ജിയോ ഉൾപ്പെടെയുള്ള ടെലികോം കമ്പനികൾക്ക് ട്രായിയുടെ പിഴ
Tuesday, September 11, 2018 12:44 AM IST
ന്യൂ​ഡ​ൽ​ഹി: നി​ർ​ദേ​ശി​ച്ച നെ​റ്റ്‌​വ​ർ​ക്ക് ക്വാ​ളി​റ്റി ഇ​ല്ലാ​ത്ത​തി​നാ​ൽ രാ​ജ്യ​ത്തെ പ്ര​ധാ​ന ടെ​ലി​കോം ക​മ്പ​നി​ക​ൾ​ക്ക് ടെ​ലി​കോം റെ​ഗു​ലേ​റ്റ​റി അ​ഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ (ട്രാ​യ്) പി​ഴ​യി​ട്ടു. റി​ല​യ​ൻ​സ് ജി​യോ, ഭാ​ര​തി എ​യ​ർ‌​ടെ​ൽ, വോ​ഡ​ഫോ​ൺ, ഐ​ഡി​യ എ​ന്നീ ക​മ്പ​നി​ക​ൾ​ക്കാ​ണ് മാ​ർ​ച്ച് ത്രൈ​മാ​സ​ത്തി​ൽ ട്രാ​യ് നി​ർ​ദേ​ശി​ച്ച സേ​വ​ന നി​ബ​ന്ധ​ന​ക​ൾ പാ​ലി​ക്കാ​ത്ത​തി​ൽ പി​ഴ​യി​ട്ട​ത്.

മു​കേ​ഷ് അം​ബാ​നി​യു​ടെ റി​ല​യ​ൻ​സ് ജി​യോ ഇ​ൻ​ഫോ​കോം 34 ല​ക്ഷം രൂ​പ, ഭാ​ര​തി എ​യ​ർ​ടെ​ൽ 11 ല​ക്ഷം രൂ​പ, ഐ​ഡി​യ സെ​ല്ലു​ലാ​ർ 12.5 ല​ക്ഷം രൂ​പ, വോ​ഡ​ഫോ​ൺ ഇ​ന്ത്യ നാ​ലു ല​ക്ഷം രൂ​പ എ​ന്നി​ങ്ങ​നെ​യാ​ണ് പി​ഴ.


ക​സ്റ്റ​മ​ർ കെ​യ​ർ സെ​ന്‍റ​റു​ക​ളു​ടെ സു​താ​ര്യ​ത, ഉ​പ​യോ​ക്താ​ക്ക​ളു​ടെ സം​ശ​യ​ദു​രീ​ക​ര​ണം, മ​റ്റു നെ​റ്റ്‌​വ​ർ​ക്കു​ക​ളി​ലേ​ക്കു​ള്ള കോ​ൾ ക​ണ‌​ക്‌​ഷ​ൻ എ​ന്നി​വ​യി​ലു​ണ്ടാ​യ വീ​ഴ്ച​യ്ക്കാ​ണ് ജി​യോ പി​ഴ​യൊ​ടു​ക്കേ​ണ്ട​ത്. 21 ദി​വ​സ​ത്തി​നു​ള്ളി​ൽ വി​ശ​ദീ​ക​ര​ണം ന​ല്കാ​നും ട്രാ​യ് നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.
Loading...
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...