഇ​​​വ​​​യി​​​ൽ വ​​​രാ​​​വു​​​ന്ന ന​​​ഷ്‌​​​ടം ക​​​ണ​​​ക്കാ​​​ക്കി 19,228 കോ​​​ടി രൂ​​​പ നീ​​​ക്കിവ​​​യ്ക്കേ​​​ണ്ടി​​​വ​​​ന്നു. ത​​​ലേ വ​​​ർ​​​ഷം ഈ​​​യാ​​​വ​​​ശ്യ​​​ത്തി​​​ന് 8929.5 കോ​​​ടി​​​യാ​​​യി​​​രു​​​ന്നു വ​​​ക​​​യി​​​രു​​​ത്ത​​​ൽ. മൊ​​​ത്തം വാ​​​യ്പ​​​ക​​​ളു​​​ടെ 10.69 ശ​​​ത​​​മാ​​​നാ​​​യി എ​​​ൻ​​​പി​​​എ വ​​​ർ​​​ധി​​​ച്ചു.

ത്രൈ​​​മാ​​​സ​​​ത്തി​​​ൽ ബാ​​​ങ്കി​​​ന്‍റെ വ​​​രു​​​മാ​​​നം 62,911 കോ​​​ടി​​​യി​​​ൽ​​നി​​​ന്ന് 65,493 കോ​​​ടി​​​യാ​​​യി വ​​​ർ​​​ധി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.