ജിഐസി റീ ലോകത്തു പത്താം സ്ഥാനത്ത്
Wednesday, September 12, 2018 1:03 AM IST
മും​​​ബൈ: ജി​​​ഐ​​​സി റീ ​​​ലോ​​​ക​​​ത്തി​​​ലെ 40 വ​​​ലി​​​യ റീ ​​​ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് ക​​​ന്പ​​​നി​​​ക​​​ളു​​​ടെ പ​​​ട്ടി​​​ക​​​യി​​​ൽ പ​​​ത്താം സ്ഥാ​​​നം നേ​​​ടി. സ്റ്റാ​​​ൻ​​​ഡാ​​​ർ​​​ഡ് ആ​​​ൻ​​​ഡ് പു​​​വേ​​​ഴ്സ് ആ​​​ണ് പ​​​ട്ടി​​​ക ത​​​യാ​​​റാ​​​ക്കി​​​യ​​​ത്.
ക​​​ഴി​​​ഞ്ഞ ധ​​​ന​​​കാ​​​ര്യവ​​​ർ​​​ഷ​​​ത്തെ പ്രീ​​​മി​​​യം ആ​​​ധാ​​​ര​​​മാ​​​ക്കി​​​യാ​​​ണു പ​​​ട്ടി​​​ക. ജി​​​ഐ​​​സി റീ ​​​ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം 41,799 കോ​​​ടി രൂ​​​പ​​​യു​​​ടെ പ്രീ​​​മി​​​യം നേ​​​ടി. ഇ​​​തു ത​​​ലേ വ​​​ർ​​​ഷ​​​ത്തേ​​​ക്കാ​​​ൾ 24.5 ശ​​​ത​​​മാ​​​നം കൂ​​​ടു​​​ത​​​ലാ​​​യി​​​രു​​​ന്നു. മ​​​ല​​​യാ​​​ളി​​​യാ​​​യ ആ​​​ലീ​​​സ് വൈ​​​ദ്യ​​​നാ​​​ണു ജി​​​ഐ​​​സി റീ​​​യു​​​ടെ ചെ​​​യ​​​ർ​​​മാ​​​നും മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്‌​​​ട​​​റും.


ജൂ​​​ണി​​​ല​​​വ​​​സാ​​​നി​​​ച്ച ത്രൈ​​​മാ​​​സം ക​​​ന്പ​​​നി പ്രീ​​​മി​​​യം വ​​​രു​​​മാ​​​ന​​​ത്തി​​​ൽ 9.3 ശ​​​ത​​​മാ​​​നം വ​​​ള​​​ർ​​​ച്ച കാ​​​ണി​​​ച്ചു. 18,791.45 കോ​​​ടി​​​യാ​​​ണു പ്രീ​​​മി​​​യം വ​​​രു​​​മാ​​​നം. അ​​​റ്റാ​​​ദാ​​​യം 390.11 കോ​​​ടി രൂ​​​പ​​​യി​​​ൽ നി​​​ന്ന് 771.42 കോ​​​ടി രൂ​​​പ​​​യാ​​​യി വ​​​ർ​​​ധി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.