ജാക്ക് മായുടെ പിൻഗാമി ഡാനിയേൽ ഷാംഗ്
ജാക്ക് മായുടെ പിൻഗാമി ഡാനിയേൽ ഷാംഗ്
Tuesday, September 11, 2018 12:44 AM IST
ബെ​​യ്ജിം​​ഗ്: ചൈ​​നീ​​സ് ഇ​​ന്‍റ​​ർ​​നെ​​റ്റ് റീ​​ട്ടെ​​യ്ൽ ഭീ​​മ​​ൻ ആ​​ലി​​ബാ​​ബ​​യു​​ടെ സ​​​ഹ​​​സ്ഥാ​​​പ​​​ക​​​നും എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ചെ​​​യ​​​ർ​​​മാ​​​നു​​​മാ​​​യ ജാ​​ക്ക് മാ​​യു​​ടെ പി​​ൻ​​ഗാ​​മി ഡാ​​നി​​യേ​​ൽ ഷാം​​ഗ്. 54-ാം പി​​റ​​ന്നാ​​ളി​​ന്‍റെ ആ​​ഘോ​​ഷ​​വേ​​ള​​യി​​ലാ​​ണ് മാ ​​ത​​ന്‍റെ പി​​ൻ​​ഗാ​​മി​​യെ പ്ര​​ഖ്യാ​​പി​​ച്ച​​ത്. ഒ​​പ്പം അ​​ടു​​ത്ത വ​​ർ​​ഷം താ​​ൻ പ​​ടി​​യി​​റ​​ങ്ങു​​മെ​​ന്നും അ​​റി​​യി​​ച്ചു.

നി​​ല​​വി​​ൽ ഒ​​രു വ​​ർ​​ഷം​​കൂ​​ടി എ​​ക്സി​​ക്യൂ​​ട്ടീ​​വ് ചെ​​യ​​ർ​​മാ​​ൻസ്ഥാ​​ന​​ത്ത് തു​​ട​​ർ​​ന്ന​​ശേ​​ഷം അ​​ടു​​ത്ത വ​​ർ​​ഷം സെ​​പ്റ്റം​​ബ​​ർ പ​​ത്തി​​ന് എ​​ക്സി​​ക്യൂ​​ട്ടീ​​വ് ചെ​​യ​​ർ​​മാ​​ൻ സ്ഥാ​​നം ന​​ല്കി പൂ​​ർ​​ണ ചു​​മ​​ത​​ല ഷാം​​ഗി​​നെ ഏ​​ൽ​​പ്പി​​ക്കാ​​നാ​​ണ് മാ​​യു​​ടെ തീ​​രു​​മാ​​നം. പ​​ടി​​യി​​റ​​ങ്ങു​​മെ​​ങ്കി​​ലും 2020ലെ ​​ഓ​​ഹ​​രി​​യു​​ട​​മ​​ക​​ളു​​ടെ യോ​​ഗം വ​​രെ ഡ​​യ​​റ​​ക്ട​​ർ ബോ​​ർ​​ഡ് അം​​ഗ​​മാ​​യി തു​​ട​​രു​​മെ​​ന്ന് സൗ​​ത്ത് ചൈ​​ന മോ​​ർ​​ണിം​​ഗ് പോ​​സ്റ്റ് റി​​പ്പോ​​ർ​​ട്ട് ചെ​​യ്തു. ആ​​ലി​​ബാ​​ബ​​യു​​ടെ ഉ​​ട​​മ​​സ്ഥ​​ത​​യി​​ലു​​ള്ള പ​​ത്ര​​മാ​​ണ് സൗ​​ത്ത് ചൈ​​ന മോ​​ർ​​ണിം​​ഗ് പോ​​സ്റ്റ്.

ഏ​​താ​​നും ദി​​വ​​സ​​ങ്ങ​​ൾ​​ക്കു മു​​ന്പ് മാ 54-ാം ​​പി​​റ​​ന്നാ​​ളി​​ൽ വി​​ര​​മി​​ക്ക​​ൽ പ്ര​​ഖ്യാ​​പ​​നം ന​​ട​​ത്തു​​മെ​​ന്ന് ഒ​​രു ഇം​​ഗ്ലീ​​ഷ് പ​​ത്രം റി​​പ്പോ​​ർ​​ട്ട് ചെ​​യ്തി​​രു​​ന്നു. എ​​ന്നാ​​ൽ, ഈ ​​വാ​​ർ​​ത്ത​​യ്ക്കെ​​തി​​രേ ആ​​ലി​​ബാ​​ബ വ​​ക്താ​​വ് രം​​ഗ​​ത്തു​​വ​​ന്ന​​തോ​​ടെ ലോ​​കം മാ ​​വി​​ര​​മി​​ക്കു​​മോ ഇ​​ല്ല​​യോ എ​​ന്ന ആ​​ശ​​യ​​ക്കു​​ഴ​​പ്പ​​ത്തി​​ലാ​​യി. അ​​ഭ്യൂ​​ഹ​​ങ്ങ​​ൾ​​ക്ക് വി​​രാ​​മ​​മി​​ട്ടാ​​ണ് ഇ​​ന്ന​​ലെ മാ‍യു​​ടെ വി​​ര​​മി​​ക്ക​​ൽ പ്ര​​ഖ്യാ​​പ​​നം. ക​​മ്പ​​നി​​യി​​ൽ​​നി​​ന്ന് പൂ​​ർ​​ണ​​മാ​​യി ഒ​​ഴി​​ഞ്ഞ​​ശേ​​ഷം വി​​ദ്യാ​​ഭ്യാ​​സ​​മേ​​ഖ​​ല​​യി​​ൽ സ​​ന്ന​​ദ്ധ​​പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളി​​ൽ ശ്ര​​ദ്ധ​​കേ​​ന്ദ്രീ​​ക​​രി​​ക്കാ​​നാ​​ണ് മാ​​യു​​ടെ തീ​​രു​​മാ​​നം.


അ​​ടു​​ത്ത ത​​ല​​മു​​റ​​യി​​ലെ മാ​​നേ​​ജ​​ർ​​മാ​​ർ​​ക്ക് ക​​ണ്ടു​​പ​​ഠി​​ച്ച് വി​​ജ​​യ​​ത്തി​​ലേ​​ക്കു ച​​വി​​ട്ടി​​ക്ക​​യ​​റാ​​നു​​ള്ള തു​​ട​​ക്കം ന​​ല്കി​​യാ​​ണ് ജാ​​ക്ക് മാ ​​വി​​ട​​പ​​റ​​യു​​ന്ന​​തെ​​ന്ന് ചൈ​​നീ​​സ് യൂ​​ണി​​വേ​​ഴ്സി​​റ്റി ഓ​​ഫ് ഹോ​​ങ്കോം​​ഗി​​ലെ ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് എ​​ക്ക​​ണോ​​മി​​ക്സ് ആ​​ൻ​​ഡ് ഫി​​നാ​​ൻ​​സ് കോ-​​ഓ​​ർ​​ഡി​​നേ​​റ്റ​​ർ ജോ​​സ​​ഫ് പി.​​എ​​ച്ച്. ഫാ​​ൻ പ​​റ​​ഞ്ഞു.

സ​​ർ​​വ​​ത​​ന്ത്ര സ്വ​​ത​​ന്ത്ര​​നാ​​യ ഡാ​​നി​​യേ​​ൽ ഷാം​​ഗ്

2007ൽ ​​ആ​​ലി​​ബാ​​ബ​​യു​​ടെ സ​​ബ്സി​​ഡി​​യ​​റി ക​​ന്പ​​നി​​യാ​​യ ടോ​​ബോ​​യു​​ടെ ചീ​​ഫ് ഫി​​നാ​​ൻ​​ഷ​​ൽ ഓ​​ഫീ​​സ​​റാ​​യി തു​​ട​​ക്കം. അ​​ടു​​ത്ത വ​​ർ​​ഷം ചീ​​ഫ് ഓ​​പ്പ​​റേ​​റ്റിം​​ഗ് ഓ​​ഫീ​​സ​​റാ​​യി സ്ഥാ​​ന​​ക്ക​​യ​​റ്റം. 2011ൽ ​​ടോ​​ബോ​​യു​​ടെ കീ​​ഴി​​ലു​​ള്ള ടി​​മാ​​ൾ ഡോ​​ട്ട് കോ​​മി​​ന്‍റെ പ്ര​​സി​​ഡ​​ന്‍റ് സ്ഥാ​​ന​​ത്തേ​​ക്ക്.

2013ൽ ​​ആ​​ലി​​ബാ​​ബ ഗ്രൂ​​പ്പി​​ന്‍റെ ചീ​​ഫ് ഓ​​പ്പ​​റേ​​റ്റിം​​ഗ് ഓ​​ഫീ​​സ​​റാ​​യി നി​​യ​​മി​​ക്ക​​പ്പെ​​ട്ടു. ജൊ​​നാ​​ഥ​​ൻ ലൂ ​​സ്ഥാ​​ന​​മൊ​​ഴി​​ഞ്ഞ​​പ്പോ​​ൾ ആ​​ലി​​ബാ​​ബ​​യു​​ടെ സി​​ഇ​​ഒ ആ​​യി. ഇ​​തി​​നു പി​​ന്നാ​​ലെ​​യാ​​ണ് ഷാം​​ഗി​​നെ ത​​ന്‍റെ പി​​ൻ​​ഗാ​​മി​​യാ​​യി ജാ​​ക്ക് മാ ​​ഇ​​ന്ന​​ലെ പ്ര​​ഖ്യാ​​പി​​ച്ച​​ത്.

ആ​​ലി​​ബാ​​ബ​​യു​​ടെ ജീ​​വ​​ന​​ക്കാ​​ർ ത​​ങ്ങ​​ൾ അ​​വി​​ടെ ജോ​​ലി​​ക്കു പ്ര​​വേ​​ശി​​ക്കു​​ന്പോ​​ൾ ഒ​​രു വി​​ളി​​പ്പേ​​ര് സ്വീ​​ക​​രി​​ക്കാ​​റു​​ണ്ട്. ഇ​​ത്ത​​ര​​ത്തി​​ൽ ഫ്രീ ​​ആ​​ൻ​​ഡ് അ​​ൺ​​ഫെ​​റ്റേ​​ർ​​ഡ് പേ​​ഴ്സ​​ൺ എ​​ന്ന പേ​​രാ​​യി​​രു​​ന്നു ഷോം​​ഗ് സ്വീ​​ക​​രി​​ച്ച​​ത്. സ​​ർ​​വ​​ത​​ന്ത്ര സ്വ​​ത​​ന്ത്ര​​ൻ എ​​ന്നാ​​ണ് ഇ​​തി​​ന്‍റെ അ​​ർ​​ഥം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.