രൂപയ്ക്കു നേട്ടം
രൂപയ്ക്കു നേട്ടം
Thursday, September 13, 2018 12:26 AM IST
ന്യൂ​ഡ​ൽ​ഹി/​മും​ബൈ: രൂ​പ ഇ​ടി​വ് ത​ട​യു​ന്ന​തി​നു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​ മോ​ദി ഇ​ട​പെ​ടും. വാ​രാ​ന്ത്യ​ത്തി​ൽ മ​ന്ത്രി​മാ​രും ധ​ന​കാ​ര്യ​വി​ദ​ഗ്ധ​രും അ​ട​ക്ക​മു​ള്ള​വ​രു​ടെ യോ​ഗം വി​ളി​ച്ച് തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ക്കാ​നാ​ണു നീ​ക്കം. ഇ​തേ​പ്പ​റ്റി​യു​ള്ള റി​പ്പോ​ർ​ട്ടു​ക​ളും റി​സ​ർ​വ് ബാ​ങ്കി​ന്‍റെ ഇ​ട​പെ​ട​ലും ഇ​ന്ന​ലെ രൂ​പ​യു​ടെ വി​ല കൂ​ട്ടി. രാ​വി​ലെ 72.91 രൂ​പ​വ​രെ ക​യ​റി​യ ഡോ​ള​ർ പി​ന്നീ​ട് 71.86 രൂ​പ​വ​രെ താ​ണ​ത് ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ്. ഒ​ടു​വി​ൽ 72.18ൽ ​ഡോ​ള​ർ ക്ലോ​സ് ചെ​യ്തു. ഡോ​ള​ർ നി​ര​ക്ക് 51 പൈ​സ താ​ണു. ചൊ​വ്വാ​ഴ്ച 72.69ലാ​യി​രു​ന്നു ഡോ​ള​റി​ന്‍റെ ക്ലോ​സിം​ഗ്.


രൂ​പ​യു​ടെ ചു​വ​ടു​പി​ടി​ച്ച് ഓ​ഹ​രി​ക​ളും ക​യ​റി. സെ​ൻ​സെ​ക്സ് 304.83 പോ​യി​ന്‍റ് നേ​ട്ട​ത്തി​ൽ 37,717.96ൽ ​എ​ത്തി. നി​ഫ്റ്റി 82.4 പോ​യി​ന്‍റ് ക​യ​റി 11,369.9ൽ ​ക്ലോ​സ് ചെ​യ്തു.ചി​ല്ല​റ​വി​ല​ക്ക​യ​റ്റം കു​റ​ഞ്ഞ​തും വി​ദേ​ശ​വ്യാ​പാ​ര​ക​മ്മി അല്പം താ​ണ​തു​മാ​യ റി​പ്പോ​ർ​ട്ടു​ക​ൾ വ​രും​ദി​വ​സ​ങ്ങ​ളി​ൽ രൂ​പ​യെ സ​ഹാ​യി​ച്ചേ​ക്കും. ഗ​ണേ​ശ​ച​തു​​ർ​ഥി പ്ര​മാ​ണി​ച്ച് ഇ​ന്ന് ഓ​ഹ​രി, ക​റ​ൻ​സി വി​പ​ണി​ക​ൾ​ക്ക് അ​വ​ധി​യാ​ണ്.ലോ​ക​വി​പ​ണി​യി​ൽ ബ്രെ​ന്‍റ് ഇ​നം ക്രൂ​ഡ്ഓ​യി​ൽ വി​ല വീ​പ്പ​യ്ക്ക് 79.8 ഡോ​ള​ർ ക​ട​ന്നു. ഇ​ന്ന​ലെ ഇ​ന്ത്യ​യി​ൽ ഇ​ന്ധ​ന​വി​ല കൂ​ട്ടി​യി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.